Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നൈജീരിയൻ തീരത്ത് എണ്ണക്കപ്പൽ റാഞ്ചി കടൽകൊള്ളക്കാർ; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയൻ വംശജും ഉൾപ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാർ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പൽ; സഹായം തേടി ആഫ്രിക്കൻ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ

നൈജീരിയൻ തീരത്ത് എണ്ണക്കപ്പൽ റാഞ്ചി കടൽകൊള്ളക്കാർ; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയൻ വംശജും ഉൾപ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാർ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പൽ; സഹായം തേടി ആഫ്രിക്കൻ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: നൈജീരിയിൽ തീരത്ത് എണ്ണക്കപ്പൽ റാഞ്ചി കടൽകൊള്ളക്കാർ. 18 ഇന്ത്യൻ പൗരന്മാരക്കം 19 പേരുമായി സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലാണ് റാഞ്ചിയെടുത്തത്. പതിനെട്ട് ഇന്ത്യൻ പൗരന്മാരും ഒരു് തുർക്കി പൗരനുമാണ് കപ്പലിൽ ബന്ദികളായിരിക്കുന്നതെന്ന് മധ്യമങ്ങൾ പുറത്തുവിടുന്ന വിവരം.

ബോണി ദ്വീപിന് 68 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലുള്ളത്. നൈജീരിയൻ നാവികസേന സംഘവുമായി ബന്ധപ്പെടാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കടൽ കൊള്ളക്കാർ കപ്പൽ റാഞ്ചിയത്. കപ്പൽ റാഞ്ചിയ വിവരങ്ങൾ എ.ആർ എക്‌സ് മാരിടൈം വഴിയാണ് പുറംലോകം അറിഞ്ഞത്.

പൗരന്മാരുടെ മോചനവും കൂടുതൽ വിവരങ്ങളും ശേഖരിക്കാൻ നൈജീരിയയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ ആഫ്രിക്കൻ രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മാധ്യമങ്ങളെ അറിയിച്ചു.2010ൽ നിർമ്മിച്ച നവേ കൺസ്റ്റലേഷൻ എണ്ണ ടാങ്കർ മാരിടൈം സ്ഥാപനമായ നവോയിസ് ടാങ്കേഴ്‌സ് മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ്.

ഹോങ്കോങ് പതാകയുള്ള 'വി.എൽ.സി.സി, നവേ കൺസ്റ്റലേഷൻ' എന്ന എണ്ണ ടാങ്കർ ജീവനക്കാർ സഹിതമാണ് കടൽകൊള്ളക്കാർ തട്ടിക്കൊണ്ടു പോയത്. 26 ജീവനക്കാരിൽ 19 പേരെയാണ് ബന്ദിയാക്കിയിട്ടുള്ളത്. കടൽകൊള്ളക്കാരുടെ ആക്രമണത്തിൽ കപ്പലിന് നാശനഷ്ടം സംഭവിച്ചിട്ടില്ല.കപ്പൽ പരമാവധി വേഗതയിലാണ് സഞ്ചരിക്കുന്നത്. കപ്പലിന്റെ സഞ്ചാരപാത എ.ആർ.എസ് മാരിടൈം നിരീക്ഷിച്ചു വരികയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP