Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഞ്ചു ദിവസത്തിനുള്ളിൽ ഇന്ത്യക്കാർ സ്വദേശത്തേക്കു മടങ്ങണമെന്ന് യെമൻ സർക്കാർ; പാസ്‌പോർട്ട് ഇല്ലാത്തവർക്ക് എംബസി സഹായം നൽകും; 360 യാത്രക്കാരുമായി ജിബൂത്തിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം അർധരാത്രി കൊച്ചിയിൽ

അഞ്ചു ദിവസത്തിനുള്ളിൽ ഇന്ത്യക്കാർ സ്വദേശത്തേക്കു മടങ്ങണമെന്ന് യെമൻ സർക്കാർ; പാസ്‌പോർട്ട് ഇല്ലാത്തവർക്ക് എംബസി സഹായം നൽകും; 360 യാത്രക്കാരുമായി ജിബൂത്തിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം അർധരാത്രി കൊച്ചിയിൽ

സന: സംഘർഷം നിലനിൽക്കുന്ന യെമനിൽ നിന്നും അഞ്ചുദിവസത്തിനുള്ളിൽ എല്ലാ ഇന്ത്യക്കാരും സ്വദേശത്തേയ്ക്ക് മടങ്ങണമെന്ന് യെമൻ സർക്കാർ അറിയിച്ചു. ആഭ്യന്തര യുദ്ധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് യെമൻ സർക്കാരിന്റെ നിർദ്ദേശം.

അതിനിടെ, 360 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം രാത്രി 12.15ഓടെ കൊച്ചിയിലെത്തും. ജിബൂത്തിയിൽ നിന്നുള്ള വിമാനമാണ് കൊച്ചിയിൽ എത്തുന്നത്. യാത്രക്കാരിൽ 128 പേരും മലയാളികളാണ്. യാത്രാരേഖകൾ ഇല്ലാത്തവർക്ക് എല്ലാ സഹായവും ചെയ്യുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.

കരയുദ്ധം തുടങ്ങാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് യെമൻ അധികൃതർ നൽകിയിട്ടുണ്ട്. പാസ്‌പോട്ട് ഉൾപ്പെടെയുള്ള രേഖകളില്ലാത്തവരെ നാട്ടിലെത്തിക്കാൻ എല്ലാ സഹായവും ഇന്ത്യൻ എംബസി നൽകും.
രണ്ട് എയർ ഇന്ത്യ വിമാനങ്ങളാണ് 360 യാത്രക്കാരുമായി സനയിൽ നിന്നും ജിബൂത്തിലേക്ക് തിരിച്ചത്. ഇതുവരെ ആയിരത്തോളം ഇന്ത്യക്കാരെയാണ് നാട്ടിലെത്തിച്ചത്.

നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ തന്നെ മുഴുവൻ ഇന്ത്യക്കാരെയും നാട്ടിലേക്ക് എത്തിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. അയ്യായിരത്തോളം ഇന്ത്യക്കാരാണു യെമനിലുള്ളതെന്നാണു സർക്കാർ കണക്ക്. ഇതിൽ ആയിരത്തോളം സ്ത്രീകൾ യെമൻ പൗരന്മാരെ വിവാഹം കഴിച്ചവരാണ്. ആയിരത്തോളം പേരെ തിരിച്ചെത്തിച്ചുകഴിഞ്ഞു. ബാക്കി മൂവായിരം പേരാണു യെമന്റെ പലഭാഗത്തായി കഴിയുന്നത്. ഇവരെയെല്ലാം തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

അക്രമം വ്യാപിക്കുന്നതിനാൽ വിദേശികൾ തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങിപോകണമെന്നാണ് ഞായറാഴ്ച യെമൻ സർക്കാർ നിർദ്ദേശം നൽകിയത്. മടങ്ങേണ്ട ഇന്ത്യക്കാർക്ക് എല്ലാ വിധ ക്രമീകരണങ്ങളും ഏർപെടുത്തുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. പാസ്‌പോർട്ട് ഇല്ലാത്തവർക്ക് ആവശ്യമായ രേഖകൾ നൽകുമെന്നും എംബസി അറിയിച്ചു. ശനിയാഴ്ച എണ്ണൂറോളം ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയിരുന്നു.

145 മലയാളികളടക്കം 325പേരെ വിമാനമാർഗമാണ് രക്ഷപ്പെടുത്തിയത്. ജിബൂട്ടിയിലെത്തിച്ച ഇവരിൽ 322 പേരെ വൈകീട്ട് എയർ ഇന്ത്യയുടെ എഐ 777 വിമാനത്തിൽ കൊച്ചിയിലേക്കു കൊണ്ടുപോയി. രാത്രി 11.30ന് ഈ വിമാനം നെടുമ്പാശ്ശേരിയിലിറങ്ങുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. വൈകുന്നേരത്തോടെ ഏദൻ തുറമുഖത്ത് അടുപ്പിക്കാനായ ഐഎൻഎസ് മുംബൈ കപ്പലിലാണ് നാനൂറോളം പേരെ യമനിൽനിന്നും പുറത്തുകടത്തിയത്. ശക്തമായ ഷെല്ലാക്രമണം നടക്കുന്നതിനാൽ കപ്പൽ തീരത്ത് അടുപ്പിക്കാൻ നേരത്തെ അനുമതി ലഭിച്ചിരുന്നില്ല. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി മൂന്നു വിമാനങ്ങളിലായി 664 പേർ ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നു.

ഇതിൽ 131 പേർ മലയാളികളാണ്. നെടുമ്പാശ്ശേരിയിൽ 91 മലയാളികളും മുംബൈയിൽ 60 മലയാളികളുമാണ് ഇറങ്ങിയത്. കൊച്ചിയിൽ എത്തിയവരിൽ 28 പേർ നഴ്‌സുമാരാണ്. ശനിയാഴ്ച രാവിലെ പത്തോടെയാണ് എയർ ഇന്ത്യാ വിമാനങ്ങൾ സനാ അന്താരാഷ്ട്ര വിമാനതാവളത്തിൽ ഇറങ്ങിയത്. ഇന്ത്യക്ക് നാലു വിമാന സർവീസിന് അനുവാദമുണ്ടായിരുന്നു. ഉച്ചക്ക് രണ്ടര വരെ നാലര മണിക്കൂറായിരുന്നു അനുവദിക്കപ്പെട്ട സമയം. നാലു വിമാനങ്ങൾ ഉപയോഗിക്കേണ്ടതിനു പകരം രണ്ടു വിമാനങ്ങൾ ഉപയോഗിച്ച് നാലു സർവീസ് നടത്താനായിരുന്നു ഇന്ത്യ തീരുമാനിച്ചത്. എന്നാൽ അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ ഇന്ത്യക്ക് നാലു സർവീസ് നടത്താനായില്ല.

തുടർച്ചയായ രണ്ടാം ദിനത്തിലും യാത്രക്ക് തയ്യാറായവരിൽ പകുതിയോളം പേരെ മാത്രമേ തന്മുലം കൊണ്ടുപോകാൻ കഴിഞ്ഞുള്ളൂ. 700 ഓളം പേരോട് യാത്രക്ക് തയ്യാറായി വിമാനതാളവത്തിൽ എത്താനായിരുന്നു എംബസി അറിയിച്ചത്. ഇതിൽ പകുതിയിലേറെപേരെയും മടക്കി അയച്ചു. ഇവരെ ഞായറാഴ്ച കൊണ്ടുപോകുമെന്നാണ് എംബസി അറിയിച്ചത്. അതേസമയം, അൽ ഖായ്ദയും ഹുതികളും ഏറ്റുമുട്ടുന്ന അൽ മുകല്ലയിൽനിന്നും 25 ഇന്ത്യക്കാർ പാക്കിസ്ഥാനിലേക്കുള്ള കപ്പലിൽ കയറി രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇവർ കറാച്ചി വഴി ഇന്ത്യയിലെത്തുമെന്നാണ് വിവരം. യെമനിൽനിന്നും ഇതുവരെ 1303 ഇന്ത്യക്കാർ രക്ഷപ്പെട്ടതായി എംബസി അറിയിച്ചു. ഇതിൽ 582 പേർ മലയാളികളാണ്. കൃത്യമായ കണക്കില്ലെങ്കിലും 4500 ഓളം ഇന്ത്യക്കാർ യെമനിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം, ഇന്ത്യക്കാരെ കൊണ്ടുവരാനായി യമൻ തീരത്തെത്തിയ പാസ്‌പോർട്ടു വിട്ടുകൊടുക്കാത്തതിനാൽ നിരവധി പേർക്ക് യാത്ര തടസമാകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP