Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത് വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന 14 യുവതികളെ; പരിശോധന ശക്തമാക്കിയതോടെ അറസ്റ്റിലാകുന്നവരിൽ ഏറെയും പ്രവാസികൾ; ശക്തമായ നിയമനടപടികളെന്ന് അധികൃതർ

റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത് വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന 14 യുവതികളെ; പരിശോധന ശക്തമാക്കിയതോടെ അറസ്റ്റിലാകുന്നവരിൽ ഏറെയും പ്രവാസികൾ; ശക്തമായ നിയമനടപടികളെന്ന് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കറ്റ്: വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന 14 സ്ത്രീകളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്‌കറ്റ് പൊലീസ് കമാൻഡ് നടത്തിയ റെയ്ഡിലാണ് യുവതികൾ അറസ്റ്റിലായത്. 14 പേരും വിവിധ രാജ്യങ്ങളിൽ നിന്നും തൊഴിൽ തേടി ഒമാനിൽ എത്തിയവരാണ്. സദാചാര വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പരിശോധന കർശനമാക്കിയതോടെ ഒമാനിൽ വേശ്യാവൃത്തിയിൽ ഏർപ്പെടുന്ന നിരവധി പ്രവാസി യുവതികളാണ് അറസ്റ്റിലായത്.

ഈ മാസം ആദ്യം ഏഴ് യുവതികളെ ദഖിലിയയിൽ നിന്നും അനാശാസ്യം നടത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു. ദോഫാർ മേഖലയിൽ നിന്നും അഞ്ച് യുവതികളെയും അറസ്റ്റ് ചെയ്തിരുന്നു. ഇവർ സദാചാര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുവെന്നാണ് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഇവർക്കെതിരെ നിയമനടപടികൾ സ്വകീരിച്ചുവരുന്നതായും അധികൃതർ അറിയിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നും തൊഴിൽ തേടി എത്തുന്നവരാണ് ഒമാനിൽ കൂടുതലും സെക്‌സ് റാക്കറ്റിലെ കണ്ണികൾ. പലരും ചതിക്കപ്പെട്ട് ഇവിടെ എത്തിച്ചേരുന്നവരാണ്. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് ഇവരിൽ പലരേയും ഇവിടെ എത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP