Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എയർ ഏഷ്യ വിമാനത്തിന്റെ നാലു ഭാഗങ്ങൾ കണ്ടെത്തി; 132 മൃതദേഹങ്ങൾ ഇനിയും ലഭിച്ചില്ല; അപകടം നടന്ന റൂട്ടിൽ പറന്നത് അനുമതിയില്ലാതെ

എയർ ഏഷ്യ വിമാനത്തിന്റെ നാലു ഭാഗങ്ങൾ കണ്ടെത്തി; 132 മൃതദേഹങ്ങൾ ഇനിയും ലഭിച്ചില്ല; അപകടം നടന്ന റൂട്ടിൽ പറന്നത് അനുമതിയില്ലാതെ

ജക്കാർത്ത: ഇന്തോനേഷ്യയിൽ കടലിൽ വീണ് തകർന്ന എയർ ഏഷ്യ വിമാനത്തിനായുള്ള തിരിച്ചിലിൽ പുതിയ വഴിത്തിരിവായി വിമാനത്തിന്റെ നാലു വലിയ ഭാഗങ്ങൾ കണ്ടെത്തി. കഴിഞ്ഞ ദിവസം കണ്ടെത്തിയ ഭാഗങ്ങളേക്കാൾ ചെറുതാണിവയെന്ന് തിരച്ചിൽ നടത്തുന്ന ഇന്തോനേഷ്യൻ സംഘം അറിയിച്ചു.

ബൊർനിയോ തീരത്തുനിന്നും അകലെ സമുദ്ര നിരപ്പിൽ നിന്ന് കിലോമീറ്ററുകൾ താഴേയാണ് വിമാന ഭാഗങ്ങൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 100 അടി താഴെ കിടക്കുന്ന നിലയിലാണ് വാൽ ഭാഗം കണ്ടെത്തിയത്. ഉപകരണങ്ങൾ ആഴങ്ങളിലേക്ക് ഇറക്കിയാണ് തിരച്ചിൽ. അപകടത്തിനു പിന്നിലെ നിഗൂഢകൾ പുറത്തു കൊണ്ടുവരാൻ സഹായിക്കുന്ന ബ്ലാക് ബോക്‌സ് ഇതുവരെ കണ്ടെത്താതനായിട്ടില്ല. ഇതുവരെയായി മൊത്തം 30 മൃതദേഹങ്ങളാണ് ലഭിച്ചത്. പലരും സീറ്റിൽ തന്നെ കുരുങ്ങിക്കിടക്കുന്ന നിലയിലാണെന്ന് ഡൈവിങ് സംഘം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതിനിടെ അപകട സമയത്ത് അനുമതിയില്ലാത്ത ആകാശ പാതയിലൂടെയാണ് എയർഏഷ്യ വിമാനം പറന്നിരുന്നതെന്ന് വ്യോമഗതഗാത ഏജൻസി ഡയറക്ടർ ജനറൽ യോകൊ മുർജത്മോജോ പറഞ്ഞു. ഷെഡ്യൂൾ ചെയ്ത റൂട്ട് അവർ തെറ്റിച്ചതാണ് പ്രശ്‌നം. എയർ ഏഷ്യയുടെ ഈ റൂട്ട് പെർമിറ്റ് ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

അമേരിക്ക, മലേഷ്യ, സിംഗപ്പൂർ, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകൾ തെരച്ചിലിനു രംഗത്തുണ്ട്. അതിനിടെ, സുരബായയിൽനിന്നു സിംഗപ്പൂരിലേക്കുള്ള എയർ ഏഷ്യയുടെ സർവീസുകൾ ഇന്തോനേഷ്യ താത്കാലികമായി റദ്ദാക്കി. ഇന്തോനേഷ്യയുടെ നടപടികളുമായി പൂർണമായി സഹകരിക്കുമെന്ന് എയർ ഏഷ്യ അറിയിച്ചു. ഈ റൂട്ടിലൂടെ തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽമാത്രമാണ് എയർ ഏഷ്യക്കു സഞ്ചാരാനുമതിയുള്ളൂ. അതിനു വിരുദ്ധമായാണ് ഡിസംബർ 28 ഞായറാഴ്ച എയർ ഏഷ്യ സുരബായയിൽനിന്നു സിംഗപ്പൂരിലേക്കു പറന്നത്.

വിമാനം കടലിൽ തകർന്നു വീഴാനുണ്ടായ കാരണമെന്താണെന്ന് ഇപ്പോഴും സ്ഥിരീകരണമില്ല. സുപ്രധാന വിവരങ്ങൾ അടങ്ങുന്ന ബ്ലാക് ബോക്‌സ് കണ്ടെത്താനുള്ള ശ്രമത്തിനിടെ മോശം കാലാവസ്ഥയും തിരച്ചിൽ സംഘത്തിന്് തടസ്സമാകുന്നുണ്ട്. ബ്ലാക് ബേക്‌സിൽ നിന്നും വരുന്ന ചെറിയ വൈദ്യുത തരംഗങ്ങളെ പിടിച്ചെടുക്കുന്ന മുങ്ങൽ യന്ത്രങ്ങളും റഡാർ ബോട്ടുകളും മറ്റു സന്നാഹങ്ങളുമായി തിരച്ചിൽ പുരോഗമിക്കുകയാണ്.

അതിനിടെ എയർ ഏഷ്യ വിമാനം കടലിൽ തകർന്നു വീഴാൻ കാരണം മോശം കാലാവസ്ഥയാകാമെന്ന് റിപ്പോർട്ടുണ്ട്. ഇന്തോനേഷ്യൻ കാലാവസ്ഥാ ഏജൻസിയുടേതാണ് റിപ്പോർട്ട്. വിമാനം തകർന്ന സമയത്ത് മേഖലയിൽ കടുത്ത തണുപ്പായിരുന്നു. ഇതു മൂലം എഞ്ചിനു തകരാർ സംഭവിച്ചിരിക്കാമെന്നാണ് കാലാവസ്ഥാ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നത്. തണുപ്പ് കൂടുന്നത് കൂളിംഗിൽ പ്രശ്‌നങ്ങളുണ്ടാകാനും തുടർന്ന് വിമാനത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കാനും സാധ്യതയേറെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്തോനേഷ്യയിൽ നിന്നും സിംഗപൂരിലേക്ക് 162 യാത്രക്കാരുമായി പോയ എയർ ഏഷ്യ വിമാനം ജാവകടലിൽ തകർന്നു വീണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP