Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാനിലെ ബലൂച്ചിസ്ഥാനിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം; ഗദ്വാറിലെ പേൾ കോണ്ടിനെന്റൽ ഹോട്ടലിൽ അതിക്രമിച്ചു കയറിയ തീവ്രവാദികൾ വെടിയുതിർത്തു; ഒരുസുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; ഭൂരിഭാഗം താമസക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന് റിപ്പോർട്ടുകൾ; സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി

പാക്കിസ്ഥാനിലെ ബലൂച്ചിസ്ഥാനിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം; ഗദ്വാറിലെ പേൾ കോണ്ടിനെന്റൽ ഹോട്ടലിൽ അതിക്രമിച്ചു കയറിയ തീവ്രവാദികൾ വെടിയുതിർത്തു; ഒരുസുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; ഭൂരിഭാഗം താമസക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന് റിപ്പോർട്ടുകൾ; സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി

മറുനാടൻ ഡെസ്‌ക്‌

പെഷവാർ: പാക്കിസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം. ബലൂച്ചിസ്ഥാനിൽ പ്രവശ്യയിലെ ഗദ്വാറിലുള്ള പേൾ കോണ്ടിനെന്റൽ എന്ന ഹോട്ടലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് വൈകുന്നേരം 4.50തോടെ ഹോട്ടലിലേക്ക് ആയുധങ്ങളുമായി എത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മൂന്നോ നാലോ തീവ്രവാദികളാണ് ഹോട്ടലിൽ നുഴഞ്ഞു കയറിയതെന്നാണ് പാക്കിസ്ഥാൻ വെബ്‌സൈറ്റായ ഡോൺ റിപ്പോർട്ടു ചെയ്യുന്നത്.
ഏറ്റുമുട്ടലിൽ ഒരുസുരക്ഷാ ഉദ്യോഗസ്ഥൻ മരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു.

ആക്രമണം നടക്കുന്ന ഘട്ടത്തിൽ വിദേശികൾ ആരും തന്നെ ഹോട്ടലിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം നടന്ന ഉടനെ തന്ന ഭീകരവിരുദ്ധ സ്‌ക്വാഡ് ഹോട്ടലിൽ എത്തി. ഇവരുടെ നേതൃത്വത്തിൽ താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

95 ശതമാനം പേരെയും സുരക്ഷിതമായി ഒഴിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ബോട്ടിലെത്തിയാകാം ആക്രമണം നടത്തിയതെന്നാണ് ഇൻസ്‌പെക്ടർ ജനറൽ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇപ്പോഴും ഏറ്റുമുട്ടൽ നടക്കുന്നതായാണ് ലഭിക്കുന്ന വിവരം. അതേസമയം ആക്രമണം നടക്കുന്ന പ്രദേശം പൂർണമായും സേനയുടെ നിയന്ത്രണത്തിലാണ്. ജീവനക്കാർ മാത്രമുള്ള ഘട്ടത്തിലാണ് വെടിവെയ്‌പ്പുണ്ടായത് എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

ഗദ്വാറിലെ കോഹ് ഇ ബാറ്റിൽ കുന്നുകളിലാണ് പേൾ കോണ്ടിനെന്റൽ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. പാക്കിസ്ഥാനിലെ പ്രമുഖ ഹോട്ടൽവ്യവസായ ശൃംഖലയാണ് പേൾ കോണ്ടിനെന്റിനേത്. ഒരാഴ്‌ച്ച മുമ്പാണ് ഗദ്വാറിൽ ഭീകരാക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം 14 പേർ കൊല്ലപ്പെട്ട ആക്രമണം ഉണ്ടായത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ആക്രമണം എന്നുമാണ് വിലയിരുത്തലുകൾ. പാക്കിസ്ഥാനിലെ തന്ത്രപ്രധാനമായ തുറമുഖ നഗരമാണ് ഗദ്വാർ. ഇവിടുത്തെ തുറമുഖ വികസനം ചൈനയുടെ സാമ്പത്തിക സഹായത്തോടെയാണ് പുരോഗമിക്കുന്നത്.

പാക്ക് അധിനിവേശ കശ്മീരിലൂടെ (പിഒകെ) ചൈന നിർമ്മിക്കുന്ന സാമ്പത്തിക ഇടനാഴിയും ഇന്ത്യയ്ക്ക് ഭീഷണഇ ഉയർത്തുന്നതാണ്. ഗ്വാദർ തുറമുഖം ചൈനയ്ക്ക് 40 വർഷത്തേക്ക് പാട്ടത്തിന് നൽകിയിരിക്കയാണ് പാക്കിസ്ഥാൻ. 6200 കോടി ഡോളറാണു പദ്ധതിക്കായി ചൈന ചെലവിടുന്നത്. പാക്കിസ്ഥാൻ സർക്കാറിൽ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രവശ്യയാണ് ബലൂച്ചിസ്ഥാൻ എന്ന പ്രത്യേകതയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP