Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ സ്‌ഫോടനത്തിൽ മരിച്ചത് 48 പേർ; തിരഞ്ഞെടുപ്പ് റാലി നടന്ന പ്രദേശത്തുണ്ടായ സ്‌ഫോടനത്തിൽ നിന്ന് പ്രസിഡന്റ് അഷ്റഫ് ഘാനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; രണ്ടാമത്തെ സ്‌ഫോടനമുണ്ടായത് യുഎസ് എംബസിക്ക് സമീപം

പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ സ്‌ഫോടനത്തിൽ മരിച്ചത് 48 പേർ; തിരഞ്ഞെടുപ്പ് റാലി നടന്ന പ്രദേശത്തുണ്ടായ സ്‌ഫോടനത്തിൽ നിന്ന് പ്രസിഡന്റ് അഷ്റഫ് ഘാനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; രണ്ടാമത്തെ സ്‌ഫോടനമുണ്ടായത് യുഎസ് എംബസിക്ക് സമീപം

മറുനാടൻ മലയാളി ബ്യൂറോ

കാബൂൾ: അഫ്ഗാനിസ്താനിൽ രണ്ടിടത്തുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ മരിച്ചത് 48 പേർ. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു സ്‌ഫോടനം നടന്നത്. പർവാൻ പ്രവിശ്യയിൽ അഫ്ഗാനിസ്താൻ പ്രസിഡന്റ് അഷ്റഫ് ഘാനി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലി നടന്ന പ്രദേശത്തിന് തൊട്ടടുത്തുള്ള ചെക്ക്പോയിന്റിലുണ്ടായ് ആദ്യ സ്ഫോടനത്തിൽ 26 പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചാവേർ ആക്രമണമായിരുന്നു ഇവിടെ ഉണ്ടായത്. റാലിയിൽ അഷ്റഫ് ഘാനി സംസാരിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. പരിക്കുകളൊന്നും ഏൽക്കാതെ അദ്ദേഹം രക്ഷപ്പെട്ടു.

സെൻട്രൽ കാബൂളിലെ യു.എസ് എംബസിക്ക് സമീപം നടന്ന രണ്ടാമത്തെ സ്ഫോടനത്തിൽ 22 പേർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവിടെ തന്നെയാണ് നാറ്റോ ആസ്ഥാനം, അഫ്ഗാൻ പ്രതിരോധ മന്ത്രാലയം എന്നിവ സ്ഥിതി ചെയ്യുന്നത്.
സെപ്റ്റംബർ 28ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഇനിയും സ്ഫോടനങ്ങൾ നടത്തുമെന്നാണ് ഭീകരവാദികൾ ഭീഷണി മുഴക്കിയിട്ടുള്ളതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. തിരഞ്ഞെടുപ്പ് തടസപ്പെടുത്താൻ ലക്ഷ്യമിട്ടാണ് അഷ്റഫ് ഗാനിയുടെ റാലി നടന്ന സ്ഥലത്തിന് സമീപം സ്ഫോടനം നടത്തിയതെന്ന് താലിബാൻ വക്താവ് മാധ്യമങ്ങൾക്ക് നൽകിയ കുറിപ്പിൽ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഭീകരവാദികൾ പറഞ്ഞു.

കുട്ടികൾ ഉൾപ്പെടെയുള്ള നിരവധി പേരാണ് കൊല്ലപ്പെട്ടത്. 32 പേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും കൂടുമെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. വിദേശ സൈന്യം രാജ്യം വിട്ടുപോകുന്നത് വരെ സർക്കാരിന് നേരെ ആക്രമണം തുടരുമെന്നാണ് താലിബാന്റെ ഭീഷണി. സപ്തംബർ 28ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും താലിബാൻ ആവശ്യപ്പെട്ടു. താലിബാനും അമേരിക്കയും തമ്മിൽ നടത്തി വന്ന സമാധാന ചർച്ച അലസിപ്പിരിഞ്ഞതിന് പിന്നാലെയാണ് അഫ്ഗാനിൽ ആക്രമണം ശക്തമായിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP