Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരുക്ക് പറ്റിയ പട്ടിയെ തുടലിൽ കെട്ടി വലിച്ച് വെയിസ്റ്റ് വണ്ടിയിലേക്ക് വലിച്ചെറിഞ്ഞു; മുനിസിപ്പാലിറ്റി തൂപ്പുകാരനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു

പരുക്ക് പറ്റിയ പട്ടിയെ തുടലിൽ കെട്ടി വലിച്ച് വെയിസ്റ്റ് വണ്ടിയിലേക്ക് വലിച്ചെറിഞ്ഞു; മുനിസിപ്പാലിറ്റി തൂപ്പുകാരനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു

മൃഗങ്ങളേക്കാൾ ക്രൂരത കാണിക്കുന്ന മനുഷ്യരുടെ വാർത്തകളാണ് ഇന്ന് ലോകത്തിന്റെ ഓരോ കോണിൽ നിന്നും കേട്ട് കൊണ്ടിരിക്കുന്നത്. മനുഷ്യൻ മനുഷ്യരോട് കാണിക്കുന്നതിനേക്കാൾ ക്രൂരത മറ്റ് ജന്തുജാലങ്ങളോടാണ് കാണിക്കുന്നതെന്നതിന് എത്രയോ ഉദാഹരണങ്ങൾ എടുത്ത് പറയാൻ സാധിക്കും. ഈ ഭൂമിയിൽ തങ്ങളുടെ ജീവന് മാത്രമാണ് വിലയെന്നും ഇവിടെ തങ്ങൾക്ക് മാത്രമാണ് ജീവിക്കാൻ അവകാശമെന്നുമുള്ള തരത്തിലാണ് മനുഷ്യൻ മറ്റ് ജീവജാലങ്ങളോട് പെരുമാറുന്നത്. ഇതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ബ്രസീലിൽ നിന്നും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇവിടെ ഒരു തൂപ്പുകാരനാണ് ക്രൂരതയുടെ ആൾരൂപമായിരിക്കുന്നത്. ഇയാൾ പരുക്ക് പറ്റിയ പട്ടിയെ തുടലിൽ കെട്ടി വലിച്ച് വെയിസ്റ്റ് വണ്ടിയിലേക്ക് വലിച്ചെറിഞ്ഞാണ് മനുഷ്യന് നിരക്കാത്ത പൈശാചികത പ്രകടമാക്കിയിരിക്കുന്നത്. ഇതിനെത്തുടർന്ന് ഈ തൂപ്പുകാരനെ മുനിസിപ്പാലിറ്റി ജോലിയിൽ നിന്നും പിരിച്ച് വിടുകയും ചെയ്തു.

നോർത്തേൺ ബ്രസീലിലെ പ്രസിഡെന്റ് ഫിഗ്യൂറെഡോവിലെ തെരുവിലാണീ ക്രൂരകൃത്യം അരങ്ങേറിയിരിക്കുന്നത്. 35കാരനായ തൂപ്പുകാരൻ ജാഡ്‌സൻ ജെയിംസ് ഫ്രാൻകയാണ് ഈ കഥയിലെ വില്ലനായ തൂപ്പുകാരൻ. ഈ ക്രൂരകൃത്യം കണ്ട് തങ്ങൾ ഞെട്ടിപ്പോയെന്നാണ് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നത്. കാൽ രണ്ടും പൊട്ടിയ പട്ടിയെയാണ് ഇയാൾ കഴുത്തിൽ കെട്ടി വലിച്ച് വണ്ടിയിലേക്ക് വലിച്ചെറിഞ്ഞത്.

ഈ ക്രൂരതയുടെ ചിത്രങ്ങൾ ലോക്കൽ ഫോട്ടോഗ്രാഫർ പകർത്തുകയും ഓൺലൈനിൽ ഇടുകയും ചെയ്തതോടെയാണ് ഇതിനെതിരെയുള്ള രോഷം അണപൊട്ടിയൊഴുകിയത്. മാലിന്യങ്ങൾക്കൊപ്പം ട്രക്കിലിട്ട പട്ടിയെ നഗരത്തിലെ മാലിന്യനിക്ഷേപസ്ഥലത്ത് വ്യാഴാഴ്ച എത്തിച്ചപ്പോഴും ഇതിന് ജീവനുണ്ടായിരുന്നു. എന്നാൽ ഗുരുതരമായ പരുക്കുകൾ കാരണം ഏതാനും മണിക്കൂറുകൾക്ക് ശേഷം പട്ടിക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നു.

ബ്രസീലിയൻ ടിവി പ്രസന്ററും ഒരിക്കൽ ഫുട്‌ബോൾ രാജാവ് പെലെയുടെ കാമുകിയുമായിരുന്ന സുക്‌സ ഈക്രൂരമായ ചിത്രങ്ങൾ തന്റെ 4.4 മില്യൺ വരുന്ന ഫേസ്‌ബുക്ക് ഫോളോവേഴ്‌സിന് വേണ്ടി പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഈ കുഞ്ഞു പട്ടിക്കുട്ടിയെ ആരും ശ്രദ്ധിക്കുന്നില്ലെന്നും അതിന്റെ കാലുകൾ പൊട്ടിയിരിക്കുന്നുവെന്നും കഴുത്തിൽ കുരുക്ക് മുറുകിയിരുന്നുവെന്നും അവർ ഫേസ്‌ബുക്കിൽ പരിതപിക്കുകയും ചെയ്തിരുന്നു. ഈ ക്രൂരത ചെയ്ത പിശാച് ഫൈനിനെതിരെ അപ്പീൽ കൊടുക്കുകയും വീണ്ടും ഈ തെരുവുകളിലൂടെ സ്വതന്ത്രനായി നടക്കുകയും ചെയ്യുമെന്നും അതിന് നാം ഇടകൊടുക്കണമോയെന്നും അവർ രോഷത്തോടെ ചോദിക്കുന്നു. ഈ തൂപ്പുകാരനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടതായി പ്രസിഡെന്റെ ഫിഗ്യൂറെഡോവിലെ മേയറായ നെയിൽസൻ ഡാക്രൂസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ കാഴ്ച ക്യാമറയിൽ പകർത്തിയ ആൾ ഇത് തടയാൻ ശ്രമിച്ചില്ലല്ലോയെന്ന് അദ്ദേഹം വിമർശനമുന്നയിച്ചിട്ടുമുണ്ട്. മൃഗത്തിനോട് ക്രൂരത കാട്ടിയ വകുപ്പിൽ തൂപ്പുകാരനെതിരെ കേസ് ചാർജ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് ചീഫായ വാൽനെയ് സിൽവ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP