Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കായംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് ടാങ്കർ ലോറിക്കടിയിലേക്ക് പാഞ്ഞു കയറി; യുവാവിന് ദാരുണാന്ത്യം; അപകടം റോഡിൽ നിരത്തിയിരുന്ന കല്ലിൽ തട്ടി നിയന്ത്രണം തെറ്റി

കായംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് ടാങ്കർ ലോറിക്കടിയിലേക്ക് പാഞ്ഞു കയറി; യുവാവിന് ദാരുണാന്ത്യം; അപകടം റോഡിൽ നിരത്തിയിരുന്ന കല്ലിൽ തട്ടി നിയന്ത്രണം തെറ്റി

മറുനാടൻ ഡെസ്‌ക്‌

കായംകുളം: കായംകുളത്ത് കെ പി റോഡിൽ നിയന്ത്രണം തെറ്റിയ ബൈക്ക് ടാങ്കർ ലോറിക്കടിയിലേക്ക് പാഞ്ഞ് കയറി യുവാവിന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് കായംകുളത്ത് കെ പി റോഡിൽ പൊലീസ് സ്റ്റേഷന് കിഴക്ക് കാദീശാ പള്ളിക്ക് സമീപമായിരുന്നു അപകടം. ചുനക്കര കൊച്ചയ്യത്ത് സ്വപ്ന ഭവനത്തിൽ സോമൻ നായരുടെ മകൻ സൂരജ് (21) ആണ് മരിച്ചത്.

ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആറാട്ടുപുഴ വലിയഴീക്കൽ പുത്തൻപറമ്പിൽ സുധീഷ് (28) റോഡിലേക്ക് തെറിച്ച് വീണ് നിസ്സാരമായി പരിക്കേറ്റു. കായംകുളത്തെ ആലുംമൂട്ടിൽ വെഡിംങ്ങ് കാസിൽ എന്ന സ്വർണ്ണ വ്യാപാരശാലയിലെ ജീവനക്കാരാണ് ഇരുവരും. സ്ഥാപനത്തിൽ നിന്നും കായംകുളം പോസ്റ്റ് ഓഫീസിലേക്ക് പോകും വഴിയായിരുന്നു അപകടം.

കെ പി റോഡിൽ പൊലീസ് സ്റ്റേഷന് കിഴക്ക് കാദീശാ പള്ളിക്ക് സമീപം ഇന്ന് വൈകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. കെ പി റോഡരുകിലെ കുഴിയിൽ നിരത്തിയിരുന്ന കല്ലുകളിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് അതെ ദിശയിൽ പോകുകയായിരുന്ന ടാങ്കർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. സൂരജ് ടാങ്കർ ലോറിക്ക് അടിയിൽപ്പെട്ടു. സുധീഷ് റോഡിന്റെ എതിർവശത്തേക്ക് തെറിച്ച് വീണു. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സൂരജിന്റെ ജീവൻ രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP