Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റഷ്യയ്ക്കും ചൈനയ്ക്കും നോർത്തുകൊറിയക്കുമൊപ്പം ഐസിസും സൈബർ അറ്റാക്കും; വരുന്ന അഞ്ച് വർഷം അമേരിക്ക ഭയപ്പെടുന്നത് ഈ അഞ്ച് ഭീഷണികളെ

റഷ്യയ്ക്കും ചൈനയ്ക്കും നോർത്തുകൊറിയക്കുമൊപ്പം ഐസിസും സൈബർ അറ്റാക്കും; വരുന്ന അഞ്ച് വർഷം അമേരിക്ക ഭയപ്പെടുന്നത് ഈ അഞ്ച് ഭീഷണികളെ

മേരിക്ക ഏവരെയും ഭയപ്പെടുത്തി ലോകപൊലീസായി അടക്കി ഭരിച്ചതൊക്കെ പഴയ കഥ. ഇന്ന് അമേരിക്കയ്ക്ക് നേരെയുള്ള ഭീഷണികളും വർധിച്ച് വരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യ, ചൈന, നോർത്തുകൊറിയ, ഐസിസ്, സൈബർ ആക്രമണം തുടങ്ങിയ അഞ്ച് ഭീഷണികളെ വരുന്ന അഞ്ച് വർഷക്കാലത്തേക്ക് അമേരിക്ക നന്നായി ഭയപ്പെടുന്നുവെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ഇതിൽ നോർത്തുകൊറിയയ്ക്ക് 2020 ഓടെ നൂറ് ആണവായുധങ്ങൾ വരെ ഉണ്ടാകുമെന്നാണ് യുഎസ് ഉന്നതാധികാര സമിതി മുന്നറിയിപ്പേകിയിരിക്കുന്നത്. ഈ വാരാന്ത്യത്തിൽ റാൻഡ് കോർപറേഷൻ പുറത്ത് വിട്ട റിപ്പോർട്ടിലാണ് അമേരിക്കയ്ക്ക് നേരെയുള്ള അഞ്ച് ഭീഷണികളിൽ ഏറ്റവും ഗുരുതരം നോർത്തുകൊറിയയാണെന്ന ശക്തമായ സൂചന നൽകിയിരിക്കുന്നത്.തുടർന്നുള്ള സ്ഥാനത്താണ് മറ്റ് നാലും സ്ഥിതി ചെയ്യുന്നത്.

2020 ഓടെ നോർത്തുകൊറിയക്ക്ക് 50 മുതൽ നൂറ് വരെ ആണവായുധങ്ങൾ നിർമ്മിക്കാനുള്ള ശേഷി കൈവരിക്കുമെന്നും ഏറ്റവും പുതിയ കണക്കെടുപ്പ് യുഎസിന് മുന്നറിയിപ്പേകുന്നുണ്ട്. ഇപ്പോൾ തന്നെ നോർത്തുകൊറിയയ്ക്ക് എയർക്രാഫ്റ്റ്, പടക്കപ്പൽ, തിയേറ്റർ ബാലിസ്റ്റിക് മിസൈലുകൾ എന്നിവയിലൂടെ ആണവായുധങ്ങൾ പ്രയോഗിക്കുന്നതിനുള്ള ശേഷിയുണ്ട്. പസിഫിക്ക് സമുദ്രത്തിലുടനീളം ഭീഷണിയുയർത്താൻ ശേഷിയുള്ള ന്യൂക്ലിയർ മിസൈലുകൾ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് നോർത്തുകൊറിയ. ഈ മിസൈലുകൾ യുഎസിന്റെ ഭൂപ്രദേശങ്ങൾക്ക് വരെ കടുത്ത ഭീഷണിയുയർത്താൻ ശേഷിയുണ്ടെന്നും പ്രസ്തുത റിപ്പോർട്ട് മുന്നറിയിപ്പേകുന്നു.

നോർത്തുകൊറിയയുടെ ഈ ഗണത്തിലുള്ള ലോംഗ് റേഞ്ച്, റോഡ് മൊബൈൽ, സബ് മറൈൻ മിസൈലുകൾ 2020നും 2025നും ഇടയിൽ പ്രവർത്തന സജ്ജമാകുമെന്നാണ് നിലവിലുള്ള കണക്ക് കൂട്ടലുകൾ മുന്നറിയിപ്പേകുന്നത്. വരുന്ന നാല് മുതൽ ആറ് വർഷങ്ങൾക്കുള്ളിൽ ഇത്തരത്തിൽ നോർത്ത്കൊറിയയുടെ കൈവശം വൈവിധ്യമാർന്ന ധാരാളം ആണവായുധങ്ങൾ ഉണ്ടാകുമെന്നും അതിനാൽ ഈ രാജ്യത്തെ തുടർന്ന് നേരിടുന്നവർക്ക് വൻ നാശമായിരിക്കുമുണ്ടാവുകയെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഇക്കാരണത്താൽ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ് വിദേശ നയം സ്വീകരിക്കുമ്പോൾ കടുത്ത പരീക്ഷണങ്ങളിലൂടെയായിരിക്കും കടന്ന് പോവുകയെന്നും വിദേശനയം രൂപീകരിക്കുന്ന കാര്യത്തിൽ നിർണായക സ്വാധീനശക്തിയാകുന്ന ഉന്നതാധികാര സമിതി കൂടിയായ റാൻഡ് കോർപറേഷൻ പ്രവചിക്കുന്നു.

അതായത് കൂടുതൽ ആണവായുധങ്ങൾ നിർമ്മിക്കുന്നതിൽ നിന്നും നോർത്തുകൊറിയൻ പ്രസിഡന്റ് കിം ജോൻഗ് ഉന്നിനെ നിയന്ത്രിക്കാൻ എന്ത് നയമാണ് പ്രയോഗിക്കേണ്ടതെന്ന് തീരുമാനിക്കുക പുതിയ അമേരിക്കൻ പ്രസിഡന്റിന് തലവേദനയാകുമെന്ന് സാരം. ഇത്തരത്തിൽ നോർത്തുകൊറിയ മുന്നോട്ട് പോയാൽ എത്തരത്തിലാണ് പ്രതികരിക്കേണ്ടതെന്നും പുതിയ യുഎസ് പ്രസിഡന്റിന് കടുത്ത വെല്ലുവിളിയുയർത്തും. ജപ്പാനും സൗത്തുകൊറിയയ്ക്കും അമേരിക്കയുടെ ആണവ സംരക്ഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നുവെന്നും ഈ ഉന്നതാധികാര സമിതി മുന്നറിയിപ്പേകുന്നുണ്ട്.

തങ്ങൾക്ക് സ്വതന്ത്രമായി കൂടുതൽ ആണവായുധങ്ങൾ വികസിപ്പിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെടുന്ന രണ്ട് യുഎസ് സഖ്യകക്ഷികളാണീ രാജ്യങ്ങൾ. ഈ രണ്ട് രാജ്യങ്ങളും ആണവായുധങ്ങൾ സ്വതന്ത്രമായി നിർമ്മിക്കാൻ തുടങ്ങിയാൽ കാര്യങ്ങൾ കീഴ്മേൽ മറിയുമെന്നുറപ്പാണ്. ഇതിന് പുറമെ റഷ്യയും ചൈനയും ഐസിസും അമേരിക്കയ്ക്ക് ഇനിയും ഭീഷണിയായി വളരുമെന്നും പ്രസ്തുത റിപ്പോർട്ട് മുന്നറിയിപ്പേകുന്നു. ഇതിന് പുറമെ അമേരിക്കയ്ക്ക് നേരെ സമീപ വർഷങ്ങളിൽ ആരംഭിച്ച കടുത്ത സൈബർ ആക്രമണങ്ങൾ ഭാവിയിൽ ഇതിലും ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP