Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുരിത ജീവിതത്തിൽ നിന്നും രക്ഷതേടി ബോട്ടിൽ കയറി മെഡിറ്ററേനിയൻ കടലിൽ ഇന്നലെ മുങ്ങി മരിച്ചത് 400ൽ അധികം അഭയാർത്ഥികൾ; ഈ വർഷം ഇതുവരെ കടലെടുത്തത് ആയിരങ്ങൾ; ലോകം ഗൗനിക്കാത്ത ഈ ദുരന്തത്തിന് ആര് പരിഹാരം ഉണ്ടാക്കും?

ദുരിത ജീവിതത്തിൽ നിന്നും രക്ഷതേടി ബോട്ടിൽ കയറി മെഡിറ്ററേനിയൻ കടലിൽ ഇന്നലെ മുങ്ങി മരിച്ചത് 400ൽ അധികം അഭയാർത്ഥികൾ; ഈ വർഷം ഇതുവരെ കടലെടുത്തത് ആയിരങ്ങൾ; ലോകം ഗൗനിക്കാത്ത ഈ ദുരന്തത്തിന് ആര് പരിഹാരം ഉണ്ടാക്കും?

റോം: സംഘർഷഭരിതമായ ലിബിയയിൽ നിന്നും മറ്റ് പശ്ചമേഷ്യൻ രാജ്യങ്ങളിൽ നിന്നും രക്ഷതേടി കടലിൽ ബോട്ടിൽ അലഞ്ഞ് കരകാണാതെ വെള്ളത്തിൽ മുങ്ങിപ്പോകുന്ന ആയിരക്കണക്കിന് ജീവനുകൾ മെഡിറ്ററേനിയൻ തീരത്ത് ഒരു പുതിയ സംഭവമല്ല. യുദ്ധഭൂമിയിൽ നിന്നും സമാധാന ഭൂമി തേടിയുള്ള യാത്രയിൽ ഇന്നലെ കടലിൽ മുങ്ങി മരിച്ചത് നൂറിലധികം പേരാണ്. അഭയാർത്ഥികളുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് മുങ്ങിയാണ് നാനൂറ് പേർ മരിച്ചത്.

ലിബിയയിൽ നിന്നും ഇറ്റലിയിലേക്ക് കടക്കാൻ ശ്രമിച്ച അഭയാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വളരെ കുറച്ചു പേരെ മാത്രമേ രക്ഷിക്കാൻ സാധിച്ചിട്ടുള്ളു. എത്രപേർ മരിച്ചുവെന്ന് ഔദ്യോഗിക സ്ഥീരികരണം ഇനിയും വന്നിട്ടില്ല. കെയ്‌റോവിലെ സൊമാലി എംബസി നൽകുന്ന കണക്കനുസരിച്ച് നാനൂറിലധികം പേർ മരണമടഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നത്. സോമാലിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്ന ഭൂരിപക്ഷം പേരും.

240ലധികം അഭയാർത്ഥികളുമായി ലിബിയയിൽ നിന്നും പുറപ്പെട്ട ബോട്ടിലെ അഭയാർത്ഥികളെ യാത്രാമദ്ധ്യേ മറ്റൊരു ബോട്ടിലേക്ക് മാറ്റാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. 300 അഭയാർത്ഥികളുമായി വരികയായിരുന്ന മറ്റൊരു വലിയ ബോട്ടിലേക്കാണ് 240 അഭയാർത്ഥികളെ മാറ്റിയത്. തുടർന്നായിരുന്നു അപകടം. അതുവഴി വരികയായിരുന്ന ഒരു ചരക്കുകപ്പലാണ് രക്ഷാപ്രവർത്തനം നടത്തിയത്. 29പേരെ മാത്രമേ രക്ഷിക്കാൻ സാധിച്ചുള്ളൂവെന്നാണ് റിപ്പോർട്ട്.

ലിബിയയിൽ നിന്നും ലാമ്പഡുസയിലേക്കുള്ള യാത്രക്കിടയിൽ ബോട്ട് മുങ്ങി 800 പേർ മരിച്ച അപകടത്തിന്റെ ഒന്നാം വാർഷികത്തിലാണ് വീണ്ടും വൻ ബോട്ട് ദുരന്തം ഉണ്ടായിരുന്നു. 800 പേർ മരിച്ച ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ലോകം അഭയാർത്ഥി പ്രവാഹത്തിലേക്ക് ശ്രദ്ധിച്ചത്. തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ ഇവർക്ക് വേണ്ടി വാതിലുകൾ മലർക്കെ തുറന്നിട്ടും. എന്നാൽ, ഒരു വർഷം കഴിയുമ്പോൾ അതല്ല സ്ഥിതി. മിക്ക യൂറോപ്യൻ രാജ്യങ്ങളും അഭയാർത്ഥികളെ തിരിച്ചുവിടാനുള്ള തിരക്കിലാണ്.

യൂറോപ്പിലേക്കുള്ള അഭയാർഥി പ്രവാഹം കുറക്കുന്നതിനായി വിവിധ ഭരണകൂടങ്ങൾ നടത്തിയ ശക്തമായ നടപടികളും സ്വീകരിക്കുന്നുണ്ട്. ഇതോടെ ആയിരങ്ങൾ വീണ്ടും കടലിൽ മുങ്ങി മരിക്കുകയാണ്. മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ അഭയാർഥികളെ രക്ഷപ്പെടുത്തിയിരുന്ന ഇറ്റലിയുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ, അഭയാർഥി പ്രവാഹം നിയന്ത്രിക്കാൻ രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു. ഇതടക്കമുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ലണ്ടൻ സർവകലാശാലയാണ് ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയത്.

അപകടങ്ങൾ കണ്ടില്‌ളെന്നു നടിച്ച് അഭയാർഥികളെ യൂറോപ്പ് ബോധപൂർവം മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് റിപ്പോർട്ട് തയാറാക്കിയ സംഘത്തിലെ ഡോ. ചാൾസ് ഹെല്ലർ കുറ്റപ്പെടുത്തി. അഭയാർഥികളെ തിരിച്ചയക്കുന്നതു സംബന്ധിച്ച് അടുത്തിടെ യൂറോപ്യൻ യൂനിയനും തുർക്കിയും തമ്മിലുണ്ടാക്കിയ കരാർ അടുത്തിടെ വിവാദമായിരുന്നു. സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ സംഘർഷങ്ങൾ രൂക്ഷമായ 2014ന്റെ തുടക്കത്തിൽ മെഡിറ്ററേനിയനിൽ ഇറ്റാലിയൻ തീരദേശ സേനയുടെ രക്ഷാപ്രവർത്തനങ്ങൾ സജീവമായിരുന്നു. ഇതുവഴി പതിനായിരങ്ങളെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. എന്നാൽ, 2014 ഒക്ടോബറിനുശേഷം, ഇറ്റലി രക്ഷാപ്രവർത്തനം പേരിനുമാത്രമാക്കി.

2014ലെ ആദ്യ നാല് മാസങ്ങളിൽ മെഡിറ്ററേനിയൻ കടലിൽ 60 അഭയാർഥികൾ മരിച്ചപ്പോൾ 2015 ജനുവരിഏപ്രിൽ കാലത്ത് മരണം 2000ത്തോളമായി. മരണനിരക്കിൽ 30 മടങ്ങ് വർധനയാണുണ്ടായത്. ഗ്രീസ് ഉൾപ്പെടെയുള്ള രാജ്യങ്ങളും ഈ നിലപാട് തന്നെയാണ് പിന്തുടർന്നത്. അഭയാർഥി നിയന്ത്രണത്തിന് ബ്രിട്ടൻ മറ്റൊരു പാതയാണ് സ്വീകരിച്ചത്. ബാല്യകാലത്ത് അഭയാർഥിയായി രാജ്യത്തത്തെിയവർക്ക് 18 തികഞ്ഞാൽ അവരെ മാതൃരാജ്യത്തേക്കുതന്നെ തിരിച്ചയക്കുക എന്നതാണ് ബ്രിട്ടന്റെ പോളിസി.

2014ൽ ഇത്തരത്തിൽ 151 കൗമാരക്കാരെയാണ് ബ്രിട്ടൻ വിവിധ യുദ്ധബാധിത മേഖലകളിലേക്ക് തിരിച്ചയച്ചതെന്ന് ദ ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. 2015ൽ ഇത് 445 ആയി. ഇതിൽ നൂറിലധികം പേർ അഫ്ഗാനികളാണ്. കഴിഞ്ഞ എട്ടു വർഷത്തിനിടെ ബ്രിട്ടനിൽനിന്ന് 5000ത്തിലധികം പേർ ഇങ്ങനെ നാടുകടത്തപ്പെട്ടുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നാടുകടത്തപ്പെട്ട ഈ കൗമാരക്കാർക്ക് 'സ്വന്തം' രാജ്യത്തെക്കുറിച്ച് കൃത്യമായ ധാരണയില്ല. പലരും മരണത്തിന് കീഴടങ്ങുകയാണ് ചെയ്യുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP