Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബംഗ്ലാദേശിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലെ തീപിടുത്തത്തിൽ 70 പേർ വെന്തു മരിച്ചു; മരണസംഖ്യ വർദ്ധിക്കുമെന്ന് സൂചന; അഗ്‌നിബാധയെത്തുടർന്ന് നഗരത്തിൽ വലിയ ഗതാഗത കുരുക്ക്; തീ നിയന്ത്രണ വിധേയമാക്കിയെന്ന് സൂചന

ബംഗ്ലാദേശിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലെ തീപിടുത്തത്തിൽ 70 പേർ വെന്തു മരിച്ചു; മരണസംഖ്യ വർദ്ധിക്കുമെന്ന് സൂചന; അഗ്‌നിബാധയെത്തുടർന്ന് നഗരത്തിൽ വലിയ ഗതാഗത കുരുക്ക്; തീ നിയന്ത്രണ വിധേയമാക്കിയെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

ധാക്ക: ബംഗ്ലാദേശിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗൺ ഉൾപ്പെടുന്ന അപ്പാർട്ട്മെന്റിന് തീപിടിച്ചു 45ഓളം ആളുകൾ വെന്തു മരിച്ചതായി റിപ്പോർട്ട്. 'ഇതുവരെ 70 മൃതശരീരം കണ്ടെത്തിയിട്ടുണ്ട്. ഇത് ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്.കൂടുതൽ പേർ അപ്പാർട്ട് മെന്റിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. വലിയ തോതിലുള്ള തീപിടുത്തമാണ് നടന്നത്. തിരച്ചിൽ തുടരുകയാണെന്നും' ബംഗ്ലാദേശ് അഗ്‌നിശമന സേനാ വിഭാഗം തലവൻ അലി അഹമ്മദ് ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു.

വ്യാഴാഴ്‌ച്ച പുലർച്ചെ ധാക്കയുടെ പഴയ ഭാഗമായിരുന്ന ചൗക്ക് ബസാറിലാണ് അപകടമുണ്ടായത്. രാത്രി 10.40ഓടെയാണ് അഗ്‌നിബാധയുണ്ടായിരിക്കുന്നത്. ഗ്യാസ് സിലിണ്ടറിൽ നിന്നുമാണ് അഗ്‌നിബാധയുണ്ടായിരിക്കുന്നത് എന്നാണ് വിലയിരുത്തുന്നത്. ഇത് പെട്ടന്നു തന്നെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന രാസപദാർഥങ്ങളിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു. പെട്ടന്ന് തീപിടിക്കുന്ന പ്ലാസ്റ്റിക് ഗ്രാന്യൂൾസും ബോഡി സ്പ്രേയുടെ നിർമ്മാണ ഉത്പന്നങ്ങളുമായിരുന്നു അവിടെയുണ്ടായിരുന്നത്.

നഗരത്തിലെ പാതകൾ എല്ലാം ഇടുങ്ങിയതും ചെറുതുമാണ്. അഗ്‌നിബാധയെത്തുടർന്ന് നഗരത്തിൽ വലിയ ഗതാഗത കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്. അതിനാൽ, തന്നെ ആരും രക്ഷപെട്ടിട്ടുണ്ടാകില്ലെന്നാണ് അധികൃതർ വിലയിരുത്തുന്നത്. 200 ഓളം അഗ്‌നിശമന സേനാ എൻജിനുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP