Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മദ്യപാനിയായ വയോധിക കത്തോലിക്കാ ആശ്രമാധിപൻ 12-കാരനെ പീഡിപ്പിച്ചതിന് അറസ്റ്റിൽ; അന്വേഷണം തീരുംവരെ സസ്‌പെൻഷൻ; ഫാദർ എഡ്വിനെ ഒളിവിൽ പോകാൻ അനുവദിച്ച കേരളത്തിലെ കത്തോലിക്കാ സഭ അറിയാൻ

മദ്യപാനിയായ വയോധിക കത്തോലിക്കാ ആശ്രമാധിപൻ 12-കാരനെ പീഡിപ്പിച്ചതിന് അറസ്റ്റിൽ; അന്വേഷണം തീരുംവരെ സസ്‌പെൻഷൻ; ഫാദർ എഡ്വിനെ ഒളിവിൽ പോകാൻ അനുവദിച്ച കേരളത്തിലെ കത്തോലിക്കാ സഭ അറിയാൻ

ന്ത്രണ്ട് വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ചതിന് മുഴുക്കുടിയനായ കത്തോലിക്കാ പുരോഹിതനെ ഓസ്ട്രിയൻ പൊലീസ് അറസ്റ്റ് ചെയ്തു. 72-കാരനായ കത്തോലിക്കാ പുരോഹിതൻ പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് സൂചന. അപ്പർ ഓസ്ട്രിയയിലെ ലാംബാക്ക് അബ്ബിയിലെ ആശ്രമാധിപനായിരുന്ന ഇദ്ദേഹത്തെ അന്വേഷണം തീരുംവരെ സഭാ ചുമതലകളിൽനിന്ന് സസ്‌പെൻഡ് ചെയ്തു.

12-കാരനെ ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ പുരോഹിതനെ പിടികൂടുകയായിരുന്നുവെന്ന് ലാംബാക്ക് അബ്ബിയുടെ വെബ്‌സൈറ്റിൽ പറയുന്നു. പിടിക്കപ്പെടുന്ന സമയത്ത് വൈദികൻ അമിതമായ തോതിൽ മദ്യപിച്ചിരുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. കുറ്റം സമ്മതിച്ച അദ്ദേഹം സംഭവത്തിൽ താൻ പശ്ചാത്തപിക്കുന്നതായി സഭാ അധികൃതരോട് പറഞ്ഞു.

കുറ്റം സ്ഥിരീകരിച്ച ഓസ്ട്രിയൻ സഭാ അധികൃതർ സംഭവം പൊലീസിനെ അറിയിക്കുകയും അവർ പുരോഹിതനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുറ്റം തെളിഞ്ഞാൽ ജയിൽ ശിക്ഷ കിട്ടുമെന്ന കാര്യവും ഉറപ്പാണ്. കുറ്റക്കാരനെന്ന് കോടതി വിധിച്ചാൽ അക്കാര്യം വത്തിക്കാനെ അറിയിക്കാനും പൗരോഹിത്യത്തിൽനിന്ന് നീക്കാനുമാണ് ഓസ്ട്രിയൻ സഭാ അധികൃതരുടെ നീക്കം.

സമാനമായ കുറ്റം ചെയ്ത പുരോഹിതരനെ പൊലീസിൽ ഏൽപ്പിക്കാൻ മുതിരാതിരുന്ന കേരളത്തിലെ കത്തോലിക്കാ സഭ കണ്ടുപഠിക്കേണ്ടതാണ് ഓസ്ട്രിയൻ സഭയുടെ മാതൃകാപരമായ പെരുമാറ്റം. പള്ളിമേടയിൽ 14-കാരിയെ ലൈംഗികമായി പീഡിപ്പിച്ച പുരോഹിതനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും സഭാ അധികൃതർ അദ്ദേഹത്തെ പൊലീസിന് മുമ്പിൽ ഹാജരാക്കാൻ മുതിർന്നിരുന്നില്ല.

പറവൂർ പുത്തൻവേലിക്കര ലൂർദ് മാതാ പള്ളി വികാരിയായിരുന്ന ഫാ.എഡ്വിൻ
ഫിഗറസിനെതിരായാണ് പേലീസ് കേസെടുത്തത്. 41-കാരനായ എഡ്വിൻ ജനുവരി മുതൽ മാർച്ച് വരെ പെൺകുട്ടിയെ പള്ളിയോട് ചേർന്നുള്ള വികാരിയുടെ മുറിയിൽവച്ച് പീഡിപ്പിച്ചെന്നാണ് കേസ്സ്. പൊലീസ് കേസ്സെടുത്തതോടെ ഇയാൾ ഒളിവിൽപ്പോവുകയായിരുന്നു.

ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ദുബായിയിലേക്ക് കടക്കുകയാണ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP