Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിസിടിവി ക്യാമറയിൽ കണ്ടത് അന്യഗ്രഹ ജീവിയോ? വൈറലായി ഫേസ്‌ബുക്ക് വീഡിയോ; ഏലിയന്റെ സാന്നിധ്യം ഉറപ്പിച്ച് സൈബർ ലോകം; ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വീഡിയോ കണ്ടത് ഒരു കോടിയിലധികം ആളുകൾ

സിസിടിവി ക്യാമറയിൽ കണ്ടത് അന്യഗ്രഹ ജീവിയോ? വൈറലായി ഫേസ്‌ബുക്ക് വീഡിയോ; ഏലിയന്റെ സാന്നിധ്യം ഉറപ്പിച്ച് സൈബർ ലോകം; ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വീഡിയോ കണ്ടത് ഒരു കോടിയിലധികം ആളുകൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്ന് പോകാറുണ്ടെന്ന കെട്ടുകഥയ്ക്ക് ഇടയ്ക്ക് നമ്മൾ ചെവി കൊടുക്കാറുണ്ട്. ജീവിതത്തിൽ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അന്യഗ്രഹ ജീവികളുടെ സിനിമകൾ ഇന്ത്യയിൽ മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്. ഒരുതവണയെങ്കിലും അവയെ നേരിട്ടൊന്ന് കാണണമെന്ന് ആഗ്രഹിക്കാത്തവർ വിരളമാണ്. എന്നാൽ അവയെ കാണാൻ അങ്ങനെ ഒന്നിനെ കണ്ടാലോ. സംഭവം ഇന്ത്യയിൽ അല്ലെന്നു മാത്രം.

വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് രാത്രിയിൽ വീട്ടുപരിസരത്ത് വന്നു പോയ'സ്പെഷ്യൽ ഗസ്റ്റി'നെ കണ്ട് കൊളറാഡോയിലെ വിവിയൻ ഗോമസ് ഞെട്ടിയത്. ജീവിയെ കണ്ട് ആദ്യം അമ്പരന്നെങ്കിലും പിന്നീട് ക്യാമറയിൽ പതിഞ്ഞ ദൃശ്യം ഫെയ്സ് ബുക്കിലൂടെ വിവിയൻ പങ്ക് വെച്ചു. വീഡിയോ വളരെ വേഗം തന്നെ വൈറലായി. ഈ ജീവിയെ കുറിച്ചുള്ള ചർച്ചകളാണ് അതിലേറെ വൈറൽ.

വിവിയാൻ ?ഗോമസ് എന്ന യുവതിയാണ് തന്റെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ് ജീവിയുടെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പങ്കുവച്ചത്. ''ഞായറാഴ്ച രാവിലെ ഉറക്കമെഴുന്നേറ്റ് ക്യാമറയിൽ നോക്കിയപ്പോഴാണ് ഞാൻ ഈ ദൃശ്യങ്ങൾ കാണുന്നത്. ആദ്യം വീടിന്റെ മുൻവാതിലിനു മുന്നിലൂടെ നടന്നുനീങ്ങുന്ന നിഴലാണ് ശ്രദ്ധിച്ചത്, പിന്നാലെയാണ് അത്ഭുത ജീവി നടന്നുവന്നത്. മറ്റു രണ്ടു ക്യാമറകളിൽ എന്തോ കാരണത്താൽ ഈ ദൃശ്യം പതിഞ്ഞിട്ടില്ല. മറ്റാരുടെയെങ്കിലും വീട്ടിലെ ക്യാമറയിൽ ഈ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്നു അറിയില്ല,'' എന്ന കുറിപ്പോടെയായിരുന്നു വിവിയൻ ഗോമസ് വീഡിയോ പങ്കുവച്ചത്.

വീഡിയോയിലെ ജീവിയെ കണ്ട് അന്യഗ്രഹജീവിയാണെന്ന അന്തിമ നിഗമനത്തിലാണ് ഭൂരിഭാഗം. ചിലർക്ക് ഈ ജീവി ഹാരിപോട്ടർ കഥകളിലെ ഡോബിയാണോന്നാണ് സംശയം. എന്തു തന്നെയായാലും ഒരു ഏലിയന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് സൈബർ ലോകം. വീഡിയോ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു കോടിയിലധികം ആളുകൾ കണ്ടു കഴിഞ്ഞു. ട്വിറ്ററിൽ രസകരമായ കമന്റുകളോടെ റീ പോസ്റ്റ് ചെയ്ത വീഡിയോ മൂന്ന് കോടി വ്യൂസ് നേടിക്കഴിഞ്ഞു. ഈ ജീവിയെ കുറിച്ച് വിവിധ ഊഹാപോഹങ്ങളുമായി ഒരു ലക്ഷത്തിലധികം പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP