Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരുപത്തി ഒന്നാമത്തെ കുഞ്ഞ് ജനിച്ചപ്പോൾ മക്കൾക്ക് നൽകിയ വാക്ക് പാലിക്കാൻ സാധിക്കാതെ ബ്രിട്ടനിൽ നിന്നുള്ള ദമ്പതികൾ; വീണ്ടും ഗർഭിണിയായ വിവരം പ്രഖ്യാപിച്ചത് അൾട്രാസൗണ്ട് സ്‌കാനിങ് ദൃശ്യങ്ങൾ യുട്യൂബിലൂടെ പങ്കുവച്ചുകൊണ്ട്; ആദ്യത്തെ കുട്ടിക്ക് ഇപ്പോൾ 30 വയസ്; ഒപ്പം മൂന്ന് പേരക്കുട്ടികളും; ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബത്തിന്റെ കഥ

ഇരുപത്തി ഒന്നാമത്തെ കുഞ്ഞ് ജനിച്ചപ്പോൾ മക്കൾക്ക് നൽകിയ വാക്ക് പാലിക്കാൻ സാധിക്കാതെ ബ്രിട്ടനിൽ നിന്നുള്ള ദമ്പതികൾ; വീണ്ടും ഗർഭിണിയായ വിവരം പ്രഖ്യാപിച്ചത് അൾട്രാസൗണ്ട് സ്‌കാനിങ് ദൃശ്യങ്ങൾ യുട്യൂബിലൂടെ പങ്കുവച്ചുകൊണ്ട്; ആദ്യത്തെ കുട്ടിക്ക് ഇപ്പോൾ 30 വയസ്; ഒപ്പം മൂന്ന് പേരക്കുട്ടികളും; ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇരുപത്തി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാനൊരുങ്ങി ബ്രിട്ടനിൽ നിന്നൊരു ദമ്പതികൾ. ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബമെന്ന വിശേഷണം സ്വന്തമാക്കിയ കുടുംബമാണ് ഇവരുടേത്. 44 വയസ്സുകാരിയായ സ്യൂ റഫോർഡും 48 വയസ്സുകാരനായ ഭർത്താവ് നോയലും ചേർന്നാണ് 22ാം കൺമണിയുടെ പിറവിയുടെ കാര്യം അൾട്രാസൗണ്ട് സ്‌കാനിങ് ദൃശ്യങ്ങൾ യുട്യൂബിലൂടെ പങ്കുവച്ചുകൊണ്ട് പ്രഖ്യാപിച്ചത്. ഗർഭം 15ാം ആഴ്ചയിലേക്കു കടക്കുകയാണെന്നും ഗർഭത്തിലുള്ളത് ആൺകുഞ്ഞാണെന്നാണ് തനിക്ക് തോന്നുന്നതെന്നും സ്യൂ പറയുന്നു. എന്നാൽ ഇപ്പോൾ തന്നെ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം കൂടുതലായതുകൊണ്ട് ഇനി പ്രസവിക്കില്ലെന്ന് സ്യൂ മക്കൾക്ക് വാക്ക് കൊടുത്തിരുന്നു. പക്ഷേ അത് ഇപ്പോൾ അവർ തെറ്റിച്ചിരിക്കുകയാണ്.

2018 ൽ 21ാമത്തെ കുട്ടി പിറന്നപ്പോൾ ഇനിയും കുട്ടികളുണ്ടാവില്ലെന്നും ഇത് അവസാനത്തെ കുഞ്ഞാണെന്നുമാണ് ലാങ്ഷെയർ സ്വദേശികളായ ദമ്പതികൾ പറഞ്ഞിരുന്നത്. അമ്മയാകാൻ പോകുന്ന കാര്യം സ്യൂ തന്നെയാണ് വിഡിയോയിലൂടെ വെളിപ്പെടുത്തിയത്. ജനിക്കാൻ പോകുന്നത് ആൺകുഞ്ഞാകുന്നതാണ് തനിക്കിഷ്ടമെന്നും അങ്ങനെയാണെങ്കിൽ 11 വീതം ആൺമക്കളും 11 വീതം പെൺമക്കളും ആയേനെ എന്നും അവർ പറയുന്നു. ഇവരുടെ ആദ്യത്തെ കുട്ടിക്ക് ഇപ്പോൾ 30 വയസുണ്ട്. പോരാത്തതിന് സ്യൂവിനും ഭർത്താവിനും മൂന്ന് പേരക്കുട്ടികളുമുണ്ട്. ഇവരെല്ലാം ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. അംഗങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും രസകരമാണ് ഇവരുടെ ജീവിതം.

10 കിടപ്പുമുറികളുള്ള വീടിന്റെ ചെലവിനും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനും മറ്റു ചെലവിനുമുള്ള തുക കണ്ടെത്തുന്നത് നോയലിന്റെ ബേക്കറി ബിസിനസ്സിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്. ഒൻപതാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ ഭർത്താവ് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നുവെന്നും പക്ഷേ അത് നേർവിപരീത ഫലമാണുണ്ടാക്കിയതെന്നും ദമ്പതികൾ പറയുന്നു. ഏറ്റവും ഒടുവിലത്തെ കുഞ്ഞ് ബോണി റേ, നവംബറിലാണ് ജനിച്ചത്. ക്രിസ് (30), സോഫി (25), കോൾ (23),ജാക്ക് (22), ഡാനിയേൽ (20), ലൂക്ക (18), മിലി (17), കാത്തി (16), ജെയിംസ് (15), യെല്ലി (14), എയ്മി (13), ജോഷ് (12), മാക്‌സ് (11), ടില്ലി (9), ഓസ്‌കർ (7), കാസപെർ (6) ഹെയ്ലി (3), ഫോബി (2), ആർച്ചി (18 മാസം). എന്നിവരാണ് ദമ്പതികളുടെ മറ്റുമക്കൾ.

32,145 രൂപ എങ്കിലും ഒരാഴ്ചത്തെ ഭക്ഷണത്തിനു വേണ്ടി കണ്ടെത്തണമെന്നും, വീട് വൃത്തിയാക്കാൻ മൂന്നുമണിക്കൂറോളം എടുക്കുമെന്നും അവർ പറയുന്നു. മക്കളെ അത്താഴത്തിന് പുറത്തു കൊണ്ടുപോയാൽ മിനിമം 13,775.74 രൂപയെങ്കിലും വേണം. അവധി ദിവസങ്ങളിൽ പുറത്ത് ചുറ്റാൻ പോകണമെങ്കിൽ ഏഴോളം സ്യൂട്ട്കേസുകൾ കരുതണമെന്നും അവർ പറയുന്നു. തുണി അലക്കൽ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി. ആഴ്ചയിലെ എല്ലാ ദിവസവും 18 കിലോയോളം വസ്ത്രങ്ങൾ അലക്കാനുണ്ടാകും. കഴിഞ്ഞ അവധിക്കാലം ഫ്‌ളോറിഡയിലായിരുന്നുവെന്നും ഇനിയുള്ള യാത്ര നെതർലാൻഡിലേക്കായിരിക്കുമെന്നുമാണ് കുടുംബം പറയുന്നത്. യാത്രക്കായുള്ള ഒരുക്കങ്ങളെ മിലിട്ടറി ഓപ്പറേഷൻ എന്നു വിളിക്കാനാണ് സ്യൂവിനിഷ്ടം. കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളെല്ലാം ഒരുമിച്ച് കുടഞ്ഞിട്ട് തരംതിരിക്കുന്നത് അത്ര വലിയൊരു ജോലിയാണെന്നും സ്യൂ പറയുന്നു. ചെലവു ചുരുക്കാൻ തന്നെക്കൊണ്ടാവുന്നതു പലതും ചെയ്യാറുണ്ടെന്നാണ് 21 കുഞ്ഞുങ്ങളുടെ അമ്മയും മൂന്നു പേരക്കുട്ടികളുടെ അമ്മൂമ്മയുമായ സ്യൂ പറയുന്നത്.

ഇതിലെല്ലാമുപരി ഒരു സ്ഥലത്തും തങ്ങൾക്ക് ഡിസ്‌കൗണ്ട് കിട്ടാറില്ലെന്നും. ഫാമിലി ടിക്കറ്റ്‌സ് ഉള്ളത് രണ്ട് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കും ആയതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നും അവർ പറയുന്നു. കുഞ്ഞുങ്ങളോടൊപ്പം യാത്ര ചെയ്യുന്നതും, നടക്കാൻ പോകുന്നതും, അവരെ പാർക്കിൽ കൊണ്ടുപോകുന്നതുമൊക്കെ രസകരമായ കാര്യങ്ങളാണെന്നാണ് ദമ്പതികൾ പറയുന്നത്. കുട്ടികളുടെ എണ്ണം കൂടിയതുകൊണ്ട് തങ്ങൾക്ക് ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും ഓരോ നിമിഷവും ആഘോഷിക്കുകയാണെന്നുമാണ് ദമ്പതികൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP