Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദിയിലെ വിമാനത്താവളത്തിൽ ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചു; ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥോടനമുണ്ടായത് ബാറ്ററി വിമാനത്തിൽ കയറ്റുന്നതിന് നിമിഷങ്ങൾക്ക് മുൻപ്; 19 ടൺ ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചെന്നും മറ്റ് അത്യാഹിതങ്ങളില്ലെന്നും സൂചന

സൗദിയിലെ വിമാനത്താവളത്തിൽ ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചു; ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥോടനമുണ്ടായത് ബാറ്ററി വിമാനത്തിൽ കയറ്റുന്നതിന് നിമിഷങ്ങൾക്ക് മുൻപ്; 19 ടൺ ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചെന്നും മറ്റ് അത്യാഹിതങ്ങളില്ലെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

ദമാം: സൗദിയിലെ വിമാനത്താവളത്തിൽ ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചതിന് പിന്നാലെ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചത്. ഇവ വിമാനത്തിലേക്ക് കയറ്റുന്നതിന് ഏതാനും മിനിട്ടുകൾ മുൻപാണ് സ്‌ഫോടനമുണ്ടായത്. 19 ടൺ വരുന്ന ബാറ്ററിയാണ് പൊട്ടിത്തെറിച്ചതെന്നും മറ്റ് അത്യാഹിതമൊന്നും സംഭവിച്ചില്ലെന്നുമാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്.

19 ടൺ ബാറ്ററികളാണ് പൊട്ടിത്തെറിച്ചത്. എന്നാൽ മറ്റ് അതൃാഹിതങ്ങളൊന്നും ഉണ്ടായിട്ടില്ല. കെ.എൽ.എം എന്ന ഡെച്ച് യാത്രാ വിമാനത്തിൽ ഫ്രാങ്ക്ഫർട്ടിലേക്ക് അയക്കുവാനുള്ള ബാറ്റകറികളാണ് പൊട്ടിത്തെറിച്ചത്. ഉടൻ തന്നെ വിമാനത്താവളത്തിലുള്ള അഗ്നിശമന സേനാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം തുടങ്ങിയതുകൊണ്ട് വൻ ദുരന്തം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് അധികൃതർ അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP