Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്തോനേഷ്യൻ സൈനിക വിമാനം ജനവാസകേന്ദ്രത്തിൽ തകർന്നുവീണ് 113 മരണം; അപകടം വിമാനം പറന്നുയർന്ന് രണ്ടു മിനിറ്റിനകം; മരണസംഖ്യ ഉയരാൻ സാധ്യത

ഇന്തോനേഷ്യൻ സൈനിക വിമാനം ജനവാസകേന്ദ്രത്തിൽ തകർന്നുവീണ് 113 മരണം; അപകടം വിമാനം പറന്നുയർന്ന് രണ്ടു മിനിറ്റിനകം; മരണസംഖ്യ ഉയരാൻ സാധ്യത

ജക്കാർത്ത: ഇന്ത്യേനേഷ്യൻ എയർഫോഴ്‌സിന്റെ ചരക്കുവിമാനം ജനവാസകേന്ദ്രത്തിൽ തകർന്നു വീണ് 113 പേർ കൊല്ലപ്പെട്ടു. പറന്നുയർന്ന് രണ്ടുമിനിറ്റിനകമാണ് വിമാനം തകർന്നു വീണത്.

വടക്കൻ സുമാത്രയിലെ ബേ അപ്പാർട്ടുമെന്റിലാണ് വിമാനം തകർന്നുവീണത്. ജനസാന്ദ്രതയേറിയ പ്രദേശമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ടുകൾ.

ഹെർക്കുലിസ് സി 130 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം പറന്നുയർന്ന ഉടനെ നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീഴുകയായിരുന്നു. നിരവധി കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. വിമാനത്തിൽ 12 ജീവനക്കാരടക്കം 113 പേരുണ്ടായിരുന്നതായി ഇന്തോനേഷ്യൻ എയർഫോഴ്‌സ് വക്താവ് അറിയിച്ചു. 50 യാത്രക്കാരും 12 ജീവനക്കാരും ആയിരുന്നു വിമാനത്തിൽ എന്നാണ് ആദ്യറിപ്പോർട്ടുകൾ പുറത്തുവന്നത്.

അടുത്തിടെ നിർമ്മാണം പൂർത്തിയായ കെട്ടിട സമുച്ചയത്തിനു മുകളിലാണ് വിമാനം തകർന്നത്. കെട്ടിടത്തിൽ ആൾതാമസമില്ലെന്നും ഇവിടെയുണ്ടായിരുന്ന നിർമ്മാണ തൊഴിലാളികളാണ് മരിച്ചതെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏവിയേഷൻ സേഫ്റ്റി നെറ്റ്‌വർക്കിന്റെ കണക്കുപ്രകാരം കഴിഞ്ഞ പത്തുവർഷത്തിനിടെ പത്തോളം ഇന്തോനേഷ്യൻ സൈനിക വിമാനങ്ങളാണ് തകർന്നുവീണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP