Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭൂകമ്പം ദുരന്തം വിതച്ച നേപ്പാളിൽ നിന്ന് സെൽഫിയെടുത്ത് യുവാക്കൾ; സെൽഫി ഒരു മനോരോഗമാകുമ്പോൾ സംഭവിക്കുന്നത്

ഭൂകമ്പം ദുരന്തം വിതച്ച നേപ്പാളിൽ നിന്ന് സെൽഫിയെടുത്ത് യുവാക്കൾ; സെൽഫി ഒരു മനോരോഗമാകുമ്പോൾ സംഭവിക്കുന്നത്

കാഠ്മണ്ഡു: ഇന്നത്തെ യുവാക്കളെ സംബന്ധിച്ച് സെൽഫി ഒരു ഭ്രമമായി മാറിയിട്ടുണ്ട്. എവിടെ നിന്നും സെൽഫിയെടുക്കണമെന്നതിനെ കുറിച്ച് ഒരു സ്ഥലകാല ബോധം പോലുമില്ലാത്തവരായി മാറിയിട്ടുണ്ട് ചില യുവാക്കൾ. മുത്തശ്ശന്മരിച്ചു കിടക്കുമ്പോൾ സെൽഫിയെടുത്ത സംഭവം പോലും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ സ്ഥലകാലബോധമില്ലാത്ത വിധത്തിൽ സെൽഫി ഭ്രമം പടരുന്നതിന്റെ ഒരു ഉദാഹരണം കൂടി പുറത്തുവന്നു. നേപ്പാളിന്റെ ദുരന്തഭൂമിയിലാണ് ഇത്തരം സെൽഫി മനോരോഗം ബാധിച്ചവരെ കൊണ്ട് നിറഞ്ഞത്.

ഒരു ഭാഗത്ത് രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ തങ്ങളുടെ സ്മാർട്ട് ഫോണിൽ സെൽഫി പിടിക്കാനുള്ള തിരക്കിലായിരുന്നു മറ്റു ചിലർ. കാഠ്മണ്ഡുവിനടുത്ത് സ്ഥിതി ചെയ്യുന്ന തകർന്ന ദരഹര ഗോപുരമാണ് അധികപേരുടെയും സെൽഫിയുടെ ബാക്ക്ഗ്രൗണ്ട്. തകർന്ന് ഗോപുരത്തിന്റെ ചുറ്റും നടന്ന് ഓരോ ആംഗിളിൽ നിന്നുള്ള സെൽഫി പിടുത്തം. ചിലർ ഒറ്റക്കും മറ്റു ചിലർ കൂട്ടുകാർക്കൊപ്പവുമാണ് ഫോട്ടോ പിടിക്കുന്നത്.

ഇവരിൽ അധികവും വിനോദസഞ്ചാരികളാണ്. ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ നശിച്ച മറ്റിടങ്ങളിൽ വച്ചും ഇവർ ചിരിച്ചുകൊണ്ടുള്ള സെൽഫിക്ക് പോസ് ചെയ്യുന്നുണ്ട്. അതേസമയം, നിരവധി യുവാക്കൾ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുമുണ്ട്. 1800ൽ നേപ്പാൾ ഭരിച്ചിരുന്ന രാജകുടുംബമാണ് ദരഹര ഗോപുരം നിർമ്മിച്ചത്. ഗോപുരം ഏകദേശം പൂർണ്ണമായും നശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP