Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കീത്ത് വ്യാസും സഹോദരിയും വീണ്ടും ജയിച്ചു; നാരായണ മൂർത്തിയുടെ മരുമകനും; ഇക്കുറി ബ്രിട്ടീഷ് പാർലമെന്റിൽ പത്ത് ഇന്ത്യൻ വംശജർ

കീത്ത് വ്യാസും സഹോദരിയും വീണ്ടും ജയിച്ചു; നാരായണ മൂർത്തിയുടെ മരുമകനും; ഇക്കുറി ബ്രിട്ടീഷ് പാർലമെന്റിൽ പത്ത് ഇന്ത്യൻ വംശജർ

ബ്രിട്ടനിലെ ഏഴുലക്ഷത്തോളം ഇന്ത്യൻ വംശജരുടെ ശബ്ദമാകാൻ ബ്രിട്ടീഷ് പാർലമെന്റിൽ ഇന്ത്യൻ വംശജരായ പത്ത് എംപിമാരുടെ സാന്നിധ്യം. ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ മരുമകൻ ഋഷി സുനക്കും കീത്ത് വ്യാസ്, സഹോദരി വലേറി വാസ് എന്നിവരും ജയിച്ചവരിൽപ്പെടുന്നു. 50-ഓളം ഇന്ത്യൻ വംശജരാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇവരിൽ നിലവിൽ എംപിമാരായിരുന്നവരിൽ ഒരാളൊഴികെ മറ്റെല്ലാവരും തിരഞ്ഞെടുക്കപ്പെട്ടു.

നോർത്ത് യോർക്ക്‌ഷെയറിലെ ഉറച്ച സീറ്റായ റിച്ച്മണ്ടിൽനിന്നാണ് കൺസർവേറ്റീവ് പാർട്ടിയുടെ എംപിയായി ഋഷി സുനക് മത്സരിച്ചത്. ഓക്‌സ്ഫഡ്, സ്റ്റാൻഫഡ് സർവകലാശാലകളിൽനിന്ന് ബിരുദം നേടിയിട്ടുള്ള സുനക് വൻകിട നിക്ഷേപ സ്ഥാപനത്തിന്റെ ഉടമയാണ്. നാരായണമൂർത്തിയുടെ മകൾ അക്ഷതയാണ് ഭാര്യ.

ലേബർ പാർട്ടി അധികാരത്തിലെത്തിയിരുന്നെങ്കിൽ തീർച്ചയായും കാബിനറ്റ് മന്ത്രിയാകുമായിരുന്ന കീത്ത് വ്യാസ് ലെസ്റ്റർ ഈസ്റ്റിൽനിന്നാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 1987 മുതൽ എംപിയാണ് കീത്ത്. അദ്ദേഹത്തിന്റെ സഹോദരി വലേറി വൽസാൽ സൗത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടു. 27 വർഷമായി ബ്രിട്ടീഷ് പാർലമെന്റംഗമായി തുടരുന്ന തനിക്ക് മറ്റൊരു അഞ്ചുവർഷം കൂടി അനുവദിച്ചുതന്നതിന് വോട്ടർമാരോട് കീത്ത് വാസ് നന്ദി പറഞ്ഞു.

വീരേന്ദ്ര ശർമ (ഈലിങ് സൗത്താൾ), സീമ മൽഹോത്ര (ഫെൽത്താം ആൻഡ് ഹെസ്റ്റൺ),ലിസ നന്ദി (വീഗൻ), പാതി പാക്കിസ്ഥാൻ വംശജൻകൂടിയായ സജീദ് ജാവിദ് (ബ്രോംസ്‌ഗ്രോവ്), പ്രീതി പട്ടേൽ (വിതാം), അലോക് ശർമ (റെഡിങ് വെസ്റ്റ്), ശൈലേഷ് വാര (കേംബ്രിഡ്ജ്ഷയർ നോർത്ത് വെസ്റ്റ്) എന്നിവരാണ് വിജയിച്ച മറ്റ് ഇന്ത്യൻ വംശജർ. കാമറോൺ മന്ത്രിസഭയിലെ ജൂനിയർ മന്ത്രിമാരായിരുന്നു പ്രീതിയും ശൈലേഷും.

പാർലമെന്റ് സ്‌ക്വയറിൽ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചതും പ്രീതി പട്ടേലിനും ശൈലേഷിനും മന്ത്രിസഭയിൽ അംഗത്വം നൽകിയതും കൺസർവേറ്റീവുകൾക്ക് കൂടുതൽ ഇന്ത്യൻ വോട്ടുകൾ ലഭിക്കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP