Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

91-ാം വയസ്സിൽ അയൽക്കാരനെ ക്ഷണിച്ചു വരുത്തി ചില പരീക്ഷണങ്ങൾക്ക് ശ്രമിച്ചു; വയോധിക മരിച്ചത് ശ്വാസം മുട്ടിയെന്ന് പൊലീസ്

91-ാം വയസ്സിൽ അയൽക്കാരനെ ക്ഷണിച്ചു വരുത്തി ചില പരീക്ഷണങ്ങൾക്ക് ശ്രമിച്ചു; വയോധിക മരിച്ചത് ശ്വാസം മുട്ടിയെന്ന് പൊലീസ്

അവിരോ: അയൽക്കാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ 91കാരി ശ്വാസം മുട്ടി മരിച്ചു. പോർച്ചുഗൽ നഗരമായ അവിരോയിലാണ് സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക 49കാരനായ അയൽക്കാരനുമായി സെക്‌സിൽ ഏർപ്പെടുന്നതിനിടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. നഗ്‌നമായി കിടന്ന മൃതദേഹത്തിന് സമീപത്ത് നിന്ന് സെക്‌സ് ടോയിയും കണ്ടെത്തി.

സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തിയ സെമന്റെ ഡി.എൻ.എ പരിശോധനയ്ക്കായി അയൽവാസിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. കൊല്ലപ്പെട്ട സ്ത്രീയുടെ ജനനേന്ദ്രിയം മുറിഞ്ഞ നിലയിലായിരുന്നു. ഇത് സെക്‌സ് ടോയി കൊണ്ടുണ്ടായ മുറിവാകാമെന്നാണ് മൃതദേഹ പരിശോധന നടത്തിയ ഡോക്ടർമാർ കരുതുന്നത്. വയോധികയുടെ സമ്മതത്തോടെയായിരുന്നു എല്ലാമെന്നാണ് ഇയാൾ നൽകിയിരിക്കുന്ന മൊഴി.

സെക്‌സ് കളിപ്പാട്ടമുപയോഗിച്ചുള്ള കളിക്കിടെ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു. ഇതിനിടെയാണ് വയോധികയ്ക്ക് ശ്വാസം മുട്ടിയതെന്നാണ് നിഗമനം. ശ്വാസം മുട്ടലാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP