Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മഥുരയിലേക്കുള്ള യാത്രക്കിടയിൽ ശുചിമുറിയിൽ പോകാനായി യുവതി ബൈക്കിൽ നിന്നിറങ്ങി; എതിർദിശയിൽ വന്ന കാർ ഇടിച്ചു തെറിപ്പിച്ചപ്പോൾ ഒപ്പമുണ്ടായിരുന്നത് രണ്ട് ആൺസുഹൃത്തൃത്തുക്കൾ; കാറിടിച്ച് മരിച്ച യുവതി മരിക്കുന്നതിന് മുൻപ് ബലാത്സംഗത്തിന് ഇരയായതായി ബന്ധുക്കളുടെ ആരോപണം; യാത്രയിൽ ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണവുമായി പൊലീസും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നോയിഡയിൽ കാറിടിച്ച് മരിച്ച യുവതി മരിക്കുന്നതിന് മുൻപ് ബലാത്സംഗത്തിന് ഇരയായതായി ബന്ധുക്കളുടെ ആരോപണം. യമുന എക്സ്പ്രസ്സ് ഹൈവേയിൽ കഴിഞ്ഞദിവസമാണ് സംഭവം. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. വെള്ളിയാഴ്ചയാണ് കാർ ഇടിച്ച് ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഞായറാഴ്ചയാണ് നില വഷളായതിനെ തുടർന്ന് പെൺകുട്ടിക്ക് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. യാത്രയിൽ ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബലാത്സംഗം, കൊലപാതകം എന്നി കുറ്റങ്ങൾ ചുമത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നോയ്ഡയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു യുവതി. സഹോദരനും രണ്ട് സുഹൃത്തുക്കൾക്കുമൊപ്പം മഥുരയ്ക്ക് പോയി തിരിച്ചുവരുമ്പോഴാണ് സംഭവം നടന്നത്. മഥുര യാത്രയെകുറിച്ച് യുവതി മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. രണ്ട് ബൈക്കുകളിലായാണ് നാല് പേരും കൂടി മഥുരയിലേക്ക് പോയത്. നവ്ജില്ലിൽ ടോൾപ്ലാസയിൽ വെച്ച് ശുചിമുറിയിൽ പോവാനായി സുഹൃത്തിനോട് വണ്ടി നിർത്താൻ യുവതി ആവശ്യപ്പെട്ടു. റോഡിൽ നിൽക്കുമ്പോൾ അമിത വേഗത്തിൽ വന്ന കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. മറ്റ് രണ്ട് പേർ അപകട സ്ഥലത്ത് നിന്ന് അകലെയായിരുന്നു.

ഉടൻ തന്നെ കൈലാഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അവിടെ നിന്ന് ഡൽഹിയിലെ ജിബിടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് ശനിയാഴ്ചയാണ് പെൺകുട്ടികളുടെ മാതാപിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. അതേസമയം പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാമാക്കിയിരിക്കുന്നതായിട്ടാണ് പൊലീസ് വ്യക്തമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP