Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അബൂബക്കർ അൽ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു ഐഎസ്; അവസാന കാലം ചെലവിട്ടത് ഇറാഖിനടുത്ത്: അന്ത്യമായത് ലോകം കണ്ട കൊടും കുറ്റവാളിയുടേത്

അബൂബക്കർ അൽ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു ഐഎസ്; അവസാന കാലം ചെലവിട്ടത് ഇറാഖിനടുത്ത്: അന്ത്യമായത് ലോകം കണ്ട കൊടും കുറ്റവാളിയുടേത്

ബെയ്‌റൂട്ട്: ഇന്നേ വരെ ലോകം കണ്ട ഏറ്റവും വലിയ കുറ്റവാളിയായ ഇസ്ലാമിക് സ്‌റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഐഎസ്. സിറിയയിലെ ഐഎസ് നേതാക്കളാണ് ഇക്കാര്യം അറിയിച്ചതെന്ന് സിറിയൻ മനുഷ്യാവകാശ സംഘടനയാണ് അറിയിച്ചത്. എന്നാൽ, ബഗ്ദാദി എവിടെവച്ച്, എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നതു സംബന്ധിച്ച് കൃത്യമായ അറിവില്ലെന്ന് മനുഷ്യാവകാശ സംഘടനയുടെ ഡയറക്ടർ റമി അബ്ദേൽ വാർത്താ ഏജൻസിയോട് പറഞ്ഞു.

നേരത്തെയും പലതവണ അൽബാഗ്ദാദി കൊല്ലപ്പെട്ടെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതാദ്യമായാണ് ഈ വാർത്തയിൽ ഐഎസ് സ്ഥിതീകരണം ലഭിക്കുന്നത്. സിറിയയുടെ കിഴക്കൻ പ്രദേശത്ത് ഇറാഖിനോട് ചേർന്നുകിടക്കുന്ന സ്ഥലത്താണ് ബഗ്ദാദി അവസാനകാലത്ത് ഉണ്ടായിരുന്നതെന്നും അവിടെവച്ചാകും കൊല്ലപ്പെട്ടതെന്നുമാണ് കരുതുന്നത്. എന്നാൽ, കൊല്ലപ്പെട്ടുവെന്ന വാർത്ത സ്ഥിരീകരിച്ചിട്ടില്ലെന്ന് അമേരിക്ക അറിയിച്ചു.

ഏതാനും ദിവസങ്ങൾക്കു മുമ്പ് വ്യോമസേനാക്രമണത്തിൽ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലായിരുന്നു. ഐഎസ് ശക്തി കേന്ദ്രമായ റാഖയിൽ മെയ്‌ 28നു നടത്തിയ വ്യോമാക്രമണത്തിലാണ് ബഗ്ദാദി കൊല്ലപ്പെട്ടതെന്നായിരുന്നു റഷ്യയുടെ ഭാഷ്യം.

ഇറാഖിൽ ജനിച്ച ബഗ്ദാദി പൊതുസമൂഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. 2014ൽ ഐഎസ് പിടിച്ചെടുത്ത മൊസൂളിലെ ഗ്രാൻഡ് മോസ്‌കിലാണ് ബഗ്ദാദിയെ അവസാനം കാണുന്നത്. മുൻപ്, നിരവധി തവണ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ, ആദ്യമായാണ് ഐഎസ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP