Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിന്നുതിരിയാൻ നേരമില്ലാതെ ഒരു ഇടുങ്ങിയ മുറിയിൽ ഭക്ഷണംപോലും നിഷേധിക്കപ്പെട്ട് എട്ടുവർഷം കഴിഞ്ഞതിന്റെ പേരിൽ ലോകം ആദരിക്കുന്ന പെൺകുട്ടി യുവതിയായപ്പോൾ കേസിൽ അകത്തായി; 14-കാരിയെ പീഡിപ്പിച്ചതിന് 'ഗേൾ ഇൻ ദ ക്ലോസെറ്റ്' ശിഷ്ടകാലം തടവിലാകും

നിന്നുതിരിയാൻ നേരമില്ലാതെ ഒരു ഇടുങ്ങിയ മുറിയിൽ ഭക്ഷണംപോലും നിഷേധിക്കപ്പെട്ട് എട്ടുവർഷം കഴിഞ്ഞതിന്റെ പേരിൽ ലോകം ആദരിക്കുന്ന പെൺകുട്ടി യുവതിയായപ്പോൾ കേസിൽ അകത്തായി; 14-കാരിയെ പീഡിപ്പിച്ചതിന് 'ഗേൾ ഇൻ ദ ക്ലോസെറ്റ്' ശിഷ്ടകാലം തടവിലാകും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കുടുസ്സുമുറിയിൽ എട്ടുവർഷത്തോളം തടവിലാക്കപ്പെട്ട പെൺകുട്ടിയായാണ് ലോറൻ ആഷ്‌ലി കാവനോഗ് അറിയപ്പെട്ടിരുന്നത്. പീഡനങ്ങളെ അതീജിവിച്ച് ജീവത്തിലേക്ക് തിരിച്ചുവന്ന ലോറൻ ലോകമെങ്ങും അറിയപ്പെടുന്നത് അതീജീവനത്തിന്റെ പ്രതീകമായാണ്. എന്നാൽ, ലോറൻ ഇനിമുതൽ അറിയപ്പെടുക ലൈംഗിക കുറ്റവാളിയെന്ന പേരിലാകും. 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ലോറനെ ആജീവനാന്തം തടവുശിക്ഷയ്കക്ക് വിധിച്ചു.

കഴിഞ്ഞ ഡിംബറിൽ അറസ്റ്റിലായതുമുതൽ ഡെന്റൺ കൗണ്ടി ജയിലിലാണ് ലോറൻ. ചുരുങ്ങിയത് 60 വർഷമെങ്കിലും തടവ് ശിക്ഷ അനുഭവിക്കണമെന്നാണ് ഗ്രാൻഡ് ജൂറിയുടെ വിധി. ഇവർക്കെതിരേ ചുമത്തപ്പെട്ട മൂന്ന് ലൈംഗിക കേസുകളിലും കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെയാണിത്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ രണ്ടുമാസത്തോളമാണ് ലോറൻ ലൈംഗികമായി പീഡിപ്പിച്ചത്. വീടുകളിൽനിന്ന് പീഡനമേൽക്കുന്ന കുട്ടികളെ സഹായിക്കാൻ ലോറൻ തയ്യാറാക്കിയ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇവർ പരിചയപ്പെട്ടത്.

ടെക്‌സസിലെ വീട്ടിൽ രണ്ടുവയസ്സുമുതൽ എട്ടുവയസ്സുവരെ കുടുസുമുറിയിൽ കൊടിയ പീഡനത്തിന് ഇരയായി കഴിഞ്ഞിരുന്ന ലോറനെ 2001-ലാണ് പൊലീസ് രക്ഷപ്പെടുത്തുന്നത്. അമ്മ ബാർബറ അറ്റ്കിൻസണും രണ്ടാനച്ഛൻ കെന്നത്ത് അറ്റ്കിൻസണും ്േചർന്നാണ് ലോറനെ പട്ടിണിക്കിടുകയും തുടർച്ചയായി ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നത്. അയൽക്കാരൻ നൽകിയ വിവരമനുസരിച്ചെത്തിയ പൊലീസ് സംഘം കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഗേൾ ഇൻ ദ ക്ലോസറ്റ് എന്ന് ലോറൻ പിന്നീട് പ്രശസ്തയാവുകയും ചെയ്തു.

തന്നെപ്പോലെ പീഡനത്തിന് ഇരയാകുന്ന കുട്ടികളെ സഹായിക്കുന്നതിനെന്ന പേരിലാണ് ലോറൻ ഫേസ്‌ബുക്കിൽ പേജ് തുടങ്ങിയത്. ഇതിലൂടെയാണ് പീഡിപ്പിക്കപ്പെട്ട 14-കാരിയെയും ലോറൻ പരിചയപ്പെടുന്നത്. ഈ പെൺകുട്ടിക്കൊപ്പം അവരുടെ വീട്ടിൽ താമസിക്കുമ്പോഴാണ് ലൈംഗിക പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു. താനും പെൺകുട്ടിയുമായി ലൈംഗികബന്ധം പുലർത്തിയിരുന്നുവെന്ന് ലോറൻ കോടതിയിലും കുറ്റസമ്മതം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP