Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എവറസ്റ്റ് കൊടുമുടിയിൽ 'തിക്കും തിരക്കും'; ഇന്ത്യക്കാരടക്കം 10 പേർ മരിച്ചു; ഈ വർഷം അനുമതി നൽകിയിരുന്നത് 381പേർക്ക്; തിരക്കനുഭവപ്പെടുന്നത് മോശം കാലവസ്ഥയെ തുടർന്ന് ദിവസങ്ങൾ വെട്ടിച്ചുരുക്കിയതോടെ; പലരും മരിക്കുന്നത് തിരച്ചിറങ്ങാൻ കാത്തിരിക്കുന്നതിനിടയിൽ

എവറസ്റ്റ് കൊടുമുടിയിൽ 'തിക്കും തിരക്കും'; ഇന്ത്യക്കാരടക്കം 10 പേർ മരിച്ചു; ഈ വർഷം അനുമതി നൽകിയിരുന്നത് 381പേർക്ക്; തിരക്കനുഭവപ്പെടുന്നത് മോശം കാലവസ്ഥയെ തുടർന്ന് ദിവസങ്ങൾ വെട്ടിച്ചുരുക്കിയതോടെ; പലരും മരിക്കുന്നത് തിരച്ചിറങ്ങാൻ കാത്തിരിക്കുന്നതിനിടയിൽ

മറുനാടൻ ഡെസ്‌ക്‌

കാഠ്മണ്ഡു; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ എവറസ്റ്റ് കയറുന്നതിനിടെ രണ്ടു പേർ മരിച്ചു. ബ്രിട്ടിഷ് പർവതാരോഹകൻ റോബിൻ ഫിഷർ (44), അമ്പത്താറുകാരനായ ഐറിഷ് സ്വദേശി എന്നിവരാണ് ശനിയാഴ്ച മരിച്ചത്. ഇതോടെ, മെയ്‌ 14ന് ആരംഭിച്ച ഈ വർഷത്തെ മലകയറ്റ സീസണിൽ മരിച്ചവരുടെ എണ്ണം പത്തായി.ഈ വർഷം 381 പേർക്കാണ് നേപ്പാൾ പർവതാരോഹണത്തിന് അനുമതി നൽകിയത്. മോശം കാലാവസ്ഥ കാരണം പർവതാരോഹണത്തിന്റെ ദിവസം ചുരുക്കിയത് കാരണം വലിയോ തോതിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്.

വ്യാഴാഴ്‌ച്ചയാണ് മൂന്ന് പർവതാരോഹകർ മരിച്ചതെന്ന് നേപ്പാൾ ടൂറിസം ഡിപ്പാർട്ട്‌മെന്റ് വക്താവ് മീരാ ആചാര്യ പറഞ്ഞു. എവറസ്റ്റിൽ കയറി തിരിച്ച് ഇറങ്ങുന്നതിനിടയിലാണ് 52കാരിയായ കൽപന ദാസ് മരിച്ചത്. ഒഡിഷ സ്വദേശിനിയാണ് ഇവർ. നിരവധി പർവതാരോഹകർ പർവ്വതത്തിൽ കയറാനായി കാത്ത് നിന്നിരുന്നു. ഇത് പർവതത്തിൽ നിന്നും ഇറങ്ങുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയായിരുന്നു. കൊടും തണുപ്പിൽ കാത്തിരുന്ന് കുഴഞ്ഞ് വീണാണ് കൽപന മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

എവറസ്റ്റ് കൊടുമുടിയുടെ ഏറ്റവും ഉയരം കൂടിയ പോയിന്റിൽ നിന്ന് 150 മീറ്റർ മാത്രം അകലെയാണ് റോബിൻ ഫിഷർ തളർന്നു വീണത്. രക്ഷിക്കാൻ ഗൈഡുകൾ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് അധികൃതർ അറിയിച്ചു. പർവതത്തിന്റെ വടക്ക് ടിബറ്റൻ മേഖലയിൽ വച്ചാണ് ഐറിഷ് സ്വദേശി മരിച്ചതെന്നും അവർ പറഞ്ഞു.

കാലാവസ്ഥ പ്രതികൂലമാകുന്നതിനെ തുടർന്നു കൊടുമുടിയുടെ മലകയറ്റ ഭാഗം രണ്ടു മൂന്നു ദിവസത്തിനുള്ളിൽ അടയ്ക്കാനിരിക്കെയാണ് അപകടം. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ സീസൺ തുടങ്ങി ചുരുങ്ങിയ കാലയളവിൽ ഇത്രയും മരണം രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. നാല് ഇന്ത്യക്കാരും അമേരിക്ക, ഓസ്ട്രിയ, നേപ്പാൾ, അയർലൻഡ് സ്വദേശികളും അടക്കമുള്ള പർവതാരോഹകരാണ് ഈ സീസണിൽ മരിച്ച മറ്റുള്ളവർ.

അപകട മേഖലയിൽ മലകയറ്റകാരുടെ തിരക്ക് വർധിച്ചതാണ് മരണസഖ്യ ഉയരാൻ കാരണമെന്നാണ് സൂചന. കാലാവസ്ഥ പ്രതികൂലമാകുന്നതിനു മുൻപു കൊടുമുടി കയറാൻ എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. അതിനാൽ മലകയറ്റ ഭാഗത്തെ തിരക്കു കുറയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

27കാരനായ നിഹാൽ ഭഗവാൻ എന്നയാളും തിരിച്ച് ഇറങ്ങുന്നതിനിടയിലാണ് മരിച്ചത്. 12 മണിക്കൂറിൽ അധികമാണ് നിഹാൽ തിരക്കിൽ കുടുങ്ങി പോയതെന്ന് ടൂറിസം അധികൃതർ പറഞ്ഞു. തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. പിന്നീട് രക്ഷാപ്രവർത്തകർ അദ്ദേഹത്തെ ക്യാംപിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

65കാരനായ ഓസ്‌ട്രേലിയൻ സഞ്ചാരിയാണ് മരിച്ച മറ്റൊരാൾ. 55കാരിയായ അഞ്ജലി കുൽക്കർണിയാണ് ബുധനാഴ്‌ച്ച മരിച്ചത്. മറ്റൊരു അമേരിക്കക്കാരനും ബുധനാഴ്‌ച്ച തന്നെ മരിച്ചു. കഴിഞ്ഞ ആഴ്‌ച്ച ഒരു ഇന്ത്യക്കാരനും ഐറിഷ് സഞ്ചാരിയും കാൽ തെറ്റി വീണ് മരിച്ചു.

ഈ മാസം തന്നെയാണ് കാഞ്ചൻജുംഗ കൊടുമുടി കയറാൻ ശ്രമിച്ച രണ്ട് പർവതാരോഹകർ മരിച്ചതും. ലോകത്തെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് കാഞ്ചൻജുംഗ. 48കാരനായ ബിപ്ലബ് ബൈദ്യ, 46കാരനായ കുന്ദൽ കൺറാറ് എന്നിവരാണ് മരിച്ചത്. സമുദ്രനിരപ്പിൽ നിന്നും 26,246 അടി ഉയരത്തിലാണ് ഇവർ മരിച്ചത്.പർവ്വതാരോഹണത്തിന് സഹായിക്കുന്ന കമ്പനിയായ പീക്ക് പ്രൊമോഷണൽ ഹൈക്കിങ് കമ്പനിയാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. ഇരവരും കൊൽക്കത്ത സ്വദേശികളാണ്. ഈ മാസം അവസാനിക്കുന്ന പർവതാരോഹണ സീസണിൽ പങ്കെടുക്കാൻ നിരവധി പേരാണ് ഹിമാലയത്തിലെത്തുന്നത്.

മാർച്ചിലാണ് പർവ്വതാരോഹണത്തിന്റെ സീസൺ ആരംഭിക്കുന്നത്. ഇത് മെയ് അവസാനത്തോടെ തീരും. സാധാരണ ഇക്കാലയളവിൽ ആറ് പേരാണ് ശരാശരി മരിക്കാറുള്ളത്. കഴിഞ്ഞ സീസണിൽ ഇത് പത്തായിരുന്നു. അത്യാധുനിക പർവ്വതാരോഹണ ഉപകരണങ്ങൾ ഉണ്ടായിട്ടും കൂടുതൽ പേർ മരിച്ചത് പ്രതികൂല കാലാവസ്ഥ കാരണമാണ്. 2014 ലും 2015 ലും എല്ലാ തരത്തിലും പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് ഒട്ടനേകം പേർക്ക് അനുമതി നിഷേധിച്ചിരുന്നു.2014 പർവ്വതാരോഹണത്തിന് അവസരം ലഭിക്കാതിരുന്നവർക്ക് 2019 വരെ എപ്പോൾ വേണമെങ്കിലും കയറാൻ അവസരം ഉണ്ട്. ഇതാണ് തിരക്കിന് കാരണമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP