1 usd = 71.79 inr 1 gbp = 92.17 inr 1 eur = 81.98 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 235.99 inr

Nov / 2018
18
Sunday

യുകെയിലെ ലെസ്റ്ററിലെ പോളിഷ് ഗ്രോസറി ഷോപ്പിലെ സ്‌ഫോടനം ആസൂത്രണം ചെയ്തത് കെട്ടിട ഉടമ തന്നെ; ഇൻഷുറൻസ് തുകയ്ക്കുള്ള നീക്കത്തിൽ പൊളിഞ്ഞത് അഞ്ചുജീവനുകൾ

November 15, 2018

ലണ്ടൻ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കടയുടമ നടത്തിയ ഗൂഢാലോചനയിൽ പൊലിഞ്ഞത് അഞ്ചു ജീവനുകൾ. യുകെയിൽ ലെസ്റ്ററിലെ പോളിഷ് ഗ്രോസറി സ്‌റ്റോറിലുണ്ടായ തീപ്പിടിത്തമാണ് അഞ്ചുപേരുടെ മരണത്തിനിടയാക്കിയത്. തീപിടിത്തം കടയുടമ ആരാം കുർദും സുഹൃത്തുക്കളായ അർക്കൻ അലി, ഹോക്...

എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു മന്ത്രിപോലും രാജിവെക്കാതെ ബ്രെക്‌സിറ്റ് ഡീലിന് അനുമതിയായി; പാർലമെന്റിൽ പാസ്സാകാൻ ആവശ്യത്തിന് വോട്ടുനേടുക വെല്ലുവിളിയാകും; ലേബർ വിമതരുടെ വോട്ടിൽ കണ്ണുവെച്ച് തെരേസ മെയ്‌

November 15, 2018

സ്വന്തം പാർട്ടിയിലെ ശക്തമായ വിമതശബ്ദങ്ങളെ മറികടന്ന് ബ്രെക്‌സിറ്റ് കരാറിന് അംഗീകാരം നേടിക്കൊടുക്കാനായത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് താൽക്കാലിക ആശ്വാസം പകരുന്നു. ഒരു മന്ത്രിപോലും രാജിവെക്കാതെ കരാറിന് അനുമതി നേടിക്കൊടുക്കാനായെന്നതാണ് ഇതിലെ ...

സർവാഭരണവിഭൂഷിതരായി കെയ്റ്റും മേഘനും തിളങ്ങിനിന്നു; സുന്ദരമായ വാക്കുകൾ കൊണ്ട് രാജ്ഞിയുടെ ആദരവ്; ലോകമെമ്പാടും നിന്നും അനേകം അതിഥികളെത്തി; ബ്രിട്ടന്റെ അടുത്ത ഭരണാധികാരിയായ ചാൾസ് രാജകുമാരന്റെ 70-ാം പിറന്നാൾ ആഘോഷമായത് ഇങ്ങനെ

November 15, 2018

ഇതിലും വലിയ മഹാഭാഗ്യം വേറെയില്ല- ബക്കിങ്ങാം കൊട്ടാരത്തിൽ ക്ഷണിക്കപ്പെട്ട ചെറിയ സദസ്സിനെനോക്കി എലിസബത്ത് രാജ്ഞി പറഞ്ഞു. കിരീടാവകാശിയും തന്റെ മൂത്തമകനുമായ ചാൾസ് രാജകുമാരന്റെ 70-ാം പിറന്നാൾ ആഘോഷച്ചടങ്ങായിരുന്നു വേദി. ഒപമ്മയെന്ന നിലയിൽ മകന്റെ 70-ാം പിറന്...

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മൂന്ന് വർഷം കൊണ്ട് ഫേസ്‌ബുക്ക് വഴി ഒഴുക്കിയത് ഒരു ബില്യൺ ഡോളർ; ഫണ്ട് ശേഖരണം നടത്താനും സംഭാവന നൽകാനുമായി 'ജനപ്രിയ സമൂഹ മാധ്യമം' ഉപയോഗിച്ചത് 20 ദശലക്ഷം പേർ; സേവ് ദി ചിൽഡ്രൺ പദ്ധതി പ്രയോജനപ്പെട്ടത് 60 രാജ്യങ്ങളിലെ 6.5 ദശലക്ഷം കുട്ടികൾക്ക് ; റിപ്പോർട്ട് പുറത്ത് വിട്ട് ഫേസ്‌ബുക്ക് ഉപാധ്യക്ഷ

November 14, 2018

വാഷിങ്ടൺ: സമൂഹ മാധ്യമങ്ങളാണ് ഇന്നിന്റെ തുടിപ്പ് എന്ന് പറഞ്ഞാൽ അത് തെറ്റാണെന്ന് ആർക്കും എതിർത്ത് പറയാൻ സാധിക്കില്ല. മാനസികോല്ലാസത്തിനും പോസ്റ്റുകൾ ഷെയർ ചെയ്യാനും മാത്രമല്ല ജീവകാരുണ്യത്തിനും ഫേസ്‌ബുക്ക് വഴിയൊരുക്കുന്നുവെന്ന് പറയുന്നതിൽ നമുക്കേവർക്കും അ...

മുസ്ലിം തീവ്രവാദ മതസംഘടനാ നേതാക്കൾക്കെതിരേ കേസ് ഫയൽ ചെയ്യുന്നതിൽ വീഴ്ചവരുത്തി; രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസുകാർക്ക് ലാഹോർ സെഷൻസ് കോടതിയുടെ നോട്ടീസ്; പാക്കിസ്ഥാനിൽ ആസിയാ ബീബിയുടെ മോചനം ഉയർത്തിയ അലയൊലികൾ അവസാനിക്കുന്നില്ല

November 14, 2018

ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് ജയിലിൽ അടച്ച് വധശിക്ഷയ്ക്കു വിധിക്കുകയും പിന്നീട് സുപ്രീം കോടതി കുറ്റവിമുക്തയാക്കപ്പെടുകയും ചെയ്ത ആസിയാ ബീബിയുടെ മോചനവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിൽ മതതീവ്രവാദ സംഘടനകൾ ഉയർത്തിയ അലയൊലികൾ അടങ്ങുന്നില്ല. വിധിയെ ചോദ്യം ചെ...

ആദ്യം കണ്ടപ്പോഴേ ബാത്ത്റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി കാര്യം സാധിച്ചു; ഉടുപ്പിൽ പറ്റിയ കറ എല്ലാവരും കണ്ടെങ്കിലും ആരും പറഞ്ഞ് തന്നില്ല; ക്ലിന്റനുമായുള്ള ദിനങ്ങൾ മോണിക്ക ലെവിൻസ്‌കി വീണ്ടും ഓർക്കുമ്പോൾ അമേരിക്കൻ മാധ്യമങ്ങൾക്ക് ചാകര

November 14, 2018

മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനും മോണിക്ക ലെവിൻസ്‌കിയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ വാർത്തകൾ ലോകമാകമാനം ചൂടൻ ചർച്ചാ വിഷയമായ ഒരു കാലമുണ്ടായിരുന്നു. ആ ബന്ധത്തെക്കുറിച്ച് വീണ്ടും വെളിപ്പെടുത്തി മോണിക്ക ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത് അമേരിക്...

ഭാര്യയെ കൊന്ന് കളഞ്ഞത് ഭർത്താവിന് പുരുഷന്മാരോടുള്ള അവിഹിതം കണ്ടെത്തിയതുകൊണ്ട്; മിഡിൽബറിയിലെ വീട്ടിൽ ഭാര്യയെ കൊന്ന ഇന്ത്യക്കാരന്റെ വിചാരണയിൽ ഗ്രിൻഡർ ആപ്പ് ഉപയോഗിക്കുന്നവർക്ക് വിലക്ക്

November 14, 2018

ഈ വർഷം മെയ്‌ 14ന് മിഡിൽബറോയിലെ സബർബിൽ വച്ച് 34 കാരിയായ യുവതി ജെസിക്കയെ കൊന്ന കേസിലെ പ്രതിയായ 37കാരൻ മിതേഷ് പട്ടേലിന്റെ വിചാരണ ആരംഭിച്ചു.തനിക്ക് പുരുഷന്മാരോടുള്ള അവിഹിത ബന്ധം ഭാര്യ കണ്ടെത്തിയതിനെ തുടർന്നായിരുന്നു പട്ടേൽ ജെസീക്കയെ വക വരുത്തിയതെന്ന് വിച...

വീട്ടിൽ നിന്നും വിളിച്ചിറക്കി തെരുവിലിട്ട് വെട്ടിയും ചവിട്ടിയും മൃതപ്രായരാക്കി; ബെർമിങ്ഹാം തെരുവിൽ നടന്ന സംഘം ചേർന്നുള്ള ആക്രമണം ആരെയാണ് ഭയപ്പെടുത്താതിരിക്കുന്നത്...?ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

November 14, 2018

ലണ്ടനിൽ കത്തിക്കുത്തുകൊലപാതകങ്ങൾ തുടർക്കഥയാകുന്നതിനിടെ ഇന്നലെ ബെർമിങ്ഹാമിലെ പെരിബാറിലെ ട്രിനിറ്റി റോഡിലെ വീട്ടിൽ നിന്നും ഒരാളെ ആക്രമികൾ തട്ടിക്കൊണ്ട് പോവുകയും വലിയ വടിവാൾ ഉപയോഗിച്ച് തെരുവിലിട്ട് വെട്ടിയും ചവിട്ടിയും മൃതപ്രായനാക്കുകയും ചെയ്തു. ഇവിടെ ന...

തെരേസ മെയ്‌ക്കും ബ്രെക്സിറ്റിനും ഇന്ന് അതിനിർണായകം; നോർത്തേൺ അയർലണ്ടിനെ യൂറോപ്പിന്റെ ഭാഗമാക്കി നിലനിർത്തുന്ന കരാറുമായി ഇന്ന് മെയ്‌ കാബിനറ്റിന്; തെരേസയുടെ നാളുകൾ എണ്ണിയെന്ന് മുന്നറിയിപ്പുമായി നേതാക്കൾ; അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഒരു പോലെ വാളെടുക്കുമ്പോൾ രാജി വച്ച് രക്ഷപ്പെടാൻ ആലോചിച്ച് പ്രധാനമന്ത്രി

November 14, 2018

ലണ്ടൻ: ബ്രസൽസിൽ നിന്നും സങ്കീർണമായ ചർച്ചകളിലൂടെ ഒരു ബ്രെക്സിറ്റ് ഡീൽ നേടിയെടുക്കാൻ പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് സാധിച്ചെങ്കിലും അത് തന്റെ കാബിനറ്റിലും പാർലിമെന്റിലും അവതരിപ്പ് പിന്തുണ നേടിയെടുക്കാൻ അവർ കടുത്ത വെല്ലുവിളികൾ അനുവദിക്കുന്നുണ്ടെന്നാണ് റി...

സുരക്ഷിതമായ വേശ്യാലയങ്ങൾ തെരുവിലേക്കും വ്യാപിച്ചു; അത്യാവശ്യക്കാർക്കായി സെക്സ് ബൂത്തുകൾ; വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത ശേഷം ആരെ വേണമെങ്കിലും തെരഞ്ഞെടുക്കാം; ബാറുകൾ റസ്റ്റോറന്റുകളിലും സ്ത്രീകളെ സപ്ലൈ ചെയ്യും; നിറവും വലിപ്പവും ശീലങ്ങളും വരെ നോക്കി യുവതികളെ തെരഞ്ഞെടുക്കാം; സെക്സ് ടോയ്കൾ വേണ്ടവർക്ക് അതും ലഭ്യം; നിയമം ലഘൂകരിച്ചതിലൂടെ ലോകത്തെ വേശ്യാവൃത്തിയുടെ തലസ്ഥാനമായി സ്വിറ്റ്സർലണ്ട് മാറിയത് ഞൊടിയിടയിൽ

November 13, 2018

സൂറിച്ച്: സ്വിറ്റ്സർലണ്ടിൽ പട്ടാപ്പകൽ യുവതികളെ കടത്തിക്കൊണ്ട് വന്ന് ലൈംഗിക വ്യാപാരം നടത്തുന്ന കാഴ്ച പതിവായിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഏറ്റവും പുതിയ പ്രവണത പ്രകാരം സുരക്ഷിതമായ വേശ്യാലയങ്ങൾ ഇവിടെ തെരുവിലേക്കും വ്യാപിച്...

ഒരാഴ്‌ച്ച കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ആയെങ്കിലും ഒരു വർഷമായിട്ടും വീട്ടിൽ പോകാതെ ഒരമ്മയും മകളും; താമസിക്കാൻ വീടില്ലാത്തതിനാൽ ആശുപത്രിയെ വീടാക്കി കുടുംബം; സായിപ്പിന്റെ നാട്ടിലെ ആശുപത്രിയിലും കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്

November 13, 2018

ലണ്ടൻ: ഇന്ത്യയിലെ അസൗകര്യങ്ങൾ ചൂണ്ടി കളിയാക്കൻ ബ്രിട്ടീഷ് സായിപ്പന്മാർ ഒട്ടും പിന്നിലല്ല. എന്നാൽ, സായിപ്പിന്റെ നാട്ടിലെ ആശുപത്രിയിലെ ചില സംഭവങ്ങൾ കേട്ടാൽ തിരിച്ചു കളിയാക്കാൻ അവസരവും ഉണ്ടാകും. അത്തരമൊരു കഥയാണ് നോർത്ത് ലണ്ടനിലെ ബാർനെറ്റ് എൻഎച്ച് എസ് ആശ...

സിഖ് മതത്തിൽ വിശ്വസിച്ചാൽ ഹിന്ദു ഭീകരർ കൊന്ന് കളയുന്ന രാജ്യമോ ഇന്ത്യ? അമേരിക്കയിൽ താമസം ഉറപ്പിക്കാൻ ഇന്ത്യയെ ഒറ്റ് കൊടുത്ത് അനേകം സിഖുകാർ; അഭയം തേടി എത്തി അമേരിക്കൻ ജയിലിൽ കഴിയുന്ന 2400 ഇന്ത്യക്കാരിൽ ഭൂരിപക്ഷവും പഞ്ചാബികൾ

November 13, 2018

വാഷിങ്ടൺ: അനധികൃതമായി അതിർത്തി ലംഘിച്ച് അമേരിക്കയിലെത്തി പിടികൂടപ്പെട്ട് അവിടുത്തെ ജയിലുകളിൽ കഴിയുന്നത് 2400 ഇന്ത്യക്കാരാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇവരിൽ ഭൂരിപക്ഷം പേരും പഞ്ചാബികളാണ്. അമേരിക്കയിൽ എങ്ങനെയെങ്കിലും താമസം ഉറപ്പിക്...

വിവാഹം കഴിഞ്ഞ് ആറ് മാസം തികയും മുമ്പ് ഹാരിയുടെ ജീവനക്കാർ കൂട്ടത്തോടെ രാജി വയ്ക്കുന്നത് എന്തുകൊണ്ട്? മേഗന്റെ രാജകീയമല്ലാത്ത സമീപനം എന്ന് ആരോപിച്ച് പാപ്പരാസികൾ

November 13, 2018

ലണ്ടൻ: ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർകിളിന്റെ രാജകീയമല്ലാത്ത സമീപനം മൂലം ഹാരിയുടെ ജീവനക്കാർ കൂട്ടത്തോടെ രാജി വയ്ക്കുന്നുവെന്ന ആരോപണവുമായി പാപ്പരാസികൾ രംഗത്തെത്തി. ഹാരി-മേഗൻ വിവാഹം കഴിഞ്ഞ് ആറ് മാസം തികയുന്നതിന് മുമ്പാണീ ആരോപണം ഉയർന്ന് വന്നിരിക്കുന്ന...

ബ്രിട്ടീഷുകാർക്ക് ഏറ്റവും ഇഷ്ടം ഹാരിയെ; എലിസബത്ത് രാഞ്ജിക്ക് രണ്ടാം സ്ഥാനവും വില്യമിനും ഭാര്യയ്ക്കും മൂന്നും നാലും സ്ഥാനവും; കീരീടാവകാശിയായ ചാൾസും കാമിലയും മക്കളുടെയും മരുമക്കളുടെയും ഒക്കെ പിറകിൽ; രാജകുടുംബത്തിന്റെ ജനപ്രീതി അളക്കുമ്പോൾ

November 13, 2018

ലണ്ടൻ: ബ്രിട്ടീഷുകാർ രാജഭക്തിയുടെ കാര്യത്തിൽ മറ്റാരേക്കാളും മുമ്പിലാണ്. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഓരോ അംഗത്തെയും അവർ അത്രയേറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുമുണ്ട്. എന്നാൽ ബ്രിട്ടീഷുകാർക്ക് നിലവിൽ രാജകുടുംബാംഗങ്ങളിൽ ഏറ്റവും ഇഷ്ടം ഹാരി രാജകുമാ...

ഖഷോഗിയെ കൊന്നതിൽ മകനുള്ള പങ്ക് മറക്കരുത്; സൗദിയിൽ എത്തി രാജാവിനെ കണ്ട ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് ആദ്യം പറഞ്ഞത് ഇങ്ങനെ; സൗദി രാജാവുമായും കിരീടാവകാശിയായും കൂടിക്കാഴ്ച നടത്തി പ്രതിഷേധം അറിയിച്ച് ബ്രിട്ടൻ

November 13, 2018

ലണ്ടൻ: ബ്രിട്ടിഷ് ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട് ഇന്നലെ സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. സൗദി പൗരനും വാഷിങ്ടൺ പോസ്റ്റ് ജേർണലിസ്റ്റുമായിരുന്ന ജമാൽ ഖഷോഗിയെ ഇക്കഴിഞ്ഞ ഒക്ടോബറിൽ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് ക്രൂരമായ രീതിയിൽ കൊല ...

MNM Recommends