Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മണ്ണിനടിയിൽ ഏഴു ട്യൂബ് കാരിയേജുകൾ; ജീവന് വേണ്ടി കേഴുന്നവരായി ആയിരത്തോളം പേർ; മഹാദുരന്തത്തെ നേരിടേണ്ടത് എങ്ങനെയെന്ന് ലണ്ടൻ റിഹേഴ്‌സൽ എടുത്ത വിധം

മണ്ണിനടിയിൽ ഏഴു ട്യൂബ് കാരിയേജുകൾ; ജീവന് വേണ്ടി കേഴുന്നവരായി ആയിരത്തോളം പേർ; മഹാദുരന്തത്തെ നേരിടേണ്ടത് എങ്ങനെയെന്ന് ലണ്ടൻ റിഹേഴ്‌സൽ എടുത്ത വിധം

ലണ്ടൻ: യുകെയിലെ ഒരു ട്യൂബ് സ്റ്റേഷനുകളുടെ പരിസരത്തു കൂടെ എമർജൻസി സർവീസുകാർ പരക്കം പായുകയാണ്... മണ്ണിനടിയിൽ പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിന്റെയും ജീവൻ അവശേഷിച്ചവരെ രക്ഷിക്കുന്നതിന്റെയും തിരക്കിലാണവർ. ആംബുലൻസുകൾ ചീറിപ്പായുന്നുണ്ട്. ട്രെയിനുകളിലും സ്റ്റേഷൻ പരിസരത്തും എങ്ങും പരുക്കേറ്റ് രക്തമൊലിപ്പിച്ച് നിൽക്കുന്നവരെയാണ് കാണുന്നത്. എവിടെ നിന്നും ദയനീയമായ നിലവിളികൾ... ഏഴു ട്യൂബ് കാരിയേജുകൾ മണ്ണിനടിയിലാവുകയും ആയിരങ്ങൾ മരിക്കുകയും ചെയ്തിരിക്കുകയാണ്... അനേകർ ജീവന് വേണ്ടി കേഴുന്നുമുണ്ട്. ഒരിക്കലും സംഭവിക്കരുതാത്ത മഹാദുരന്തത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

മഹാഭാഗ്യത്തിന് അത്തരത്തിലുള്ള ഒരു ദുരന്തം ലണ്ടനിൽ ഇതുവരെ ഉണ്ടായിട്ടുമില്ല. എന്നാൽ തീവ്രവാദി ആക്രമണം മൂലമോ മറ്റേതെങ്കിലും അപകടത്താലോ അത്തരത്തിലുള്ള ഒരു മഹാദുരന്തം ഒരിക്കലും ലണ്ടനിലുണ്ടാവില്ലെന്നാർക്കും ഉറപ്പു പറയാനുമാവില്ല. അങ്ങനെയൊന്ന് സംഭവിച്ചാൽ അതിനെ നേരിടേണ്ടത് എങ്ങനെയാണെന്ന് ലണ്ടൻ ഇന്നലെ പരീക്ഷിച്ചതിന്റെ ചിത്രങ്ങളാണ് മുകളിൽ വിവരിച്ചിരിക്കുന്നത്.

ഒരു ട്യൂബ് സ്റ്റേഷനിലെ ബിൽഡിങ് തകർന്ന് അതിന്റെ അവശിഷ്ടങ്ങൾക്കടിയിൽ ഏഴു ട്യൂബ് കാരിയേജുകൾ അകപ്പെട്ടു ദുരന്തമുണ്ടായെന്നാണ് ഇന്നലത്തെ ട്രയലിൽ സങ്കൽപിച്ചിരിക്കുന്നത്. തുടർന്നാണു മേൽപ്പറഞ്ഞ ദുരന്തങ്ങളും ദയനീയ ചിത്രങ്ങളുമുണ്ടായിരിക്കുന്നത്. യൂറോപ്പ് കണ്ട ഏറ്റവും വലിയ ഡിസാസ്റ്റർ റെസ്പോൺസ് ട്രെയിനിങ് എക്സർസൈസിന്റെ ഭാഗമായിട്ടായിരുന്നു പ്രസ്തുത സംഭവങ്ങൾ കൃത്രിമമായി സൃഷ്ടിച്ചത്. ഇതിനോട് എമർജൻസി സർവീസുകാർ പരീശീലനത്തിനായി യഥോചിതം പ്രതികരിച്ച് പ്രവർത്തിക്കുകയും ചെയ്തു. തിക്കും തിരക്കുമുള്ള വാട്ടർലൂ ട്യൂബ് സ്റ്റേഷനിലെ ഒരു ടവർ ബ്ലോക്ക് തകർന്നതിനെ തുടർന്നുള്ള അപകടപരമ്പരയെ നേരിടുന്നത് എങ്ങിനെയെന്നാണ് ഇന്നലെ പരീക്ഷണമാരംഭിച്ചിരിക്കുന്നത്. ട്രയലിന്റെ ആദ്യ ദിവസമാണ് ഇന്നലെ സംഭവബഹുലമായി അരങ്ങേറിയിരിക്കുന്നത്.തുടർന്നുള്ള നാല് ദിവസങ്ങളിൽ 2000 വളണ്ടിയർമാർ രക്തമണിഞ്ഞ് അപകടത്തിന്റെ ഇരകളായി അഭിനയിക്കുന്നതാണ്. തങ്ങളുടെ അവയവങ്ങൾ അപകടത്തിൽ പൊട്ടിപ്പോയതായി അവർ അഭിനയിക്കുന്നതാണ്. അപകടത്തിൽ കടുത്ത മുറിവും പരുക്കും അവർക്കുണ്ടായതായി ട്രയലിന്റെ ഭാഗമായി ക്രിയേറ്റ് ചെയ്യുകയും ചെയ്യും.

തീവ്രവാദി ആക്രമണം പോലുള്ള സംഭവങ്ങളെ തുടർന്നുണ്ടാകുന്ന ഇത്തരം മഹാദുരന്തങ്ങളെ എങ്ങനെയാണ് നേരിടുകയെന്ന വിഷയത്തിൽ അറിവുണ്ടാക്കുന്നതിനായി നാല് വ്യത്യസ്ത രാജ്യങ്ങളിലെ ടീമുകൾ ഈ ഡ്രില്ലിൽ ഭാഗഭാക്കാകുമെന്നാണറിയുന്നത്. അപകടത്തിന്റെ അന്തരീക്ഷം സാധ്യമായേടുത്തോളം യാഥാർത്ഥ്യമാക്കി സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ട്. അപകടത്തിന് ഇരകളായവർ കരഞ്ഞഭിനയിക്കുന്നതിന്റെയും മറ്റ് സംഭവങ്ങളുടെയും വീഡിയോ പകർത്തുന്നുണ്ട്. കെട്ടിടം തകരുന്നത് കൃത്രിമമായി ചിത്രീകരിക്കുന്നു. ഇത് കണ്ട് ഇരകൾ പരിഭ്രമത്തോടെ കരയുകയാണ് ചെയ്യുന്നത്.മുറിവേറ്റ ആയിരത്തിലധികം പേർ, ആയിരക്കണക്കിന് ടൺ ബിൽഡിങ് അവശിഷ്ടങ്ങൾ, മണ്ണിനടിയിലായ ഏഴ് കാരിയേജുകൾ, നൂറ് കണക്കിന് എമർജൻസി സർവീസ് റെസ്പോണ്ടർമാർ, എക്സൈസ് യൂണിഫൈഡ് റെസ്പോൺസ് തുടങ്ങിയവ ഉൾപ്പെടുത്തി ലണ്ടൻ ഫയർ ബ്രിഗേജ് ഒരു വർഷം ആസൂത്രണം ചെയ്തിട്ടാണ് ഈ ട്രയൽ ഡ്രിൽ നടത്തുന്നത്. ബ്രിഗേഡിന്റെ 150 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിനിങ് എക്സർസൈസാണിപ്പോൾ അരങ്ങേറുന്നത്.

പൊലീസ്, ഫയർഫൈറ്റർമാർ, പാരാമെഡിക്സുകൾ തുടങ്ങിയവർ ഈ ആഴ്ച തോളോടു തോൾ ചേർന്ന് ഈ ട്രയലിന് വേണ്ടി മെനക്കെടുന്നുണ്ട്. ലോക്കൽ കൗൺസിലുകൾ, യൂട്ടിലിറ്റി കമ്പനികൾ, സ്പെഷ്യലിസ്റ്റ് സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ അടക്കമുള്ള 70 പാർട്ണർ ഏജൻസികളും ഈ മഹാ പരീക്ഷണത്തിൽ ഭാഗഭാക്കാകുന്നുണ്ട്. എല്ലാ യുകെ പൊലീസ് റീജിയണുകളിൽ നിന്നുമുള്ളവർ ഡിസാസ്റ്റർ വിക്ടിം ഐഡന്റിഫിക്കേഷൻ ടീമുകളിൽ പ്രവർത്തിക്കുന്നുണ്ട്. സൈറ്റിലുള്ള മോർച്ചറിയിൽ മറ്റ് ഫോറൻസിക് സ്പെഷ്യലിസ്റ്റുകളും സേവനം നൽകുന്നുണ്ട്. ഇറ്റലി, ഹംഗറി, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഫയർഫൈറ്റർമാരും ഇതിൽ അണിചേരുന്നുണ്ട്. ഇതിലൂടെ വൻ ദുരന്തമുണ്ടായാൽ എങ്ങനെ പ്രവർത്തിക്കണമെന്നതിനെക്കുറിച്ച് സ്പെഷ്യലിസ്റ്റ് ടീമുകൾക്ക് പ്രത്യേക അവസരമാണ് ലഭിക്കുന്നത്. ഏത് നിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണെന്നും അതിനാൽ നാം എപ്പോഴും പ്രതികരിക്കാൻ തയ്യാറായിരിക്കേണ്ടതുണ്ടെന്നുമാണ് ലണ്ടൻ ഫയർ കമ്മീഷണറായ റോൻ ഡോബ്സൻ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ഇത്തരം അനുഭവങ്ങൾ പാഠപുസ്തകം വായിച്ചുണ്ടാക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങളോട് പ്രതികരിച്ചും പ്രവർത്തിച്ചും തന്നെ ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP