Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിൽ വംശീയത കലർന്നപ്പോൾ ഇല്ലാതായതു മൂന്ന് വിദ്യാർത്ഥികളുടെ ജീവൻ; വെടിയേറ്റു മരിച്ചതു മൂന്ന് മുസ്ലിം വിദ്യാർത്ഥികൾ

പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിൽ വംശീയത കലർന്നപ്പോൾ ഇല്ലാതായതു മൂന്ന് വിദ്യാർത്ഥികളുടെ ജീവൻ; വെടിയേറ്റു മരിച്ചതു മൂന്ന് മുസ്ലിം വിദ്യാർത്ഥികൾ

മേരിക്കയിലെ നോർത്ത് കരോലിന യൂണിവേഴ്‌സിറ്റി ക്യാമ്പസിനടുത്ത് മൂന്ന് മുസ്ലിം വിദ്യാർത്ഥികളെ ഒരു ആക്രമി വെടിവച്ചു കൊന്നു. ചൊവ്വാഴ്ചയാണ് സംഭവം. 46-കാരൻ ക്രെയ്ഗ് ഹിക്ക്‌സ് എന്നയാളാണ് കൊലയാളി. ഡെന്റിസ്ട്രി വിദ്യാർത്ഥിയായ 23-കാരൻ ഷാദ്ദി ബറകാത്ത്, നവവധു 21-കാരി യുസർ മുഹമ്മദ്, ഇവരുടെ സഹോദരി 19-കാരിയായ റസാൻ മുഹമ്മദ് അബു സൽഹ എന്നിവരാണ് കൊല്ലപ്പെട്ടത്. ചാപ്പൽ ഹില്ലിലെ തങ്ങളുടെ വാടക വീടിനടുത്ത് വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. പാർക്കിങ് തർക്കമാകാം കൊലയ്ക്കു പ്രേരിപ്പിച്ചതെങ്കിലും കുറെ കാലമായി ഹിക്ക്‌സ് തങ്ങളെ വിശ്വാസത്തിന്റേയും സംസ്‌കാരത്തിന്റേയും പേരിൽ വേട്ടയാടിക്കൊണ്ടിരുന്നതായി കൊല്ലപ്പെട്ട സഹോദരിമാരുടെ അച്ഛൻ ഡോക്ടർ മുഹമ്മദ് അബു സൽഹ പറയുന്നു. 'ഇത് പാർക്കിങ് ഇടത്തെ ചൊല്ലിയുള്ള ഒരു തർക്കമായിരുന്നില്ല. വിദ്വേഷപരമായ കുറ്റകൃത്യമായിരുന്നു,' അദ്ദേഹം ആരോപിച്ചു. കൊല്ലപ്പെട്ട ഷാദ്ദി ബറകാത്തും യുസർ മുഹമ്മദും ഒരു മാസം മുമ്പാണ് വിവാഹിതരായത്.

തന്റെ മകളോടും ഭർത്താവിനോടും നേരത്തേയും പലതവണ ഹിക്ക്‌സ് തർക്കമുണ്ടാക്കിയിട്ടുണ്ടെന്നും ബെൽറ്റിൽ തോക്ക് വച്ചാണ് ഇവരോട് സംസാരിച്ചിരുന്നതെന്നും ഡോക്ടർ മുഹമ്മദ് പറയുന്നു. അസ്വാരസ്യത്തിലായിരുന്നെങ്കിലും ഹിക്ക്‌സ് ഇത്രത്തോളം വലിയ ക്രൂരത കാണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്പാർട്ടുമെന്റിൽ കയറിച്ചെന്നാണ് മൂന്നു പേരേയും ഹിക്ക്‌സ് വെടിവച്ചതെന്ന് പൊലീസ് അറിയിച്ചതായി അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് പ്രകോപനമില്ലാതെ കയറിച്ചെന്ന് കൊലപാതകം നടത്തിയ ഹിക്ക്‌സിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ദുറം കൗണ്ടി ജയിലിലാണിപ്പോൾ ഇയാൾ. പാർക്കിങ് തർക്കമാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

നിരീശ്വരവാദിയെന്ന് പരിചയപ്പെടുത്തുന്ന ഹിക്ക്‌സ് നേരത്തെ തന്റെ ഫേസ്‌ബുക്ക് പേജിൽ മതവിദ്വേഷപരമായ പോസ്റ്റുകളിട്ടിരുന്നു. മുസ്ലിം തീവ്രവാദികൾക്കും ക്രിസ്ത്യൻ തീവ്രവാദികൾക്കുമെതിരേ ആയിരുന്നു ഫെബ്രുവരി എട്ടിലെ ഒരു പോസ്റ്റ്. പ്രത്യയശാസ്ത്രപരമായ യോജിപ്പുകളുള്ള ഇരുകൂട്ടരും എന്തിനാണ് പരസ്പരം എതിർക്കുന്നത് എന്നായിരുന്നു ഹിക്ക്‌സിന്റെ ചോദ്യം. ഹിക്ക്‌സിന്റെ പോസ്റ്റുകളും ഫോട്ടോകളുമെല്ലാം കൂടുതലും മതങ്ങളെ വിമർശിക്കുന്നതായിരുന്നു. കൂട്ടത്തിൽ ലോഡ് ചെയ്ത ഒരു റിവോൾവറിന്റെ ചിത്രവും ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP