Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മനുഷ്യ ശരീരം വെറും മാംസ കഷ്ണങ്ങളായി ചിന്നി ചിതറി' ; കെനിയയിലെ നെയ്‌റോബിയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ പതിനഞ്ചുപേർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്; ഹോട്ടൽ ലോബിയിൽ വച്ച് അഗ്നിഗോളമായി മാറി ചാവേർ; സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയത് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങളുമായി എത്തിയ നാലു തീവ്രവാദികളുടെ മുഖങ്ങൾ

'മനുഷ്യ ശരീരം വെറും മാംസ കഷ്ണങ്ങളായി ചിന്നി ചിതറി' ; കെനിയയിലെ നെയ്‌റോബിയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ പതിനഞ്ചുപേർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്; ഹോട്ടൽ ലോബിയിൽ വച്ച് അഗ്നിഗോളമായി മാറി ചാവേർ;  സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയത് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങളുമായി എത്തിയ നാലു തീവ്രവാദികളുടെ മുഖങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കെനിയ: നെയ്‌റോബിയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ പതിനഞ്ചു പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്‌ച്ച വെളുപ്പിന് നാലു മണിയോടെയാണ് ആക്രമണം ആരംഭിച്ചത്. ഇവിടത്തെ ഹോട്ടലും ഓഫീസ് സമുച്ചയവും പ്രവർത്തിക്കുന്ന കെട്ടിടത്തിലായിരുന്നു നാലു പേർ അടങ്ങിയ തീവ്രവാദി സംഘത്തിന്റെ ആക്രമണം. ഹോട്ടലിൽ അതിഥികളായെത്തിയവരുടെ നേർക്ക് ഇവർ നിറയൊഴിക്കുകയും ഗ്രനേഡ് എറിയുകയുമായിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ ബ്രിട്ടൺ സ്വദേശിയും മറ്റൊരാൾ അമേരിക്കൻ സ്വദേശിയുമാണെന്നാണ് വിവരം.

അക്രമണത്തിനിടെ ഹോട്ടൽ ലോബിയുടെ സമീപം അക്രമികളിൽ ഒരാൾ സ്വയം കത്തിയമരുകയുമുണ്ടായി. ഇതിന് പിന്നാലെയും അക്രമികൾ ഹോട്ടലിലുണ്ടായിരുന്നവരുടെ നേർക്ക് നിറയൊഴിച്ചുകൊണ്ടിരുന്നു. പലരും ടേബിളിന് താഴെയൊളിച്ചും ജനൽ വഴി പുറത്തേക്ക് ചാടിയുമാണ് രക്ഷപെട്ടത്. അക്രമം നടന്നസ്ഥലത്ത് സ്‌പെഷ്യൽ ഫോഴ്‌സ് എത്തുകയും പതിനൊന്നു മണിക്കുള്ളിൽ സ്ഥിതി ശാന്തമാക്കുകയും ചെയ്തുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. അക്രമത്തിൽ 50ൽ അധികം ആളുകൾക്ക് പരുക്കേറ്റുവെന്നാണ് സൂചന.

മാത്രമല്ല അക്രമികൾക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നതിൽ വ്യക്തത വന്നിട്ടില്ല. എന്നാൽ അക്രമ പരമ്പരയുടെ ഉത്തരവാദിത്വം സോമാലി ഇസ്ലാമിസ്റ്റ് മിലിറ്റന്റ് ഗ്രൂപ്പായ ഷബാബ് ഏറ്റെടുത്തു. ഹോട്ടൽ അക്രമത്തിൽ 47 ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് ഇവർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. 'അക്രമം നടന്ന സ്ഥലത്ത് കണ്ടത് നടുക്കുന്ന കാഴ്‌ച്ചകളാണെന്നും മാംസകഷ്ണങ്ങൾ ചിതറി കിടക്കുന്നതാണ് താനവിടെ കണ്ടതെന്നും' അക്രമം നടന്ന കെട്ടിടത്തിൽ ജോലി ചെയ്യുന്ന ചാൾസ് നെൻഗ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP