Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്ത് അഞ്ച് കോടി ജനങ്ങളുടെ ജീവനെടുത്ത സ്പാനിഷ് ഫ്‌ളുവിൽ നിന്നും രക്ഷപ്പെട്ട ആ അത്ഭുത മനുഷ്യനെ കൊറോണയും സ്പർശിച്ചില്ല; ഇറ്റലിയിൽ പതിനായിരങ്ങളുടെ ജീവനെടുത്ത കൊറോണയിൽ നിന്നും 101 കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി; വയസ്സന്മാർ മരിച്ചു വീഴുന്ന മഹാരോഗത്തിൽ നിന്നും ഒരാഴ്ച കൊണ്ട് മുക്തി നേടി ആ വൃദ്ധൻ വീട്ടിലേക്ക് മടങ്ങിയപ്പോൾ വിശ്വസിക്കാനാവാതെ ലോകം

ലോകത്ത് അഞ്ച് കോടി ജനങ്ങളുടെ ജീവനെടുത്ത സ്പാനിഷ് ഫ്‌ളുവിൽ നിന്നും രക്ഷപ്പെട്ട ആ അത്ഭുത മനുഷ്യനെ കൊറോണയും സ്പർശിച്ചില്ല; ഇറ്റലിയിൽ പതിനായിരങ്ങളുടെ ജീവനെടുത്ത കൊറോണയിൽ നിന്നും 101 കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി; വയസ്സന്മാർ മരിച്ചു വീഴുന്ന മഹാരോഗത്തിൽ നിന്നും ഒരാഴ്ച കൊണ്ട് മുക്തി നേടി ആ വൃദ്ധൻ വീട്ടിലേക്ക് മടങ്ങിയപ്പോൾ വിശ്വസിക്കാനാവാതെ ലോകം

സ്വന്തം ലേഖകൻ

റോം: കൊറോണയിൽ നിന്നും 101കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടപ്പോൾ വിശ്വസിക്കാനാവാതെ ലോകം. വൃദ്ധന്മാർ മരിച്ചു വീഴുന്ന ഈ മഹാമാരിയിൽ നിന്നും ഒരാഴ്ച കൊണ്ടാണ് മുക്തി നേടി ആ വൃദ്ധൻ ആശുപത്രി വിട്ടത്. ലോകത്ത്‌കോടിക്കണക്കിന് ആളുകളുടെ ജീവനെടുത്ത സ്പാനിഷ് ഫ്‌ളൂവിന്റെ സമയത്ത് ജനിച്ച ആ അത്ഭുത ശിശുവാണ് ഇന്ന് വൃദ്ധനായെങ്കിലും കൊറോണയിൽ നിന്നും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടിരിക്കുന്നത്.

വൃദ്ധന്മാർ മരിച്ചു വീഴുന്ന രോഗദം എന്ന് ലോകം മുഴുവൻ അറിയപ്പെടുമ്പോഴാണ് 101കാരനായ ആ അത്ഭുത മനുഷ്യൻ വൈറസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരികെ കയറിയത്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരെ മരിക്കാൻ വിട്ടു കൊടുക്കുന്ന ഇറ്റലിയിലാണ് സംഭവം. അസുഖം ഭേദമായ വൃദ്ധനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വിടുകയും ചെയ്തു. ലോകത്ത് അഞ്ച് കോടി ജനങ്ങളുടെ ജീവൻ കവർന്ന സ്പനാഷ് ഫ്‌ളൂവിൽ നിന്നും രക്ഷപ്പെട്ട ആ നവജാത ശിശു ഇന്ന് വൃദ്ധനായപ്പോൾ കൊറോണയും അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു. കൊറോണ വൈറസിൽ നിന്നും രക്ഷപ്പെട്ട ലോകത്തെ അപൂർവ്വം വൃദ്ധന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ് വടക്ക് കിഴക്കൻ ഇറ്റലിയിലെ റിമിനിയിൽ നിന്നുമുള്ള ഈ മനുഷ്യൻ.

ഈ ആഴ്ച ആദ്യം ആശുപത്രിയിൽ നിന്നും വിട്ടയച്ച ഇയാൾ ഇപ്പോൾ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം സുഖമായി ഇരിക്കുന്നു. വൃദ്ധന്മാർക്കും ആരോഗ്യ പ്രശ്‌നമുള്ളവർക്കും അപകടകാരിയായ ഈ രോഗം 101കാരനെ വെറുതെ വിട്ടതിന്റെ അത്ഭുതത്തിലാണ് ഇറ്റലിയിലെ ആരോഗ്യ പ്രവർത്തകർ. ഇറ്റലിയിൽ മരിച്ച 86 ശതമാനം പേരും 70 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. കഴിഞ്ഞ ആഴ്ചയാണ് പേരു പുറത്ത് വിടാത്ത ഈ മനുഷ്യനിൽ കൊറോണ സ്ഥിരീകരിച്ചത്. എന്നാൽ ഈ ആഴ്ച ആദ്യം തന്നെ അസുഖം ഭേദമായി ഇയാൾ വീട്ടിലേക്ക് തിരികെ പോവുക ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP