Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 40കുടിയേറ്റക്കാർ; 80പേർക്കു പരുക്കേറ്റു; ആക്രമണത്തിന് പിന്നിൽ വിമത നേതാവ് ഖലീഫ ഹിഫ്‌തെർ നേതൃത്വം നൽകുന്ന ലിബിയൻ നാഷനൽ ആർമിയെന്ന് ആരോപണം; പരസ്പരം പോരടിക്കുന്നത് ട്രിപ്പോളിയുടെ നിയന്ത്രണത്തിനായി

ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 40കുടിയേറ്റക്കാർ; 80പേർക്കു പരുക്കേറ്റു; ആക്രമണത്തിന് പിന്നിൽ വിമത നേതാവ് ഖലീഫ ഹിഫ്‌തെർ നേതൃത്വം നൽകുന്ന ലിബിയൻ നാഷനൽ ആർമിയെന്ന് ആരോപണം; പരസ്പരം പോരടിക്കുന്നത് ട്രിപ്പോളിയുടെ നിയന്ത്രണത്തിനായി

മറുനാടൻ ഡെസ്‌ക്‌

ട്രിപ്പോളി; ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിക്കു സമീപം കുടിയേറ്റക്കാരുടെ താമസ കേന്ദ്രത്തിനു നേരെ ചൊവ്വാഴ്ച ഉണ്ടായ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. 80പേർക്കു പരുക്കേറ്റു.വിമത നേതാവ് ഖലീഫ ഹിഫ്‌തെർ നേതൃത്വം നൽകുന്ന ലിബിയൻ നാഷനൽ ആർമിയാണ് (എൽഎൻഎ) ആക്രമണത്തിനു പിന്നിലെന്ന് ലിബിയ ആരോപിച്ചു.

കുടിയേറ്റക്കാരെ തടവിൽപ്പാർപ്പിച്ചിരുന്ന കേന്ദ്രത്തിനുനേരെയായിരുന്നു വ്യോമാക്രമണമുണ്ടായത്. 616 കുടിയേറ്റക്കാരാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. കൂടുതൽപ്പേരും സുഡാൻ, സൊമാലിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയുള്ള ലിബിയൻ സർക്കാരിനെ അനുകൂലിക്കുന്ന സൈന്യവും ലിബിയൻ നാഷനൽ ആർമിയും തമ്മിൽ ട്രിപ്പോളിയുടെ നിയന്ത്രണത്തിനായി നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണ് വ്യോമാക്രമണം.

പട്ടിണിയും യുദ്ധവും മൂലം നട്ടം തിരിയുന്ന ആഫ്രിക്കൻ വംശജർ അനധികൃതമായി ഇറ്റലിയിലേക്കു കുടിയേറാനായി ലിബിയയിൽ നിന്നാണു സാധാരണ ബോട്ടുകയറുന്നത്. യൂറോപ്യൻ യൂണിയന്റെ പിന്തുണയോടെ ലിബിയയിലെ തീരദേശ സേന ഇവരെ പിടികൂടി ഇത്തരം പുനരധിവാസ കേന്ദ്രങ്ങളിൽ പാർപ്പിക്കുകയാണു പതിവ്.ഇതിന് ലിബിയയ്ക്ക് യൂറോപ്യൻ യൂണിയന്റെ പിന്തുണയുമുണ്ട്. ആയിരക്കണക്കിനു കുടിയേറ്റക്കാരാണ് ദുരിത സാഹചര്യങ്ങളിൽ ലിബിയയിലെ കുടിയേറ്റ കേന്ദ്രങ്ങളിൽ കഴിയുന്നത്.6000 അനധികൃത കുടിയേറ്റക്കാർ ലിബിയയിലെ വിവിധ പുനരധിവാസ കേന്ദ്രങ്ങളിലുണ്ടെന്നും ഇവർക്കു ഭക്ഷണമോ മരുന്നോ ലഭിക്കുന്നില്ലെന്നുമാണ് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP