Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇതൊക്കെ സിമ്പിൾ അല്ലേ? പ്രായത്തിനോട് കുറച്ച് അങ്ങോട്ട് മാറി നിൽക്കാൻ പറയുന്നത് 80 കാരി മാർജൂറി മുത്തശ്ശി; ജിംനാസ്റ്റിക്‌സിനോടുള്ള കമ്പം തുടങ്ങുന്നതുകൊച്ചുമകൾ വീഡിയോ കാണുന്നത് കണ്ടപ്പോൾ; നാല് വർഷത്തെ പരിശീലനം കൊണ്ട് നേടിയെടുത്തത് അഡൽറ്റ് ജിംനാസ്റ്റിക് ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പിലെ രണ്ടാം സ്ഥാനം

ഇതൊക്കെ സിമ്പിൾ അല്ലേ? പ്രായത്തിനോട് കുറച്ച് അങ്ങോട്ട് മാറി നിൽക്കാൻ പറയുന്നത് 80 കാരി മാർജൂറി മുത്തശ്ശി; ജിംനാസ്റ്റിക്‌സിനോടുള്ള കമ്പം തുടങ്ങുന്നതുകൊച്ചുമകൾ വീഡിയോ കാണുന്നത് കണ്ടപ്പോൾ; നാല് വർഷത്തെ പരിശീലനം കൊണ്ട് നേടിയെടുത്തത് അഡൽറ്റ് ജിംനാസ്റ്റിക് ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പിലെ രണ്ടാം സ്ഥാനം

മറുനാടൻ മലയാളി ബ്യൂറോ

ഇംഗ്ലണ്ട്: മാർജൂറി മുത്തശ്ശിയെ കണ്ടാൽ പ്രായം വെറും അക്കങ്ങളായി തോന്നും. ജിംനാസ്റ്റിക്‌സിലെ അത്ഭുതമായി മാറിയിരിക്കുകയാണ് ഈ 80 കാരി. 76-ാം വയസിൽ ജിംനാസ്റ്റിക് പരിശീലനത്തിന് പോയി തുടങ്ങിയ മാർജൂറി സ്‌കോൾസ് അഡൽറ്റ് ജിംനാസ്റ്റിക് ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പ് 45 വിഭാഗത്തിൽ രണ്ടാം സ്ഥാനം വരെ നേടി. തന്റെ കൊച്ചുമകൾ ജിംനാസ്റ്റിക്ക് വീഡിയോകൾ കാണുന്നത് കണ്ടാണ് മാർജൂറിക്കും ജിംനാസ്റ്റിക്കിനോട് താൽപ്പര്യം തോന്നി തുടങ്ങിയത്. അതും വെറും നാലുവർഷം മുമ്പു മാത്രം. അതിനു ശേഷം ഇവർ അഡൽറ്റ് ജിംനാസ്റ്റിക്കിൽ ചേരുകയായിരുന്നു. ജിംനാസ്റ്റിക്ക് പരിശീലനം ശാരീരികവും മാനസികവുമായ ഗുണമുണ്ടാക്കുമെന്നാണ് ഇവർ പറയുന്നത്. ഇത് തന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുമുണ്ടെന്ന് അവർ പറയുന്നു.

ജിംനാസ്റ്റിക്ക് പരിശീലനത്തിന് നല്ല ധൈര്യം വേണം. ചിലതൊക്കെ ചെയ്യാൻ നോക്കുമ്പോൾ ഭയം തോന്നാറുണ്ട്. നമ്മുടെ കംഫർട്ട് സോണിൽ നിന്നു പുറത്തുവന്നിട്ടുവേണം പരിശീലനം നടത്താൻ. എങ്കിലും ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ സന്തോഷം ഇതൊക്കെ ചെയ്യുമ്പോൾ ലഭിക്കുന്നുണ്ടെന്നാണ്. നല്ല അനുഭവമാണെന്നും പ്രായത്തെ തോൽപ്പിച്ചു കൊണ്ട് ജീവിതത്തിൽ കൂടുതൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ പറ്റുമെന്നും ഇവർ വ്യക്തമാക്കുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP