1 usd = 71.75 inr 1 gbp = 92.38 inr 1 eur = 79.08 inr 1 aed = 19.53 inr 1 sar = 19.14 inr 1 kwd = 236.26 inr

Nov / 2019
15
Friday

യുഎഇയിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്

November 15, 2019

ദുബായ്: രാജ്യത്ത് ഈ ആഴ്ച കനത്ത ഇടിയോട് കൂടിയ കനത്ത മഴ പ്രതീക്ഷിക്കുന്നതായി യുഎഇ കാലവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചു. കനത്ത ഇടിമിന്നലോട് കൂടിയുള്ള മഴയോടൊപ്പം പൊടി കാറ്റിനും സാധ്യതയുണ്ട് എന്നും മുന്നറിയിപ്പിൽ പറയുന്നു. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഉ...

മുംബൈ ചേരിയിലെ സ്‌കൂൾ കുട്ടികൾക്കൊപ്പം 71-ാം ജന്മദിനം ആഘോഷിച്ച് ചാൾസ് രാജകുമാരൻ; ബ്രിട്ടീഷ് കിരീടാവകാശി നേതൃത്വം നൽകുന്ന ചാരിറ്റി സ്പോൺസർ ചെയ്ത സ്‌കൂൾ കുട്ടികൾ സമ്മാനിച്ചത് ശ്രീകൃഷ്ണന്റെ ജീവിത കഥ

November 15, 2019

മുംബൈ: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ചാൾസ് രാജകുമാരന്റെ 71-ാം പിറന്നാൾ ആയിരുന്നു ഇന്നലെ. ബ്രിട്ടീഷ് കൊട്ടാരം വിട്ട് ഇന്ത്യയിലെത്തിയെങ്കിലും ചാൾസ് രാജകുമാരന്റെ പിറന്നാൾ ആഘോഷത്തിന് തെല്ലും കുറവ് വന്നില്ല. ഇന്നലെ മുംബൈയിലെ സ്‌കൂൾ കുട്ടികൾക്ക...

ജനകീയ പ്രക്ഷോഭത്തെ തുടർന്ന് സോഷ്യലിസ്റ്റ് പ്രസിഡന്റ് രാജിവച്ചൊഴിഞ്ഞതിന് പിന്നാലെ ബൊളീവിയയിൽ സ്വയം പ്രഖ്യാപിത പ്രസിഡന്റായി ജെനിൻ അനെസ്; ക്വോറം തികയാഞ്ഞതിനാൽ സെനറ്റിന്റെ അംഗീകാരം ലഭിക്കാത്തതും തിരിച്ചടിയായി; തിരഞ്ഞെടുപ്പ് അട്ടിമറിയുടെ പേരിൽ ഇവോ മൊറാസെൽ രാജിവച്ചതിന് പിന്നാലെ മെക്‌സിക്കോയിൽ രാഷ്ട്രീയ അഭയം; വിമത നീക്കങ്ങളെ ചെറുത്ത് മൊറാസെൽ അനുയായികളും

November 15, 2019

ബൊളീവിയ: ഭരണപക്ഷത്തിനെതിരായ പ്രതിപക്ഷ പ്രക്ഷോഭത്തെ തുടർന്ന് ഭരണം താഴെവീണ ബൊളിവിയയിൽ സ്വയം പ്രഖ്യാപിത പ്രസിഡന്റായി സെനറ്റ് അധ്യക്ഷ ജെനീൻ അനെസ്. ക്വോറം തികയാഞ്ഞതിനാൽ സെനറ്റിന്റെ അംഗീകാരം ലഭിച്ചില്ല. മുൻ പ്രസിഡന്റ് ഇവോ മൊറേൽസിന്റെ പാർട്ടിയിൽ പെട്ട എംപി...

ആർച്ചിയുടെ ആദ്യ ക്രിസ്തുമസും ജന്മദിനവും രാജ്ഞിക്കൊപ്പം വേണ്ടെന്ന് തീരുമാനിച്ച് മേഗനും ഹാരിയും; ഒരു മാസത്തെ അജ്ഞാത ജീവിതത്തിന് മകനൊപ്പം പോകാനുറച്ച് രാജദമ്പതികൾ

November 15, 2019

ലണ്ടൻ: ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം ബക്കിങ് ഹാം പാലസിൽ വേണ്ടെന്ന് വെച്ച് ഹാരിയും മേഗനും. മകൻ ആർച്ചിയുടെ ആദ്യ ക്രിസ്തുമസും ജന്മദിനവും രാജ്യത്തിന് പുറത്ത് ആഘോഷിക്കാനാണ് ഇരുവരുടേയും തീരുമാനം. സാൻഡ്രിങ്ഹാമിൽ നടക്കുന്ന ക്രിസ്തുമസ് ആഘോഷത്തിൽ ഇരുവരും പങ്കെട...

ബ്രിട്ടീഷ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ വ്യാജ നഴ്സും; എൻഎച്ച്എസ് ജീവനക്കാരി എന്ന പേരിൽ ടോറി പാർട്ടിയുടെ ഹെൽത്ത് സർവീസ് നയത്തെ നിശിതമായി വിമർശിച്ചത് ഒരു നടി: വിവാദം പുകഞ്ഞതോടെ പരസ്യം പിൻവലിച്ച് ലേബർ പാർട്ടി

November 15, 2019

ലണ്ടൻ: ഡിസംബർ 12ന് നടക്കുന്ന ബ്രിട്ടീഷ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും ടോറികളെ മലർത്തിയടിക്കാനും ലേബർ പാർട്ടി രംഗത്തിറക്കിയത് വ്യാജ നഴ്സിനെ. ടിവിയിലൂടെ നടന്ന ഇലക്ഷൻ പ്രചരണ പരിപാടിയിലാണ് എൻഎച്ച്എസ് നഴ്സാണെന്ന വ്യാജേന നടിയെ അവതരിപ്പിച്ചത്. ടോറികളെ നിശ...

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങളിൽ ഒന്നിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരം; തടാകങ്ങളുടെ നഗരം വെള്ളത്തിൽ മുങ്ങിയപ്പോൾ വിശ്വസിക്കാനാവാതെ ലോകം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ദുരന്തത്തെ നേരിട്ട് ഇറ്റലി

November 15, 2019

വെനീസ്: ലോകത്തെ ഏറ്റവും സുന്ദരമായ നഗരങ്ങളിൽ ഒന്നാണ് വെനീസ് നഗരം. എന്നാൽ ശക്തമായ മഴയെ തുടർന്ന് തടാകങ്ങളുടെ നഗരം വെള്ളത്തിനടിയിലാണ് ഇപ്പോൾ. കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങളും പരിഹരിക്കാനാവാത്ത വിധമുള്ള കേടുപാടുകളുമാണ് ശാന്ത സുന്ദരമായ വെനീസ് നഗരത്തിന...

പരിക്കേറ്റയാളെ ശുശ്രൂഷിക്കാൻ ചെന്ന നഴ്സിനെ ആംബുലൻസിന്റെ പിന്നിൽ വെച്ച് പീഡിപ്പിച്ച് പരിക്കേറ്റ യുവാവ്; ബ്രിട്ടനിലെ മെഡിക്കൽ ജീവനക്കാർ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കാൻ സ്വയം വെളിപ്പെടുത്തൽ നടത്തി ആംബുലൻസ് നഴ്സ്

November 15, 2019

ലണ്ടൻ: ആംബുലൻസിനുള്ളിൽ മെഡിക്കൽ ജീവനക്കാർ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കാൻ സ്വന്തം അനുഭവം വ്യക്തമാക്കി 25കാരിയായ നഴ്സ് രംഗത്ത്. അടിപിടിയിൽ പരിക്കേറ്റയാളെ ശുശ്രൂഷിക്കാൻ ചെന്ന തന്നെ ആമ്പുലൻസിന്റെ പിന്നിൽ വെച്ച് പരിക്കേറ്റ യുവാവ് പീഡിപ്പിച്ചതായാണ് ലിസ...

സ്‌കൂൾ തുറക്കുന്നതിന് 20 മിനിറ്റ് മുമ്പേ തുരുതുരാ വെടിയൊച്ച; വെടിയേറ്റുവീണ ആറുപേരിൽ രണ്ടുപേരുടെ നില ഗുരുതരം; അക്രമം കാലിഫോർണിയയിലെ സാന്റ ക്ലാരിറ്റിയിലെ സോഗസ് സ്‌കൂളിൽ; കറുത്ത വസ്ത്രം ധരിച്ച ഏഷ്യാക്കാരനായ വിദ്യാർത്ഥിയാണ് അക്രമിയെന്ന് പൊലീസ്

November 14, 2019

ലോസ് ആഞ്ചലസ്: അമേരിക്കയിലെ കലിഫോർണിയയിലെ സാന്റ ക്ലാരിറ്റ നഗരത്തിൽ സ്‌കൂളിൽ വെടിവയ്പ്. ആറു പേർക്ക് പരിക്കേറ്റു. ലോസ് ആഞ്ചലസിൽനിന്നും 30 മൈൽ വടക്കുപടിഞ്ഞാറായുള്ള സാന്ത ക്ലാരിറ്റയിലെ സോഗസ് ഹൈസ്‌ക്കൂളിലാണ് വെടിവയ്പുണ്ടായത്.പരിക്കേറ്റവരിൽ രണ്ടു പേരുടെ നില...

കുവൈറ്റ് മന്ത്രിസഭ രാജിവെച്ചത് മൂന്ന് മന്ത്രിമാർ ഇംപീച്ച്‌മെന്റ് നേരിടാനിരിക്കെ; പ്രധാനമന്ത്രി രാജി സമർപ്പിച്ചത് മന്ത്രിസഭയുടെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിനായി എന്ന് സർക്കാർ വക്താവ്

November 14, 2019

കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രിയടക്കം മൂന്ന് മന്ത്രിമാർ ഇംപീച്ച്‌മെന്റിനെ നേരിടാനിരിക്കെ കുവൈറ്റ് മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹാണു സർക്കാറിന്റെ രാജി അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ സബാഹിനു സമർപ്പിച്ചത്. ആഭ്യന്തര ...

അയോധ്യ വിധിക്ക് പിന്നാലെ നരേന്ദ്ര മോദി ചീഫ് ജസ്റ്റിസിന് അനുമോദന കുറിപ്പ് എഴുതി എന്ന് ബംഗ്ലാദേശ് മാധ്യമങ്ങളുടെ വ്യാജ പ്രചാരണം; നടപടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഭിന്നിപ്പുണ്ടാക്കാനും എന്ന് ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ; ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയവും

November 14, 2019

ഡൽഹി: അയോധ്യ കേസിൽ അന്തിമ വിധി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ അഭിനന്ദിച്ച് കത്തെഴുതി എന്ന വ്യാജ പ്രചാരണവുമായി ബംഗ്ലാദേശ് മാധ്യമങ്ങൾ. വിദ്വേഷം സൃഷ്ടിക്കുന്നതിനായി കരുതിക്കൂട്ടി നടത്തുന്ന ശ്രമങ്ങളെ ശ...

ലോക പ്രശസ്ത ടൂറിസ്റ്റ് നഗരമായ വെനീസ് വെള്ളത്തിൽ മുങ്ങി; കത്തീഡ്രൽ അടക്കമുള്ള പ്രധാന ആകർഷണങ്ങൾ എല്ലാം വെള്ളത്തിൽ; ടൂറിസ്റ്റുകൾ ജീവനും കൊണ്ടോടുമ്പോൾ മേയർ വിലപിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരും പറഞ്ഞ്

November 14, 2019

വെനീസ്: ലോകപ്രശസ്ത ടൂറിസ്റ്റ് നഗരമായ വെനീസ് വെള്ളത്തിൽ മുങ്ങി. കനതകക്ത മഴയെ തുടർന്ന് സെന്റ് മാർക്ക് സ്‌ക്വയറിൽ മൂന്ന് അടിക്ക് മുകളിലാണ് വെള്ളം കയറിയത്. കത്തിഡ്രൽ അടക്കമുള്ള പ്രധാന ആകർഷണങ്ങൾ എല്ലാം വെള്ളത്തിനടിയിലാണ്. കഴിഞ്ഞ രാത്രി ആറടി രണ്ടിഞ്ച് വരെ ...

രാഷ്ട്രപതിയെ കാണാൻ ഓട്ടോറിക്ഷയിൽ യാത്ര; ഗുരുദ്വാരയിൽ കയറിയപ്പോൾ പുറത്തായത് നീട്ടി വെച്ച കയ്യും കാലും; പോപ് സ്റ്റാർ കാറ്റി പെറിയുമായി കൂടിക്കാഴ്ച; ഡൽഹിയിൽ എത്തിയ ചാൾസ് രാജകുമാരൻ ശ്രദ്ധ നേടിയത് ഇങ്ങനെ

November 14, 2019

ന്യൂഡൽഹി: രാഷ്ട്രപതിയെ കാണാൻ ഓട്ടോ റിക്ഷയിൽ യാത്ര ചെയ്തും ഗുരുദ്വാരയിൽ സന്ദർശനം നടത്തിയുമെല്ലാം ഡൽഹിയിൽ എത്തിയ ചാൾസ് രാജകുമാരൻ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ഇന്നലെ ഡൽഹിയിൽ എത്തിയ വെയിൽസ് രാജകുമാരനായ ചാൾസ് ആദ്യ ദിനം തന്നെ രാഷ്ട...

പാക്കിസ്ഥാനിലെ അടച്ചുപൂട്ടിയ ഹിന്ദുക്ഷേത്രങ്ങൾ തുറക്കുമെന്ന പ്രഖ്യാപനവുമായി ഇമ്രാൻ ഖാൻ; രാജ്യത്തെ ഹിന്ദുജനതയുടെ നീണ്ടനാളത്തെ ആവശ്യം നടപ്പിലാക്കുമെന്ന് പാക് പ്രധാനമന്ത്രി; ക്ഷേത്രങ്ങൾ തുറന്ന് പുനരുദ്ധാരണം നടത്തുമെന്ന് വാഗ്ദാനവും

November 13, 2019

ലാഹോർ: പാക്കിസ്ഥാനിലെ അടച്ചുപൂട്ടിയ ഹിന്ദുക്ഷേത്രങ്ങളെല്ലാം തുറക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.പാക്കിസ്ഥാനിലെ ഹിന്ദുജനവിഭാഗത്തിന്റെ ദീർഘനാളത്തെ ആവശ്യമാണ് ഇമ്രാന്റെ പ്രഖ്യാപനത്തോടെ സാക്ഷാത്കരിക്കാനൊരുങ്ങുന്നത്. ക്ഷേത്രങ്ങൾ തുറക്കാനു...

അച്ഛനെ ഉപേക്ഷിച്ച് അമ്മ രണ്ടാം വിവാഹം കഴിച്ചത് മനസ്സിൽ പകയൊരുക്കി; പ്രതികാരം തീർത്തത് അമ്മയുടെ രണ്ടാം ബന്ധത്തിലെ മൂന്നു വയസ്സുകാരൻ അനുജനെ വെട്ടി കൊലപ്പെടുത്തിയും; അമ്മയോടുള്ള പകയും അസൂയയും മൂത്ത് പതിനഞ്ചുകാരി കാട്ടികൂട്ടിയത് ആരേയും ഞെട്ടിപ്പിക്കുന്ന ക്രൂരത; ജർമ്മനിയിൽ ഒലിവ നടത്തിയ കൊല ചർച്ചയാകുമ്പോൾ

November 13, 2019

ബർലിൻ : അമ്മയോടുള്ള പകയും അസൂയയും മൂത്ത് പതിനഞ്ചുകാരി മൂന്നു വയസുകാരൻ അനുജനെ വെട്ടി കൊലപ്പെടുത്തി. ജർമിനിയിലെ ഡെറ്റ്മോൾഡിലാണ് സംഭവം. ഒലിവ എന്ന പതിനഞ്ചുകാരിയാണ് നിക്കോ എന്ന മൂന്നു വയസ്സുകാരനെ കറികത്തികൊണ്ട് 28 പ്രാവശ്യം വെട്ടി കൊലപ്പെടുത്തിയത്. ഒലിവയു...

ബ്രിട്ടനിൽ ചൈനീസ് ടീ പോട്ട് ലേലത്തിൽ പോയത് ഒമ്പത് കോടി രൂപയ്ക്ക്; വീട്ടിലെ ഷോക്കേസിൽ ഇരുന്ന കുഞ്ഞൻ ചായ പാത്രത്തിന്റെ ലേല തുക കേട്ട് അമ്പരന്ന് ഉടമസ്ഥൻ

November 13, 2019

ലണ്ടൻ: ചൈനാ റ്റീ പോട്ട് ലേലത്തിൽ പോയത് പത്ത് ലക്ഷം പൗണ്ടിന്. ഒരു വീടിന്റെ ഷെൽഫിൽ അലങ്കാരമായി ഇരുന്ന ചൈനാ ചായ പാത്രമാണ് ഇത്രയും വലിയ തുകയ്ക്ക് വിറ്റു പോയത്. ഇതിന്റെ വിലയെ കുറിച്ച് ധാരണ ഇല്ലാതിരുന്ന ഉടമസ്ഥൻ ലീ യങ് എന്ന പ്രോപ്പർട്ടി എക്സ്പേർട്ടിനെ കാണി...

MNM Recommends

Loading...