Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അബുദാബിയിൽ വാഹനാപകടത്തിൽ ആറ് മരണം; 19 പേർക്ക് പരിക്കേറ്റു; ബസും ട്രക്കും തമ്മിൽ കൂട്ടി ഇടിച്ചുണ്ടായ അപകടം നടന്നത് ശൈഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ അൽ റാഹ ബീച്ചിന് സമീപം

അബുദാബിയിൽ വാഹനാപകടത്തിൽ ആറ് മരണം; 19 പേർക്ക് പരിക്കേറ്റു; ബസും ട്രക്കും തമ്മിൽ കൂട്ടി ഇടിച്ചുണ്ടായ അപകടം നടന്നത് ശൈഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ അൽ റാഹ ബീച്ചിന് സമീപം

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: അബുദാബിയിൽ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ശൈഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ അൽ റാഹ ബീച്ചിന് സമീപമാണ് അപകടം നടന്നത്.

വ്യാഴാഴ്‌ച്ച രാവിലെ 6.30ന് ദുബായ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസും ട്രക്കും തമ്മിൽ ഇടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന വാഹനം അതിവേഗത്തിൽ കുറുകെ പോയപ്പോൾ അപകടമൊഴിവാകാൻ ട്രക്ക് ഡ്രൈവർ പെട്ടന്ന് വാഹനത്തിന്റെ വേഗം കുറക്കുകയായിരുന്നു.

എന്നാൽ പുറകിൽ നിന്ന് വന്ന ബസിന് പെട്ടന്ന് നിർത്താൻ കഴിയാതെ ഇടിക്കുകയായിരുന്നു. ട്രക്കിന് മുന്നിലൂടെ കടന്നുപോയ വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ഫാൽക്കൺ ഐ ക്യാമറകളിൽ പതിഞ്ഞ ദൃശ്യം പരിശോധിച്ച് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP