Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമേരിക്കയിൽ 97കാരിക്കു ഹൈസ്‌കൂൾ ഡിപ്ലോമ; 79 വർഷം മുമ്പ് ഉപേക്ഷിച്ച പഠനം പൂർത്തിയാക്കി ചരിത്രം സൃഷ്ടിച്ച മുത്തശ്ശിക്ക് അഭിനന്ദന പ്രവാഹം

അമേരിക്കയിൽ 97കാരിക്കു ഹൈസ്‌കൂൾ ഡിപ്ലോമ; 79 വർഷം മുമ്പ് ഉപേക്ഷിച്ച പഠനം പൂർത്തിയാക്കി ചരിത്രം സൃഷ്ടിച്ച മുത്തശ്ശിക്ക് അഭിനന്ദന പ്രവാഹം

വാഷിങ്ടൺ: പഠനം എന്നത് എത്ര വയസുവരെയാകാം. ജീവിതകാലം മുഴുവൻ പഠിക്കുകയാണ് നാമെല്ലാം എന്ന തത്വശാസ്ത്രം അവിടെ നിൽക്കട്ടെ. സ്‌കൂൾ പഠനം എത്ര വയസുവരെയാകാം എന്നു ചിന്തിച്ചാൽ നാം പരമാവധി എത്ര പ്രായം വരെയാകും കണക്കുകൂട്ടുക.

ഇവിടെയിതാ എല്ലാ കണക്കുകുട്ടലുകളും തെറ്റിച്ച് ഒരു മുത്തശ്ശി. അമേരിക്കയിലാണ് സംഭവം. 97-ാം വയസിലാണ് ഈ മുത്തശ്ശി ഹൈസ്‌കൂൾ ഡിപ്ലോമ സ്വന്തമാക്കിയത്.

മിഷിഗൺ സ്വദേശിയായ മാർഗരറ്റ് തോമെ ബെകിമയാണ് 79 വർഷം മുമ്പ് ഉപേക്ഷിച്ച ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി അത്ഭുതം സൃഷ്ടിച്ചത്. ഓണററി ബിരുദമാണ് ഈ മുത്തശ്ശിയെ തേടി എത്തിയത്.

പതിനെട്ടാം വയസിലാണ് മാർഗരറ്റ് പഠനം ഉപേക്ഷിക്കുന്നത്. കാൻസർ രോഗിയായ അമ്മയെ പരിചരിക്കുന്നതിനായിരുന്നു 1936ൽ മാർഗരറ്റ് തോമെ ബെകിമ പഠനമുപേക്ഷിച്ചത.

മിഷിഗണിലെ കാത്തലിക് സെൻട്രൽ ഹൈസ്‌കൂളിലായിരുന്നു പഠനം. തുടർന്ന് സൈന്യത്തിൽ ക്ലർക്കായും കിന്റർഗാർട്ടൻ സ്‌കൂളിൽ അദ്ധ്യാപികയായുമൊക്കെ മാർഗരറ്റ് ജോലി ചെയ്തു. എങ്കിലും ഹൈസ്‌കൂൾ ഡിപ്ലോമയെന്ന സ്വപ്‌നം സാക്ഷാത്കരിച്ച ഈ മുത്തശ്ശിയെത്തേടി വിവിധ കോണിൽ നിന്ന് അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP