Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 669 തടവുകാരെ വിട്ടയക്കാൻ ഉത്തരവിട്ടതിന് പിന്നാലെ 500 കുറ്റവാളികൾക്ക് കൂടി മോചനം ലഭിക്കുക ബലിപ്പെരുന്നാളിനോടനുബന്ധിച്ച്; ദുബായ് ജയിലിൽ നിന്നും 430 പേരും അജ്മാനിൽ നിന്നും 70 പേരും സ്വതന്ത്രരാകും; ഇളവ് ലഭിക്കുന്നത് ജയിലിൽ മാന്യമായി പെരുമാറിയവർക്കും കുടുംബത്തിൽ അത്യാവശ്യമായി എത്തേണ്ടവർക്കും

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 669 തടവുകാരെ വിട്ടയക്കാൻ ഉത്തരവിട്ടതിന് പിന്നാലെ 500 കുറ്റവാളികൾക്ക് കൂടി മോചനം ലഭിക്കുക ബലിപ്പെരുന്നാളിനോടനുബന്ധിച്ച്; ദുബായ് ജയിലിൽ നിന്നും 430 പേരും അജ്മാനിൽ നിന്നും 70 പേരും സ്വതന്ത്രരാകും; ഇളവ് ലഭിക്കുന്നത് ജയിലിൽ മാന്യമായി പെരുമാറിയവർക്കും കുടുംബത്തിൽ അത്യാവശ്യമായി എത്തേണ്ടവർക്കും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ബലിപ്പെരുന്നാളിനോടനുബന്ധിച്ച് ദുബായിൽ മോചനം ലഭിക്കുന്നത് 430 തടവുകാർക്ക്. രണ്ട് വിഭാഗത്തിലുള്ള തടവുകാർക്കാണ് മോചനം ലഭിക്കുക. ജയിലിൽ മികച്ച പെരുമാറ്റം കാഴ്‌ച്ചവെച്ചവരും നിരാശ്രയരായ കുടുംബത്തിനടുത്തെത്തേണ്ടത് അത്യാവശ്യമായവരെയുമാണ് മോചിപ്പിക്കുക. ദുബായിലെ വിവിധ രാജ്യക്കാരായ തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഉത്തരവിട്ടതെന്ന് ദുബായ് മിഡിയാ ഓഫിസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു. കുടുംബത്തിനൊപ്പം ബലി പെരുന്നാളാഘോഷിക്കാൻ സാധിക്കും വിധം മോചന നടപടികൾ ദുബായ് പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സുമായി ചേർന്ന് പൂർത്തിയാക്കി വരികയാണെന്ന് ദുബായ് അറ്റോർണി ജനറൽ ചാൻസലർ ഇസ്സാം ഇസ്സാ അൽ ഹുമൈദാൻ പറഞ്ഞു.

അതേസമയം, യുഎഇയിലെ മറ്റൊരു എമിറേറ്റായ അജ്മാൻ 70 തടവുകാരെയാണ് സ്വതന്ത്രരാക്കുന്നത്. അജ്മാനിലെ ജയിലുകളിൽ നിന്ന് 70 പേരെ മോചിപ്പിക്കാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഎമിയാണ് ഉത്തരവിറക്കിയത്. കുടുംബത്തോടൊപ്പം ചേർന്നു പുതു ജീവിതം ആരംഭിക്കാൻ ഇവർക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉത്തരവിൽ പറഞ്ഞു.
നേരത്തെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 669 തടവുകാരെ വിട്ടയക്കാൻ ഉത്തരവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP