Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബുർഖക്കുള്ളിൽ മറച്ച കണ്ണ് വെളിയിൽ കണ്ടതിനു സ്ത്രീ അറസ്റ്റിൽ; അനിസ്ലാമിക ഡ്രമ്മുകൾ തീയിട്ടു കത്തിച്ചു; ഇസ്ലാമിക് സ്റ്റേറ്റ് നിർമ്മിക്കാൻ ഐസിസ് പാടുപെടുന്നത് ഇങ്ങനെ

ബുർഖക്കുള്ളിൽ മറച്ച കണ്ണ് വെളിയിൽ കണ്ടതിനു സ്ത്രീ അറസ്റ്റിൽ; അനിസ്ലാമിക ഡ്രമ്മുകൾ തീയിട്ടു കത്തിച്ചു; ഇസ്ലാമിക് സ്റ്റേറ്റ് നിർമ്മിക്കാൻ ഐസിസ് പാടുപെടുന്നത് ഇങ്ങനെ

ദാരുണമായ കൊലപാതകങ്ങളും ക്രൂരമായ ശിക്ഷാ മുറകൾക്കും പുറമെ ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള സിറയൻ, ഇറാഖി, ലിബിയൻ നഗരങ്ങളിൽ ഭീകരരുടെ സദാചാര പൊലീസിങ്ങും ജനജീവിതം ദുസ്സഹമാക്കുന്നു. ബുർഖയും മുഖം മൂടിയു ധരിച്ചു നടന്ന രണ്ടു സിറിയൻ സ്ത്രീകളെ കണ്ണുകൾ പുറത്തു കണ്ടെന്ന കുറ്റത്തിന് ഭീകര പൊലീസ് അറസ്റ്റ് ചെയ്തതായി സന്നദ്ധ സംഘടനയായ അൽ മെർസിദ് അറിയിക്കുന്നു. സിറിയയിലെ കിഴക്കൻ നഗരമായ അൽബുഹാമെലിലാണ് സംഭവം. സ്ത്രീകളെ സംരക്ഷിക്കാൻ ശ്രമിച്ച രണ്ടു പുരുഷന്മാരും അറസ്റ്റിലായതായി ഇവർ പറയുന്നു. ഇറാഖിലെ മൊസൂലിൽ ഭീകരരുടെ കടുത്ത വസ്ത്രധാരണ ചട്ടം പാലിക്കാത്തതിന് സ്ത്രീകളെ ഇരുമ്പു ദണ്ഡു കൊണ്ട് മർദ്ദിച്ചതായും സംഘടന അറിയിക്കുന്നതായി ഇസ്രയേൽ നാഷണൽ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ശരീഅ നിയമമെന്ന് പേരിലാണ് തങ്ങളുടെ നിയന്ത്രണ മേഖലകളിൽ കർശനമായ വസ്ത്രധാരണ ചട്ടം ഭീകരർ ഏർപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകൾ രണ്ടു പാളികളുള്ള മുഖം മൂടിയും കയ്യുറകളും ലൂസായ അബായയും (ശരീരമാസകലം മൂടുന്ന വസ്ത്രം) ധരിക്കണമെന്നാണ് ഐസിസ് ചട്ടം. പുരുഷ സംരക്ഷകരില്ലാതെ സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലെന്നും ചട്ടമുണ്ട്. കഴിഞ്ഞ മാസം ഐസിസ് പുതിയ പെരുമാറ്റ ചട്ടങ്ങൾ പ്രസിദ്ദീകരിച്ചിരുന്നു. കടുത്ത ശിക്ഷാ മുറകളും ഇതിൽ വ്യക്തമാക്കിയിരുന്നു. സ്വവർഗ രതിക്കാർക്ക് വധ ശിക്ഷയും മോഷണം നടത്തുവരെ കൈപ്പത്തി വെട്ടുകയുമാണ് ശിക്ഷ.

ലിബിയയിൽ അനിസ്ലാമികമെന്ന് വിശേഷിപ്പിച്ച് സംഗീതോപകരണങ്ങൾ കൂട്ടത്തോടെ ചുട്ടു ചാമ്പലാക്കുന്ന ചിത്രങ്ങൾ ഐസിസ് പുറത്തു വിട്ടു. കനത്ത ആയുധ സന്നാഹങ്ങളുള്ള മുഖം മറച്ച ഭീകരരാണ് ഡ്രമ്മുകളും ബാന്റുകളുമടക്കമുള്ള സംഗീതോപകരണങ്ങൾക്ക് തീയിട്ടത്. കിഴക്കൻ ലിബിയയിലെ തുറമുഖ നഗരമായ ദർനയിൽ നിന്ന് ഐസിസ് സദാചാര പൊലീസ് പിടികൂടിയവയാണ് ഇത്. ഐസിസ് സാന്നിധ്യം ശക്തമായ സിറിയയിലും കഴിഞ്ഞ വർഷം ഭീകരർ സംഗീതോപകരണങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. കീബോർഡ് വായിച്ചതിന് ഒരു സംഘം സംഗീതജ്ഞരെ പൊതു നിരത്തിലിട്ട് കൈകാലുകൾ കെട്ടിയിട്ട് അടിക്കുന്ന ദൃശ്യമാണ് കഴിഞ്ഞ വർഷം സിറിയയിൽ നിന്ന് പുറത്തു വന്നിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP