Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് സിക വൈറസ്ബാധ സ്ഥിരീകരിച്ചു; സിക സ്ഥിരീകരിച്ചത് രാജസ്ഥാനിൽ ചികിത്സ തേടിയ യുവതിയിൽ; സന്ധി വേദനയും, കണ്ണുകളിലെ ചുവപ്പും, തളർച്ചയും ലക്ഷണങ്ങൾ

രാജ്യത്ത് സിക വൈറസ്ബാധ സ്ഥിരീകരിച്ചു; സിക സ്ഥിരീകരിച്ചത് രാജസ്ഥാനിൽ ചികിത്സ തേടിയ യുവതിയിൽ; സന്ധി വേദനയും, കണ്ണുകളിലെ ചുവപ്പും, തളർച്ചയും ലക്ഷണങ്ങൾ

ജയ്പൂർ: രാജ്യത്ത് വീണ്ടും ഭീതി ഭീതി പടർത്തി രാജ്യത്ത് സിക വൈറസ് സ്ഥിരീകരിച്ചു. രാജസ്ഥാനിലെ യുവതിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സന്ധി വേദനയും, കണ്ണുകളിലെ ചുവപ്പും, തളർച്ചയും ഉൾപ്പടെയുള്ള ലക്ഷണങ്ങളുമായാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനകളിൽ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നുവെന്ന് യുവതിയെ ചികിത്സിക്കുന്ന സവായ് മൻ സിങ്ങ് ആശുപത്രിയിലെ അധികൃതർ പറഞ്ഞു.

ഈ മാസം 11 നാണ് യുവതിയെ സന്ധി വേദനയും, കണ്ണുകളിൽ ചുവപ്പും തളർച്ചയും ഉൾപ്പെടെ ലക്ഷണങ്ങളോടെ സവായ് മാൻ സിങ്( എസ്എംഎസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡെങ്കിപ്പനി, പന്നിപ്പനി എന്നിവയുടെ ടെസ്റ്റുകൾ നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. പിന്നാലെ യുവതിയുടെ രക്ത സാമ്പിളുകൾ പൂണെയിലെ നാഷൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയച്ചു നൽകി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് സിക വൈറസ് ബാധ യുവതിയിൽ സ്ഥിരീകരിച്ചതെന്ന് എസ്എംഎസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ അഗർവാൾ വ്യക്തമാക്കി.നാഡീ വ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസ് കഴിഞ്ഞ വർഷം ഗുജറാത്തിലെ അഹമ്മദാബാദിലാണ് ആദ്യമായി സ്ഥിരീകരിച്ചത്. എന്നാൽ രാജസ്ഥാനിൽ ഇതാദ്യമായാണ് സിക റിപ്പോർട്ട് ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ജയ്പൂരിലെ ശാസ്ത്രി നഗറിൽ നിവാസിയാണ് സിക വൈറസ് സ്ഥിരീകരിച്ചിരിക്കുന്ന യുവതി. ആരോഗ്യനില മെച്ചപ്പെട്ടതോടെ കഴിഞ്ഞ ദിവസം യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. പരിശോധന റിപ്പോർട്ട് വന്നതോടെ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയെന്നും അദേഹം കൂട്ടിച്ചേർത്തു.വൈറസ് ബാധയുള്ള കൊതുകിൽ നിന്ന് കടിയേൽക്കുന്നതിൽ നിന്നാണ് സിക മനുഷ്യരിൽ എത്തുന്നത്. 1947 ൽ ഉഗാണ്ടയിൽ കുരങ്ങുകളിലാണ് ആദ്യം സിക വൈറസ് കണ്ടെത്തുന്നത്. 1952 ൽ മനുഷ്യരിൽ വൈറസ് ബാധ സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP