Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്രയേലിന്റെ യുദ്ധക്കൊതിക്ക് എന്ന് അറുതിയുണ്ടാകും? വെസ്റ്റ്ബാങ്കിൽ കടന്നു കയറി 15 ഫലസ്തീനികളെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്; വീണ്ടും പശ്ചിമേഷ്യയിൽ നിരപരാധികൾ കുരുതികൊടുക്കപ്പെട്ടേക്കാം

ഇസ്രയേലിന്റെ യുദ്ധക്കൊതിക്ക് എന്ന് അറുതിയുണ്ടാകും? വെസ്റ്റ്ബാങ്കിൽ കടന്നു കയറി 15 ഫലസ്തീനികളെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്; വീണ്ടും പശ്ചിമേഷ്യയിൽ നിരപരാധികൾ കുരുതികൊടുക്കപ്പെട്ടേക്കാം

ശ്ചിമേഷ്യയിൽ വീണ്ടും സംഘർഷത്തിന്റെ നാളുകൾക്ക് തുടക്കമിട്ടുകൊണ്ട് ഇസ്രയേൽ സേന വെസ്റ്റ്ബാങ്കിൽ കടന്നുകയറി 15 ഫലസ്തീൻകാരെ തട്ടിക്കൊണ്ടുപോയി. രാത്രിപരിശോധനയ്ക്കിടെയാണ് സൈന്യവും പൊലീസും ചേർന്ന് വ്യത്യസ്ത സംഭവങ്ങളിലായി ഫലസ്തീൻകാരെ പിടികൂടിയത്. അഭയാർഥി ക്യാമ്പടക്കമുള്ള കേന്ദ്രങ്ങളിൽ പരിശോധന നടത്തിയാണ് അറസ്റ്റുകൾ നടന്നിട്ടുള്ളത്.

കിഴക്കൻ ജറുസലേമിലെ എയ്ൻ സുൽത്താൻ അഭയാർഥി ക്യാമ്പിൽ കടന്നുകയറിയ സൈന്യം മൂന്ന് പേരെയാണ് പിടികൂടിയത്. യസാൻ അബു ലാവി, ജിഹാദ് മനസ്രാ, സമീർ ഇബ്രാഹിം എന്നിവരാണ് പിടിയിലായതെന്ന് ഫലസ്തീൻ അധികൃതർ പറഞ്ഞു. റാമള്ളയ്ക്കടുത്ത് ചെക്ക് പോസ്റ്റിനരികിൽനിന്ന് ഹെക്മത് ഒഡേ, ജാസെം ഒഡേ എന്നീ സഹോദരങ്ങളെയും അറസ്റ്റ് ചെയ്തു.

കഴിഞ്ഞ രണ്ട് ദിവസത്തിലേറെയായി അഭയാർത്ഥി ക്യാമ്പുകളിൽ ഉൾപ്പടെ ഇസ്രയേൽ സൈന്യം പരിശോധന നടത്തുന്നതായും ആളുകളെ പിടികൂടുന്നതായും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ജെനിൻ, ജാബ എന്നിവിടങ്ങളിൽ സൈന്യം നടത്തിയ പരിശോധനയിലാണ് മൂന്നുപേർ പിടിയിലായത്. നാബ്ലസ് നഗരത്തിലും ബലാട്ടയിലെ അഭയാർഥി ക്യാമ്പിൽ നടത്തിയ പരിശോധനയിലും രണ്ട് ഫലസ്തീനികളെ സൈന്യം പിടികൂടി. ബത്‌ലഹേമിന്റെ പടിഞ്ഞാറ് ഹുസാനിൽ വീടുകളിൽ അതിക്രമിച്ച് കയറിയാണ് മൂന്ന് ഫലസ്തീനികളെ സൈന്യം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ കുറേ മാസങ്ങളായി വെസ്റ്റ് ബാങ്കിലും അൽ ഖുദ്‌സിലും ഉൾപ്പടെ ഫലസ്തീനികളെ ഇസ്രയേൽ സൈന്യം വേട്ടയാടുന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഇസ്രയേലി ജയിലുകളിൽ ഏഴായിരത്തിലധികം ഫലസ്തീനികളാണ് തടവിൽ കഴിയുന്നത്. ഇവരിൽ പലരും വിചാരണ പോലും നേരിടാതെയാണ് തടവിൽ കഴിയുന്നത്. പിടികൂടപ്പെട്ട പലരും പിന്നീട് തിരിച്ചവരാറുപോലുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP