Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

15 സ്ത്രീകളിൽ നിന്ന് 26 മക്കൾ; ഒരു പണിയുമില്ലാത്ത വയോധികൻ സർക്കാർ ബെനഫിറ്റിൽ ജീവിക്കുന്നത് ഇങ്ങനെ

15 സ്ത്രീകളിൽ നിന്ന് 26 മക്കൾ; ഒരു പണിയുമില്ലാത്ത വയോധികൻ സർക്കാർ ബെനഫിറ്റിൽ ജീവിക്കുന്നത് ഇങ്ങനെ

ന്നോ രണ്ടോ മക്കളുള്ളവർ പോലും അവരെ നന്നായി വളർത്താൻ രാപ്പകൽ അദ്ധ്വാനിച്ച് പെടാപ്പാടുപെടുന്നതാണ് നാം കാണുന്നത്. എന്നാൽ അവരൊക്കെ പീറ്റർ റോൾഫിനെ കണ്ട് പഠിക്കണം. 15 സ്ത്രീകളിലായി 26 മക്കളുള്ള പീറ്റർ മക്കളെ വളർത്താനായി യാതൊരു ജോലിക്കും ഇതുവരെ പോയിട്ടില്ലത്രെ...!!. സർക്കാർ നൽകുന്ന ബെനഫിറ്റുകൾ കൈപ്പറ്റിക്കൊണ്ടാണിയാൾ സസുഖം വാണു കൊണ്ടിരിക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും നിരുത്തരവാദിയായ പിതാവെന്ന വിശേഷണവും പീറ്ററിന് സ്വന്തം. തൊഴിൽ രഹിതനായ ഈ പിതാവിന് 14 പെൺമക്കളും 12 ആൺമക്കളുമാണുള്ളത്. ഇവരുടെ പ്രായം നാലിനും 44നും ഇടയിലാണെന്നറിയുമ്പോൾ ആരുമൊന്ന് മൂക്കത്ത് വിരൽ വച്ച് പോകും. വർഷത്തിൽ മൊത്തം 46 ലക്ഷത്തോളം രൂപ വെൽഫയർ പേമെന്റായി ഇയാൾക്കും കുടുംബത്തിനും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

തന്റെ എല്ലാ കുട്ടികളോടും ഇപ്പോൾ നല്ല ബന്ധമൊന്നുമില്ല. സർക്കാർ പണം മുടക്കി ഇയാൾക്ക് ഇപ്പോൾ ഒരു അഞ്ച് ബെഡ്‌റൂം വീട് പണിത് നൽകിയിരിക്കുകയാണ്. ബ്രിട്ടനിലെ ന്യൂപോർട്ടിലെ വിറ്റ് ദ്വീപിലുള്ള ഈ വീട്ടിൽ 12നും 20നും മധ്യേ പ്രായമുള്ള തന്റെ ഏഴ് മക്കൾ, രണ്ട് പേരക്കുട്ടികൾ എന്നിവർക്കൊപ്പമാണ് പീറ്റർ ഇപ്പോൾ ജീവിക്കുന്നത്. താൻ ആഢംബരപൂർണമായ ജീവിതമാണ് നയിക്കുന്നതെന്നാണ് ആളുകൾ തെറ്റിദ്ധരിച്ചിരിക്കുന്നതെന്നാണ് പീറ്റർ പരാതിപ്പെടുന്നത്. എന്നാൽ താൻ മദ്യപിക്കുകയോ മയക്കുമരുന്നടിക്കുകയോ പുറത്ത് പോയി ഉല്ലസിക്കുകയോ ചെയ്യാറില്ലെന്ന് ഇയാൾ സാക്ഷ്യപ്പെടുത്തുന്നു. തന്റെ മക്കൾ സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി തനിക്കാവുന്നതെല്ലാം ചെയ്യാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും പീറ്റർ പറഞ്ഞു. ആഴ്ചയിൽ കൊടുക്കേണ്ട വാടകയായി 18000 രൂപയടക്കം പീറ്റർക്ക് ആഴ്ചയിൽ ഏകദേശം 84000 രൂപ ബെനഫിറ്റായി നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതായത് വർഷത്തിൽ ഈ വകയിൽ 43 ലക്ഷം രൂപയേക്കാൾ കൂടുതൽ ഇയാൾക്ക് ലഭിക്കുന്നുണ്ട്.

താൻ ആദ്യം താമസിച്ചിരുന്ന വീട്ടിൽ എല്ലാവർക്കും കൂടി താമസിക്കാനാവാത്തതിനാലാണ് അവിടെ നിന്ന് പുതിയ വീട്ടിലേക്ക് മാറിയതെന്നാണ് പീറ്റർ പറയുന്നത്. സെപ്റ്റംബർ 2011ലായിരുന്നു ഈ വീട് മാറ്റം. തന്റെ പഴയ മൂന്ന് ബെഡ്‌റൂം വീടിന്റെ നഷ്ടപരിഹാരമായി 93000 രൂപ ആവശ്യപ്പെട്ട് കൗൺസിലിനെ സമീപിക്കാനും പീറ്റർ മടി കാണിച്ചിട്ടില്ലത്രെ...!!.ഇതിനായി അദ്ദേഹം ലോക്കൽ ഓംബുഡ്‌സ്മാനെ സമീപിച്ചപ്പോൾ കൗൺസിൽ 93000 ത്തോളംരൂപ അദ്ദേഹത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ കൗൺസിൽ ഇതിന് തയ്യാറായില്ല. ചാനൽ 5ന്റെ ബെനഫിറ്റ് ബ്രിട്ടൻ; ലൈഫ് ഓൺ ദി ഡോളിലും ഐടിവിയുടെ ദിസ് മോണിംഗിലും പീറ്റർ പങ്കെടുത്തിരുന്നു. നാലരക്കോടിയിലധികം രൂപയുടെ ബെനഫിറ്റ് കിട്ടാൻ തനിക്ക് അർഹതയുണ്ടെന്നാണ് പീറ്റർ ചാനലിലൂടെ പറഞ്ഞതത്രെ...!!മുൻ ടോറി എംപിയായ ആൻ വിഡ്‌കോംബാണ് പീറ്ററെ ബ്രിട്ടനിലെ ഏറ്റവും നിരുത്തരവാദിയായ പിതാവെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP