Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെക്‌സിക്കോയിൽ കിണറ്റിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് 44 പേരുടെ മൃതദേഹങ്ങൾ; 119 കറുത്ത ബാഗുകളിലാക്കി കുഴിച്ചിട്ടത് വെട്ടി നുറുക്കിയ ശരീര ഭാഗങ്ങൾ; പിന്നിൽ മയക്കുമരുന്ന് മാഫിയ എന്ന് സംശയം

മെക്‌സിക്കോയിൽ കിണറ്റിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് 44 പേരുടെ മൃതദേഹങ്ങൾ; 119 കറുത്ത ബാഗുകളിലാക്കി കുഴിച്ചിട്ടത് വെട്ടി നുറുക്കിയ ശരീര ഭാഗങ്ങൾ; പിന്നിൽ മയക്കുമരുന്ന് മാഫിയ എന്ന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

ജാലിസ്‌കോ: മെക്‌സിക്കോയിൽ 44 പേരുടെ മൃതദേഹങ്ങൾ കിണറ്റിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. 119 കറുത്ത ബാഗുകളിലായിട്ടായിരുന്നു മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നത്. ജാലിസ്‌കോ സംസ്ഥാനത്തെ ഗ്വാഡലജാറ നഗരത്തിന് സമീപത്തുള്ള കിണറ്റിൽ നിന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ദുർഗന്ധം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കണ്ടെത്തിയ മൃതദേഹങ്ങളിൽ ഭൂരിഭാഗവും വെട്ടിമാറ്റിയതിനാൽ ശരീരഭാഗങ്ങൾ പലതും തിരിച്ചറിയപ്പെടാതെ കിടക്കുകയാണ്. മൃതദേഹങ്ങൾ തിരിച്ചറിയാൻ കൂടുതൽ വിദഗ്ധരെ സ്ഥലത്തേക്ക് അയക്കണമെന്ന് പ്രാദേശിക സംഘടനകൾ ആവശ്യപ്പെട്ടു. മെക്‌സിക്കോയിലെ ഏറ്റവും അക്രമകാരികളായ മയക്കുമരുന്ന് സംഘം പ്രവർത്തിക്കുന്ന സ്ഥലമാണ് ജാലിസ്‌കോ. മയക്കുമരുന്ന് സംഘങ്ങൾ തമ്മിൽ നിരന്തരം ഇവിടെ ഏറ്റുമുട്ടലുണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം സംഘങ്ങളെയാണ് പൊലീസ് സംശയിക്കുന്നത്.

കാണാതായവരെ തിരഞ്ഞ് കണ്ട് പിടിക്കുന്ന ഒരു പ്രാദേശിക സംഘടന മൃതദേഹം തിരിച്ചറിയാൻ സഹായിക്കുന്നതിന് കൂടുതൽ വിദഗ്ധരെ അയയ്ക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ പ്രാദേശിക ഫോറൻസിക് ഡിപ്പാർട്ട്‌മെന്റ് എല്ലാം വേഗത്തിൽ ചെയ്ത് തീർക്കാൻ തിരക്ക് കൂട്ടുകയാണെന്നും കൃത്യമായ രീതിയാൽ എല്ലാം ചെയ്യാനുള്ള കഴിവുകൾ ഇല്ലെന്നും ആരോപണമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP