Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നൈജീരിയയിലോ സൗദിയിലോ എയർപോർട്ടിൽ ചെന്നാൽ നിങ്ങളുടെ സാധനങ്ങൾ പോലും കിട്ടിയെന്ന് വരില്ല; ലോകത്തെ ഏറ്റവും മോശം പത്ത് വിമാനത്താവളങ്ങളുടെ കഥ (ഭാഗ്യം ഇന്ത്യ ഈ ലിസ്റ്റിൽ ഇല്ല)

നൈജീരിയയിലോ സൗദിയിലോ എയർപോർട്ടിൽ ചെന്നാൽ നിങ്ങളുടെ സാധനങ്ങൾ പോലും കിട്ടിയെന്ന് വരില്ല; ലോകത്തെ ഏറ്റവും മോശം പത്ത് വിമാനത്താവളങ്ങളുടെ കഥ (ഭാഗ്യം ഇന്ത്യ ഈ ലിസ്റ്റിൽ ഇല്ല)

വധിക്കാല യാത്രകളോ മറ്റേത് തരത്തിലുള്ള ദീർഘദൂര യാത്രകളോ ആരംഭിക്കുന്നത് നാം വിമാനത്താവളത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നതോടെയാണ്. അവിടെ നിന്നുണ്ടാകുന്ന നല്ലതോ ചീത്തയോ ആയ അനുഭവങ്ങൾ യാത്രയിലുട നീളം നമ്മെ ബാധിക്കുമെന്നുറപ്പാണ്. എയർപോർട്ടിലെത്തി ബാഗ് കാണാവുന്ന അകലത്തിൽ വച്ച് ഒന്നു മുഖം കഴുകാൻ പോയി തിരിച്ച് വരുമ്പോഴേക്കും ബാഗ് അടിച്ച് മാറ്റപ്പെടുന്ന അവസ്ഥയെക്കുറിച്ച് ഒന്നു ആലോചിച്ച് നോക്കൂ...!!!. ചുമ്മാ പറയുന്നതല്ല... നൈജീരിയയിലോ സൗദിയിലോ ചില എയർപോർട്ടുകളിൽ ചെന്നാൽ ഇതാണ് അവസ്ഥ. അതായത് നിങ്ങളുടെ സാധനങ്ങൾ ഇവിടങ്ങളിൽ വച്ച് ഒന്ന് ശ്രദ്ധ മാറിയാൽ മോഷ്ടിക്കപ്പെടാൻ സാധ്യതയേറെയാണ്.

ഇത്തരത്തിൽ പലവിധ ദോഷവശങ്ങളുള്ള വിമാനത്താവളങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. സ്ലീപ്പിങ്ഇൻഎയർപോർട്ട്.നെറ്റ് എ്‌ന വെബ്‌സസൈറ്റ് വിമാനത്താവളങ്ങളെപ്പറ്റിയുള്ള ഒരു വാർഷിക അവലോകനം ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്. അതിൽ 2015ൽ ലോകത്തിലെ ഏറ്റവും മോശമായ 10 വിമാനത്താവളങ്ങളുടെ ലിസ്റ്റിട്ടിട്ടുണ്ട്. സൗദിയിലെയും നൈജീരിയയിലെയും വിമാനത്താവളങ്ങൾക്ക് പുറമെ മറ്റ് ചില രാജ്യങ്ങളിലുള്ളവയും ഈ കരിമ്പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും മോശം പത്ത് വിമാനത്താവളങ്ങളുടെ കഥയാണിത്. ഭാഗ്യത്തിന് ഇന്ത്യ ഈ ലിസ്റ്റിൽ ഇടം പിടിച്ചിട്ടില്ലെന്ന് കാണാം. ഇനി ആ വിമാനത്താവളങ്ങളേതെല്ലാമാണെന്ന് പരിശോധിക്കാം. 

1. പോർട്ട് ഹാർകോർട്ട് ഇന്റർനാഷണൽ എയർപോർട്ട്, നൈജീരിയ

ലോകത്തെ ഏറ്റവും മോശമായ വിമാനത്താവളമായാണ് പ്രസ്തു വെബ്‌സൈറ്റ് ഇതിനെ വിലയിരുത്തിയിരിക്കുന്നത്. ആവശ്യത്തിന് സീറ്റുകളില്ലാത്ത ഇവിടുത്തെ എയർകണ്ടീഷനിങ് സംവിധാനവും അപാകതകളേറെയുള്ളതാണ്. എറൈവൽ ഹാളിന്റെ ടെന്റിന്റെ കാര്യം പറയുകയും വേണ്ട. ദിശാസൂചകങ്ങളോ സ്റ്റാഫ് മാനേജ് മെന്റോ ഇവിടെ കാണാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്.

2.ജിദ്ദ കിങ് അബ്ദുൾ അസീസ് ഇന്റർനാഷണൽ എയർ പോർട്ട്,സൗദി അറേബ്യ

കരിമ്പട്ടികയിൽ സ്ഥാനം പിടിച്ച രണ്ടാമത്തെ എയർ പോർട്ടാണ് സൗദിയിലെ ജിദ്ദയിലുള്ള കിങ് അബ്ദുൾ അസീസ് ഇന്റർനാഷണൽ എയർ പോർട്ട്.സർവീസുകളുടെ അഭാവം, മോശമായി പെരുമാറുന്ന ഇമിഗ്രേഷൻ ഓഫീസർമാർ, മണിക്കൂറുകളോളം നീളുന്ന ക്യൂ, സുഖകരമല്ലാത്ത മെറ്റൽ ചെയറുകൾ തുടങ്ങിയവയാണ് ഇവിടെയുള്ളതെന്ന് യാത്രക്കാർ വിമർശിക്കുന്നുണ്ട്. പുകവലി വിലക്കിയിരിക്കുന്ന ഇടങ്ങളിൽ പോലും ആളുകൾ ഇരുന്ന് പുകവലിക്കുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.ബാത്ത്‌റൂമുകളിൽ നിന്നും ദുർഗന്ധം ഉയരുകയും ചെയ്യും.

3. കാഠ്മണ്ഡു ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ട്, നേപ്പാൾ

കാഠ്മണ്ഡുവിലെ ഏക ഇന്റർനാഷണൽ എയർപോർട്ടായ ത്രിഭുവൻ ഈ ലിസ്റ്റിലുണ്ട്. ഒരു ബസ് സ്‌റ്റേഷന് സമാനമായ സൗകര്യങ്ങളേ ഇവിടെയുള്ളൂവെന്നാണ് അനുഭവസ്ഥർ പറയുന്നത്. വേണ്ട രീതിയിൽ ക്ലീനിങ് നടക്കാത്ത ഇവിടെ എയർ കണ്ടീഷനിംഗും ഇല്ലത്രെ. കൂടാതെ എവിടെ വച്ചും പുകവലിക്കുന്ന യാത്രക്കാരെയും ഇവിടെയെങ്ങും കാണാൻ സാധിക്കും. ഈ വർഷം മാർച്ചിൽ തുർക്കിഷ് വിമാനം ഇവിടുത്തെ റൺവേയിൽ നിന്ന് തെന്നി മാറുകയും ചെയ്തിരുന്നു. 9000 പേർ മരിച്ച ഭൂകമ്പത്തെ തുടർന്ന് ഏപ്രിലിലിൽ വിമാനത്താവളം അടച്ചിരുന്നു.

4. താഷ്‌കെന്റ് ഇന്റർനാഷണൽ എയർപോർട്ട്, ഉസ്‌ബെക്കിസ്ഥാൻ

യാത്രക്കാരെ നിയന്ത്രിക്കാൻ വേണ്ടത്ര സംവിധാമില്ലെന്നതാണ് ഈ വിമാനത്താവളത്തിന്റെ പ്രധാന പോരായ്മ.ക്യൂവിൽ നിൽക്കുമ്പോൾ കണ്ണൊന്ന് തെറ്റിയാൽ നമ്മുടെ പിന്നിൽ നിൽക്കുന്ന ആൾ നമുക്ക് മുന്നിൽ കയറാൻ ശ്രമിക്കുന്നത് ഇവിടെ പതിവാണെന്ന് അനുഭവസ്ഥർ വെളിപ്പെടുത്തുന്നു. ഇരിക്കാനുള്ള സംവിധാനവും കുറവാണ്.

5. കരാകാസ് സൈമൻ ബോളിവർ ഇന്റർനാഷണൽ എയർപോർട്ട്, വെനിസ്വല

സൗജന്യ വൈഫൈ, രണ്ട് പ്രൈവറ്റ് ലോഞ്ചുകൾ തുടങ്ങിയ ഗുണവശങ്ങൾ ഉയർത്തിക്കാട്ടുമ്പോഴും ഈ വിമാനത്താവളം പരിമിതികളാൽ വീർപ്പുമുട്ടുകയാണ്. മോശപ്പെട്ട ഭക്ഷണം, പരിമിതമായ സീറ്റിങ് സൗകര്യം, ഗുണനിലവാരം കുറഞ്ഞ ബാത്ത് റൂമുകൾ, തുടങ്ങിയവയാണ് ഇവിടെയുള്ളത്. ലഗേജുകൾ മോഷ്ടിക്കപ്പെടാനുള്ള സാധ്യതയുമേറെയാണ്.

6. പോർട്ട് പ്രിൻസ് ടൗസയിന്റ് ലൗവെർച്വർ ഇന്റർനാഷണൽ എയർപോർട്ട് , ഹെയ്ത്തി

വിടുത്തെ ബാത്ത്‌റൂമുകൾ അപൂർവമായി മാത്രമെ വൃത്തിയാക്കാറുള്ളൂ. മോശമായി പെരുമാറുന്ന ജീവനക്കാർ, വേണ്ടത്ര സീറ്റില്ലായ്മ തുടങ്ങിയവയാണ് ഇവിടെയുള്ളത്. റസ്‌റ്റോറന്റുകളും എയർകണ്ടീഷനിങ് സംവിധാനവും ഇവിടെയില്ലെന്നാണ് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നത്.

7. കാബൂൾ ഹമീദ് കർസായ് ഇന്റർനാഷണൽ എയർപോർട്ട്, അഫ്ഗാനിസ്ഥാൻ

വൃത്തിയില്ലായ്മ, ജീവനക്കാരുടെ മോശം പെരുമാറ്റം എന്നിവയാണ് ഇവിടുത്തെ ഏറ്റവും മോശം വശങ്ങൾ. ഇവിടെ രാഷ്ട്രീയ സ്ഥിരതയില്ലാത്തതിനാൽ വിമാനത്താവളത്തിന് സുരക്ഷാഭീഷണിയുമുണ്ട്.

8. ഹോച്ചിമിൻ സിറ്റി ടാൻ സോൻ ഹാറ്റ് ഇന്റർനാഷണൽ എയർപോർട്ട് , വിയറ്റ് നാം

മോശം വൈഫൈ, വൃത്തിയില്ലാത്ത ബാത്ത്‌റൂമുകൾ, റസ്‌റ്റോറന്റുകളുടെ കുറവ് തുടങ്ങിയവ ഈ വിമാനത്താവളത്തെ വീർപ്പ് മുട്ടിക്കുന്നു.കൈക്കൂലി കൊടുത്ത് ക്യൂവിൽ നിന്ന് വേഗം ഒഴിവാകുന്നവരെയും ഇവിടെ കാണാം.

9. ഇസ്ലാമബാദ് ബേനസീൽ ഭൂട്ടോ ഇന്റർനാഷണൽ എയർപോർട്ട്, പാക്കിസ്ഥാൻ

ത് ഒരു സെൻട്രൽ ജയിലിന് സമാനമാണെന്നാണ് യാത്രക്കാർ പറയുന്നത്.ഇവിടുത്തെ ടാക്‌സിെ്രെഡവർമാർ യാത്രക്കാരെ കൊള്ളയടിക്കാൻ കാത്തുനിൽക്കുന്നവരാണ്. യാത്രക്കാരെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനവും ഇല്ല. അപര്യാപ്തമായ സുരക്ഷാ പരിശോധയും അഴിമതിയും ഇവിടെയുണ്ട്.

10. പാരീസ് ബ്യൂവൈസ് ടില്ലെ ഇന്റർനാഷണൽ എയർപോർട്ട് പാരീസ്, ഫ്രാൻസ്

യൂറോപ്പിലെ ഏറ്റവും മോശം വിമാനത്താവളമാണിത്. വൃത്തിയില്ലായ്മ, വേണ്ടത്ര സീറ്റില്ലായ്മ, സ്റ്റാഫുകളുടെ മോശം പെരുമാറ്റം, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ദൂഷ്യവശങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP