Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റഷ്യയിൽ 13കാരിയായ സ്‌കൂൾ വിദ്യാർത്ഥിനി ഗർഭിണിയായി; ഉത്തരവാദി പത്ത് വയസ്സുകാരനായ കളിക്കൂട്ടുകാരൻ: കുഞ്ഞിനെ പ്രസവിച്ച് വളർത്താനുറച്ച് പെൺകുട്ടിയും വീട്ടുകാരും: വാർത്തകേട്ട് നടുങ്ങി തരിച്ച് ലോകം

റഷ്യയിൽ 13കാരിയായ സ്‌കൂൾ വിദ്യാർത്ഥിനി ഗർഭിണിയായി; ഉത്തരവാദി പത്ത് വയസ്സുകാരനായ കളിക്കൂട്ടുകാരൻ: കുഞ്ഞിനെ പ്രസവിച്ച് വളർത്താനുറച്ച് പെൺകുട്ടിയും വീട്ടുകാരും: വാർത്തകേട്ട് നടുങ്ങി തരിച്ച് ലോകം

സ്വന്തം ലേഖകൻ

സൈബീരിയ: പത്ത് വയസ്സുകാരനായ ആൺകുട്ടിയിൽ നിന്നും പതിമൂന്ന് വയസ്സുകാരി ഗർഭിണിയായി. റഷ്യയിലെ സൈബീരിയയിലാണ് സംഭവം. സൈബീരിയയിലെ ക്രാസ്‌നോർക്ക് ടെറിട്ടറിയിലെ രണ്ട് വ്യത്യസ്ത സ്‌കൂളുകളിലാണ് കുട്ടികൾ ഇരുവരും പഠിക്കുന്നത്. എന്നാൽ ഇരുവരും കുട്ടിക്കാലം മുതൽ തന്നെ കൂട്ടുകാരായിരുന്നെന്നാണ് റിപ്പോർട്ട്.

ഗർഭിണിയായ പെൺകുട്ടി കുഞ്ഞിനെ പ്രസവിക്കാനും വളർത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്. അതിന് പെൺകുട്ടിയുടെ വീട്ടുകാർ എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്. എന്തായാലും സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗർഭിണിയായ സ്‌കൂൾ കുട്ടിക്ക് വേണ്ട സഹായങ്ങളെല്ലാം സ്‌കൂൾ അധികൃതരും വാഗ്ദാനം ചെയ്തിട്ടുണ്ട്. 13കാരിയായ പെൺകുട്ടി ഗർഭിണിയായ വിവരം പെൺകുട്ടി ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർമാരിൽ നിന്നാണ് പൊലീസ് അറിയുന്നത്. സംഭവം അറിഞ്ഞതിന് പിന്നാലെ പൊലീസ് കേസ് എടുത്ത് അന്വേഷണവും തുടങ്ങി.

ആൺകുട്ടിക്ക് പത്ത് വയസ് മാത്രം പ്രായമായതിനാൽ അന്വേഷണം പൂർത്തിയായ ശേഷം എന്ത് നടപടി വേണമെന്ന് പൊലീസ് തീരുമാനിക്കും. കുട്ടികൾ ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയാ പേജിൽ മാരീഡ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം പത്ത് വയസ്സുകാരൻ തന്നെയാണോ കുട്ടിയുടെ അച്ഛനെന്ന കാര്യത്തിൽ ഒരു പീഡിയാട്രീ,ൻ സംശയം രേഖപ്പെടുത്തിയിട്ടുണ്ട്. തിയററ്റിക്കലി ഇതിന് സാധ്യതയുണ്ടെങ്കിലും ഈ കേസ് സത്യമാണോ എന്നതിൽ സംശയമുണ്ടെന്നനും മറ്റാരുടെ എങ്കിലും ഗർഭം പത്ത് വയസ്സുകാരന് മേൽ കെട്ടി വയ്ക്കുകയാണോ എന്ന് സംശയമുള്ളതായും ഡോക്ടർ പറഞ്ഞു. എന്നാൽ ശാരീരിക പരിശോധന നടത്തി ഇത് വളരെ വേഗം കണ്ട് പിടിക്കാൻ സാധിക്കും.

2009ൽ ബ്രിട്ടനിൽ 15കാരിയായ പെൺകുട്ടി 12കാരനിൽ നിന്നും ഗർഭം ധരിച്ചത് വലിയ വാർത്ത ആയിരുന്നു. എന്നാൽ ഡിഎൻഎ ടെസ്റ്റിൽ ആ കുട്ടിയല്ല കുഞ്ഞിന്റെ അച്ഛനെന്നനും 15കാരനായ മറ്റൊരു ആൺകുട്ടിയാണെന്നും തെളിഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP