Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലെകിമ ചുഴലിക്കാറ്റ് കനത്ത ദുരന്തം വിതച്ചത് ചൈനയിൽ; മരിച്ചവരുടെ എണ്ണം 45 ആയി ഉയരുകയും പതിനാറ് പേരെ ഇനിയും കണ്ടെത്താനുമുണ്ട്; ദുരന്ത സ്ഥലങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചത് 10 ലക്ഷത്തിലധികം ജനങ്ങളെ

ലെകിമ ചുഴലിക്കാറ്റ് കനത്ത ദുരന്തം വിതച്ചത് ചൈനയിൽ; മരിച്ചവരുടെ എണ്ണം 45 ആയി ഉയരുകയും പതിനാറ് പേരെ ഇനിയും കണ്ടെത്താനുമുണ്ട്; ദുരന്ത സ്ഥലങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചത് 10 ലക്ഷത്തിലധികം ജനങ്ങളെ

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: ലെകിമ ചുഴലിക്കാറ്റിൽ ചൈനയിൽ മരിച്ചവരുടെ എണ്ണം 45 ആയി. മണിക്കൂറിൽ 187 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിൽ 3.64 ലക്ഷം ഹെക്ടറിലെ കൃഷികളെല്ലാം തന്നെ നശിച്ചു. ഒട്ടേറെ വീടുകൾ തകരുകയും ചെയ്തു. പതിനാറ് പേരെ ഇനിയും കണ്ടെത്താനുണ്ട്. 3 മണിക്കൂറിനുള്ളിൽ 160 മില്ലിമീറ്റർ മഴ പെയ്ത ഷെൻജിയാങ് പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിലാണു കൂടുതൽ മരണവും. ഇവിടെ മാത്രം 12.6 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. ഷാങ്ഹായ് നഗരത്തിൽ നിന്നും 2.53 ലക്ഷം പേരെ ഒഴിപ്പിച്ചു. 3,200 വിമാന സർവീസുകൾ റദ്ദാക്കി. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ശനിയാഴ്ചയാണ് കാറ്റ് വീശി അടിച്ചത്. തുടർന്ന് ചൈനയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ചൈനയിൽ ഈ വർഷം വീശുന്ന ഒൻപതാമത്തെ ചുഴലിക്കാറ്റാണിത്.

ചൈനയുടെ പല ഭാഗങ്ങളിലായി ദുരന്തം വിതച്ച കാറ്റ് 212 മില്യൺ ഡോളറിന്റെ നാശ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പടിഞ്ഞാറൻ ചൈനയിൽ നിന്നും 10 ലക്ഷത്തിലധികം ആൾക്കാരാണ് മാറിത്താമസിച്ചത്. ഇതിൽ ചൈനയിൽ നിന്നുള്ള 250000 ആൾക്കാരും ഷെജിയങ്ങിൽ നിന്നുള്ള 800000 ആൾക്കാരും ഉൾപ്പെടുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP