Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിശീലനം നേടിയത് പർവതങ്ങൾക്കിടയിലൂടെയും സമദ്രനിരപ്പിന് ഏറെ മുകളിലൂടെയും മഞ്ഞിനിടയിലൂടെയും വിമാനം പറത്താൻ; ലക്ഷ്യം ലോകം മുഴുവൻ പറന്നു കീഴടക്കൽ; സ്വന്തമാക്കുന്നത് ആറിലധികം റെക്കോഡുകൾ; ചെറുവിമാനത്തിൽ ഒറ്റയ്ക്കു അറ്റ്‌ലാന്റിക് സമുദ്രം താണ്ടിയ ആദ്യ വനിത ആരോഹി പണ്ഡിറ്റിന്റേത് ഉയരെപ്പറന്ന് റെക്കോഡുകൾ സ്വന്തമാക്കുന്ന ജീവിതം

പരിശീലനം നേടിയത് പർവതങ്ങൾക്കിടയിലൂടെയും സമദ്രനിരപ്പിന് ഏറെ മുകളിലൂടെയും മഞ്ഞിനിടയിലൂടെയും വിമാനം പറത്താൻ; ലക്ഷ്യം ലോകം മുഴുവൻ പറന്നു കീഴടക്കൽ; സ്വന്തമാക്കുന്നത് ആറിലധികം റെക്കോഡുകൾ; ചെറുവിമാനത്തിൽ ഒറ്റയ്ക്കു അറ്റ്‌ലാന്റിക് സമുദ്രം താണ്ടിയ ആദ്യ വനിത ആരോഹി പണ്ഡിറ്റിന്റേത് ഉയരെപ്പറന്ന് റെക്കോഡുകൾ സ്വന്തമാക്കുന്ന ജീവിതം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ചെറുവിമാനം ഒറ്റയ്ക്കു പറത്തി അറ്റ്‌ലാന്റിക് സമുദ്രം താണ്ടിയ ആദ്യവനിത ആരോഹി പണ്ഡിറ്റിന്റേത് ചെറുവിമാനം പറത്തി റെക്കോഡുകൾ സ്വന്തമാക്കുന്ന ജീവിതം. ചെറിയവിമാനത്തിൽ പറന്നുകൊണ്ട് ആരോഹി മറികടക്കുന്ന ആദ്യ റെക്കോഡല്ല ഇത്. മഹി എന്ന ഒറ്റ എൻജിൻ ലൈറ്റ് സ്‌പോർട്സ് വിമാനത്തിൽ ലോകം ചുറ്റുന്നതിനിടെ ഗ്രീൻലൻഡ് മഞ്ഞുമലകൾക്ക് മുകളിലൂടെ തനിച്ച് വിമാനംപറത്തിയ വനിതയെന്ന പദവിയും ആരോഹി എന്ന 23 വയസ്സുകാരിക്ക് സ്വന്തമാണ്. പദ്ധതി അവസാനിക്കുന്നതോടെ ചുരുങ്ങിയത് ആറു റെക്കോഡുകളെങ്കിലും ആരോഹിയുടെ പേരിലുണ്ടാവും എന്നാണ് പറയുന്നത്. തന്റെയടുത്ത സുഹൃത്ത് കിതർ മിസ്‌ക്വിറ്റയ്‌ക്കൊപ്പമാണ് ഈ പ്രയത്‌നത്തിന് ആരോഹി തയ്യാറായത്. ഇരുവരും കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് എടുത്തവരാണ്.

തിങ്കളാഴ്ച രാത്രിയാണ് ഈ അപൂർവനേട്ടം 23-കാരി സ്വന്തമാക്കുന്നത്. മോശമായ കാലാവസ്ഥയെയും മറികടന്ന് സ്‌കോട്ട്ലൻഡിലെ വിക്കിൽനിന്ന് പറന്ന് കാനഡയിലെ ഇഖ്വാലിറ്റ് വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ ഈ പെൺകുട്ടി ലോകത്തെ തന്റെ കാൽക്കീഴിലാക്കുകയായിരുന്നു. ഇടയ്ക്ക് ഗ്രീൻലൻഡിലും ഐസ്ലൻഡിലും ഇറങ്ങിയായിരുന്നു യാത്ര.

ബ്രിട്ടനിൽനിന്ന് കാനഡ വരെ, മോശം കാലവസ്ഥയെ അതിജീവിച്ച് അറ്റ്‌ലാന്റിക്കിനു മുകളിലൂടെ വിമാനം പറത്തിയപ്പോൾ ആരോഹി താണ്ടിയത് 3000 കിലോമീറ്റർ. കാനഡയിലെത്തിയ ആരോഹി ഇന്ത്യൻ സ്ഥാനപതി വികാസ് സ്വരൂപിനൊപ്പം ത്രിവർണപതാകയേന്തി. മുംബൈക്കാരി സുഹൃത്ത് കീത്തൈർ മിസ്‌ക്വിറ്റ(24)യ്ക്കൊപ്പം കഴിഞ്ഞ വർഷം ജൂൺ 30ന് പഞ്ചാബിലെ പട്യാലയിൽനിന്നാണ് ഭൂഖണ്ഡങ്ങൾ കടന്നുള്ള യാത്ര തുടങ്ങിയത്. പാക്കിസ്ഥാൻ, ഇറാൻ, തുർക്കി, സെർബിയ, സ്ലൊവേനിയ, ജർമനി, ഫ്രാൻസ് വഴി ബ്രിട്ടൻ വരെ ഇരുവരും ഒരുമിച്ചായിരുന്നു.

അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളിലൂടെ പറക്കുമ്പോൾ കടലിൽ ഇറക്കേണ്ട അടിയന്തര സാഹചര്യം വന്നാൽ ആവശ്യമാകാവുന്ന ശുദ്ധജലവും ഭക്ഷണവും മറ്റ് സുരക്ഷാ ഉപകരണങ്ങളും വിമാനത്തിൽ കരുതണം. ഇതിന് സഹപൈലറ്റിന്റെ സീറ്റിൽ മാത്രമേ ഇടമുള്ളൂ. അതിനാൽ, ബ്രിട്ടനിൽനിന്ന് ആരോഹി ഒറ്റയ്ക്കു യാത്ര തുടർന്നു. ഇനി റഷ്യ വഴി ജൂലൈ 30ന് മുംബൈയിൽ തിരിച്ചെത്തും. ഏതാണ്ട് 37,000 കിലോമീറ്ററാണ് അതിനകം പിന്നിടുക.

മഹി എന്നുപേരിട്ടിരിക്കുന്ന ചെറുവിമാനത്തിലാണ് ആരോഹിയുടെ പറക്കൽ. 400 കിലോ തൂക്കമുള്ള ഒരു എൻജിന്മാത്രമുള്ള വിമാനം സ്ലോവേന്യയിലാണ് നിർമ്മിച്ചത്. കടലിനുമുകളിലും പർവതങ്ങൾക്കുമുകളിലും മഞ്ഞിനിടയിലും സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരത്തിലും പറക്കാനുള്ള എല്ലാതരം പരിശീലനവും നേടിയശേഷമായിരുന്നു ഈ ലോകംചുറ്റൽ. ഇന്ത്യയിലും തുടർന്ന് ഗ്രീൻലൻഡ്, സൈബീരിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽനിന്നെല്ലാം പരിശീലനം ലഭിക്കുകയുണ്ടായി. കാനഡയിൽ കുറച്ചുദിവസം തങ്ങിയശേഷം റഷ്യയിലൂടെയും അടുത്ത രാജ്യങ്ങളിലൂടെയും പറന്നശേഷമായിരിക്കും ജൂലായ് 30-ന് അവർ ഇന്ത്യയിൽ തിരികെയെത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP