Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെക്‌സിക്കോയിൽ ലൈസൻസ് വേണ്ട; ജപ്പാനിൽ കുനിഞ്ഞ് പൂച്ചയെ നോക്കിയില്ലെങ്കിൽ തോൽക്കും; ബ്രസീലിൽ മനഃശ്ശാസ്ത്ര പരീക്ഷ പാസാകണം; ലോകത്തെ വ്യത്യസ്തമായ ഏഴ് ഡ്രൈവിങ് ടെസ്റ്റ് നിയമങ്ങൾ

മെക്‌സിക്കോയിൽ ലൈസൻസ് വേണ്ട; ജപ്പാനിൽ കുനിഞ്ഞ് പൂച്ചയെ നോക്കിയില്ലെങ്കിൽ തോൽക്കും; ബ്രസീലിൽ മനഃശ്ശാസ്ത്ര പരീക്ഷ പാസാകണം; ലോകത്തെ വ്യത്യസ്തമായ ഏഴ് ഡ്രൈവിങ് ടെസ്റ്റ് നിയമങ്ങൾ

നിയമങ്ങൾ മനുഷ്യനെ അച്ചടക്കമുള്ളവനാക്കാനും സമൂഹത്തിലുള്ളവർക്കെല്ലാം സമാധാനജീവിതം നയിക്കാനും വേണ്ടി ആവിഷ്‌കരിച്ച് നടപ്പിലാക്കിയവയാണ്. എന്നാൽ വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമായ നിയമവ്യവസ്ഥകളും നിയമസംവിധാനങ്ങളുമാണുള്ളത്. നിയങ്ങളുടെ ഭാഗമായ റോഡ്‌നിയമങ്ങളിലും അതാത് രാജ്യങ്ങളിൽ ഏറെ വ്യത്യസ്തതകളുണ്ട്. ബ്രിട്ടനിൽ കർക്കശമായ വ്യവസ്ഥകളുള്ള ടെസ്റ്റ് നടത്തിയാണ് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നത്. അതിനാൽ ലോകത്തിൽ ഏറ്റവും കുറവ് റോഡപകടങ്ങളുള്ള രാജ്യമായി ബ്രിട്ടൻ മാറിയിരിക്കുന്നതായി കാണാം. ഓരോ രാജ്യത്തെയും വേറിട്ട സാഹചര്യങ്ങൾക്കനുസൃതമായാണ് അതാതിടങ്ങളിലെ റോഡ് നിയമങ്ങൾക്കും രൂപം നൽകിയിരിക്കുന്നത്. ഇതിനനുസരിച്ച് അവിടങ്ങളിലെ ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് വേണ്ടിയുള്ള ടെസ്റ്റുകളിലും വ്യത്യസ്തമായ നിയമങ്ങൾ കാണാം. വിവിധ രാജ്യങ്ങളിലെ ഏഴ് രസകരമായ ഡ്രൈവിങ് ടെസ്റ്റ് നിയമങ്ങളെക്കുറിച്ചാണിവിടെ പരാമർശിച്ചിരിക്കുന്നത്.

1. മെക്‌സിക്കോയിൽ യാതൊരു തരത്തിലുള്ള ഡ്രൈവിങ് ടെസ്റ്റും ആവശ്യമില്ലെന്നാണ് റിപ്പോർട്ട്. ഇവിടെ ഡ്രൈവ് ചെയ്യാൻ ആഗ്രഹിക്കുന്നവർ നേരെ ചെന്ന് ലൈസൻസ് വാങ്ങിക്കുകയേ വേണ്ടൂ...!!. ഇതിന് 626 പെസോസ് മാത്രമെ ചെലവാക്കേണ്ടതുള്ളൂ. 28 പൗണ്ടിന് തുല്യമായ തുകയാണിത്.

2. ജപ്പാനിലെ ഡ്രൈവിങ് ടെസ്റ്റിൽ ദീനാനുകമ്പ നിറഞ്ഞതാണ്. ഇവിടെ ടെസ്റ്റിനായി വണ്ടിയെടുക്കുന്നതിന് മുമ്പ് ടയറിനരികിൽ പൂച്ചകളോ മറ്റ് ജീവികളോ ഇല്ലെന്ന് കുനിഞ്ഞ് നോക്കി ഉറപ്പ് വരുത്തിയില്ലെങ്കിൽ ഡ്രൈവിങ് ടെസ്റ്റിൽ തോൽക്കാൻ സാധ്യതയേറെയാണ്.

3. പാക്കിസ്ഥാനിൽ ഡ്രൈവിങ് ടെസ്റ്റ് പാസാകാനുള്ള സാധ്യത വളരെയേറെയാണ്. ലളിതവും അനായാസവുമായ മാർഗങ്ങളിലൂടെ ഇവിടെ ഈ ടെസ്റ്റെന്ന കടമ്പ കടക്കാം. ഇത്തരത്തിലുള്ള ടെസ്റ്റിൽ ഇവിടെ ഭാഗഭാക്കാകുന്നവരിൽ 80 ശതമാനവും വിജയിക്കാറുണ്ട്.

4. യൂറോപ്പിൽ റോഡപകടങ്ങളിൽ കൂടുതൽ പേർ മരിക്കുന്ന രാജ്യങ്ങളിലൊന്നാണ് സ്‌പെയിൻ. ഇവിടുത്തെ റോഡ് നിയമങ്ങൾ വളരെ ബൃഹത്തും സങ്കീർണവുമായതിനാൽ അത് വായിച്ച് പ്രാബല്യത്തിൽ വരുത്താൻ മിക്കവരും മിനക്കെടാറില്ല. യുകെയിലുള്ള നിയമങ്ങളേക്കാൾ മൂന്നിരട്ടി വലുപ്പമുള്ളതാണിത്. ഇത് ശരിക്ക് വായിച്ച് മനസ്സിലാക്കാത്തതിനാൽ പുതിയ ഡ്രൈവർമാർ തങ്ങളുടെ കാർ ടെസ്റ്റ് വേളയിൽ മറ്റുള്ള പരീക്ഷാർത്ഥികളുമായി ഷെയർ ചെയ്യുന്നത് പതിവാണ്. അതായത് നിയമങ്ങൾ വളരെ വലുതാണെങ്കിലും ഡ്രൈവിങ് ടെസ്റ്റുകൾ ഇവിടെ മിക്കവാറും കൃത്യമായി നടക്കാറില്ലെന്ന് സാരം. അക്കാരണത്താൽ സ്‌പെയിനിൽ റോഡപകടങ്ങൾ വളരെക്കൂടുതലുമാകുന്നു.

5. 'ഡ്രൈവിങ് ചെയ്യുമ്പോൾ കാർ വെള്ളത്തിലേക്ക് മറിഞ്ഞാൽ നിങ്ങൾ ചെയ്യേണ്ടതെന്താണ്...? '. ചൈനയിൽ ഡ്രൈവിങ് ടെസ്റ്റിനെത്തുന്ന പരീക്ഷാർത്ഥികളോട് പരീക്ഷാ നടത്തിപ്പുകാർ പതിവായി ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണിത്. ഇതിന് യുക്തിപൂർവം ഉത്തരമേകുന്നവർക്ക് മാത്രമെ ഇവിടെ ലൈസൻസ് നൽകുകയുള്ളൂ.

6. ബ്രസീലിൽ ലൈസൻസ് ലഭിക്കണമെങ്കിൽ ഡ്രൈവിംഗിനൊപ്പം മനഃശാസ്ത്രവും പഠിച്ചിരിക്കണം. ഡ്രൈവിങ് ടെസ്റ്റിനൊപ്പം ഇവിടുത്തുകാർ മനഃശാസ്ത്ര പരീക്ഷയും പാസാകേണ്ടതുണ്ട്. റോഡിൽ ജീവന് ഭീഷണിയാകുന്ന സന്ദർഭത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അവർ സ്‌പെഷ്യൽ ഡ്രൈവിങ് ടെക്‌നിക്കുകൾ പഠിച്ചിരിക്കുകയും വേണമെന്ന് ഇവിടുത്തെ റോഡ് നിയമത്തിൽ വ്യവസ്ഥയുണ്ട്.

7. ദ്വിലിംഗ വ്യക്ത്യത്വമുള്ളവർ, നപുംസകങ്ങൾ, പ്രകടനപ്രിയർ, ലൈംഗിക ചെയ്തികൾ ഒളിഞ്ഞു നോക്കുന്നവർ, പ്രകൃതി വിഗ്രഹാരാധകർ, മോഷ്ടാക്കൾ തുടങ്ങിയവർക്ക് ഡ്രൈവിങ് ലൈസൻസ് നൽകരുതെന്നാണ് റഷ്യയിലെ പുതിയ റോഡ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP