Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹസൽക്കാരത്തിനിടെ അഫ്ഗാനിസ്ഥാനിൽ റോക്കറ്റാക്രമണം; നാറ്റോ സൈന്യം വിടവാങ്ങിയ ദിവസമുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 26 പേർ

വിവാഹസൽക്കാരത്തിനിടെ അഫ്ഗാനിസ്ഥാനിൽ റോക്കറ്റാക്രമണം; നാറ്റോ സൈന്യം വിടവാങ്ങിയ ദിവസമുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 26 പേർ

കാബൂൾ: വിവാഹവീട്ടിലെ സൽക്കാരത്തിനിടെ റോക്കറ്റ് പതിച്ച് 26 പേർ കൊല്ലപ്പെട്ടു. നാൽപ്പതോളംപേർക്കു പരിക്കേറ്റു. അഫ്ഗാനിസ്ഥാനിലെ ദക്ഷിണ ഹെൽമന്ദ് പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം രാത്രി റോക്കറ്റ് ആക്രമണം ഉണ്ടായത്.

നീണ്ട 13 വർഷത്തെ സേവനത്തിനു ശേഷം യുഎസിന്റെ നേതൃത്വത്തിലുള്ള നാറ്റോ സൈന്യം വിടവാങ്ങിയ ദിവസമാണ് ആക്രമണം ഉണ്ടായത്. വധുവിനെ സ്വീകരിക്കാൻ വീട്ടുമുറ്റത്തു നിന്നവരാണ് മരണമടഞ്ഞത്. ഇവരിൽ ഏറെയും കുട്ടികളും സ്ത്രീകളുമാണ്. പരിക്കേറ്റവരെ ലഷ്‌കർ ഗാഹിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചിലരുടെ ശരീരഭാഗങ്ങൾ ലഭിച്ചുവെന്നും ദൃക്‌സാക്ഷികൾ അറിയിച്ചു. നൂറുകണക്കിനു പേർ വിവാഹച്ചടങ്ങിൽ സംബന്ധിച്ചിരുന്നു.

അഫ്ഗാനിലെ ദൗത്യം മതിയാക്കി നാറ്റോ സേന പിൻവാങ്ങുന്നതിന്റെ അവസാനദിനമായ ബുധനാഴ്ച കടുത്ത ആക്രമണമാണ് താലിബാൻ അഴിച്ചുവിട്ടത്. ഈ വർഷം ഏകദേശം 5000 അഫ്ഗാൻ സൈനികരും പൊലീസുകാരുമാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് യുഎസിന്റെ കണക്കുകൾ പറയുന്നു.

പുതിയ വർഷത്തിൽ സഖ്യസേനയിലെ അംഗങ്ങൾ അഫ്ഗാൻ സേനയെ പരിശീലിപ്പിക്കാൻ മാത്രമാണുണ്ടാകുക. 2014ൽ സഖ്യസേനാംഗങ്ങൾ പിൻവാങ്ങുമ്പോഴും താലിബാന്റെ പിടിയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP