Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാനുള്ള 'സാങ്കേതിക തടസ്സങ്ങൾ' നീക്കണമെന്ന് ചൈനയോട് അമേരിക്ക; ഇന്ത്യയുടെ ദീർഘകാല ആവശ്യത്തിന് ഈ മാസം തന്നെ പരിഹാരം ഉണ്ടായേക്കും; ഇന്ത്യയുടെ ആവശ്യത്തിൽ ചൈനക്കുമേൽ സമ്മർദ്ദം ശക്തമാക്കി ബ്രിട്ടനും ഫ്രാൻസും അമേരിക്കയും; ചൈന എതിർപ്പു തുടർന്നാൽ അതിനെ മറികടക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ചും ആലോചന

മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാനുള്ള 'സാങ്കേതിക തടസ്സങ്ങൾ' നീക്കണമെന്ന് ചൈനയോട് അമേരിക്ക; ഇന്ത്യയുടെ ദീർഘകാല ആവശ്യത്തിന് ഈ മാസം തന്നെ പരിഹാരം ഉണ്ടായേക്കും; ഇന്ത്യയുടെ ആവശ്യത്തിൽ ചൈനക്കുമേൽ സമ്മർദ്ദം ശക്തമാക്കി ബ്രിട്ടനും ഫ്രാൻസും അമേരിക്കയും; ചൈന എതിർപ്പു തുടർന്നാൽ അതിനെ മറികടക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ചും ആലോചന

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് യുഎൻ രക്ഷാസമിതിയിലെ മറ്റ് രാജ്യങ്ങൾ ചൈനക്ക് അന്ത്യസാസനം നൽകി. മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാനും സംഘടനക്ക് നിരോധനം ഏർപ്പെടുത്താനുമുള്ള 'സാങ്കേതിക തടസ്സങ്ങൾ' നീക്കണമെന്ന് അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ചൈനക്ക് അന്ത്യശാസനം നൽകിയതായാണ് റിപ്പോർട്ട്. രണ്ടാഴ്ചക്കകം നടപടി സ്വീകരിച്ചില്ലെങ്കിൽ യുഎൻ രക്ഷാസമിതിയിൽ മറ്റു മാർഗങ്ങൾ സ്വീകരിക്കേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്. മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകര പട്ടികയിൽ ഉൾപ്പെടുത്തണമെന്നത് ഏറെക്കാലമായി ഇന്ത്യയുടെ ആവശ്യമായിരുന്നു.

എന്നാൽ യു.എൻ സുരക്ഷ കൗൺസിലിൽ വീറ്റോ അധികാരം ഉപയോഗിച്ച് ചൈന എതിർപ്പുന്നയിച്ചതിനാൽ ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല. നാല് തവണയാണ് ചൈന മസൂദ് അസ്ഹറിനെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തുന്നത് തടഞ്ഞത്. ഇന്ത്യയുമായി ഇക്കാര്യത്തിൽ ക്രിയാത്മകമായ ചർച്ചകൾ നടക്കണമെന്നാണ് ചൈനയുടെ വാദം. ഇന്ത്യയുടെ ആശങ്കകൾ ഗൗരവത്തോടെ കാണുന്നുണ്ടെന്നും പരിഹാരത്തിനായി ഇന്ത്യയുമായി ആശയവിനിമയം നടത്തേണ്ടതുണ്ടെന്നും ചൈനീസ് അംബാസഡർ ലുവോ ഴവോഹ്യു ലേഖനത്തിൽ അഭിപ്രായപ്പെട്ടിരുന്നു.

ഫെബ്രുവരി 14ലെ പുൽവാമ ആക്രമണത്തിന് ശേഷം മസൂദ് അസ്ഹറിനെതിരെ നടപടി സ്വീകരിക്കാൻ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ചൈനക്ക് മേൽ നിരന്തരം സമ്മർദം ചെലുത്തി. ഏപ്രിൽ അവസാന ആഴ്ചയിൽ യുഎൻ രക്ഷാകൗൺസിലിൽ കരട് പ്രമേയം അവതരിപ്പിക്കാനാണ് സാധ്യത. പ്രമേയം വോട്ടിനിട്ടാൽ ചൈന വിട്ടുനിൽക്കുമെന്നാണ് ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങൾ പ്രതീക്ഷിക്കുന്നത്. ഈ വിഷയത്തിൽ ക്രിയാത്മകമായ സംവാദങ്ങൾ നടത്തി ചൈനയെ കാര്യങ്ങൾ ബോധിപ്പിക്കണമെന്നും സുരക്ഷാകൗൺസിലിൽ അഭിപ്രായമുണ്ട്. ഇന്ത്യയുടെ സമ്മർദത്തിന് വഴങ്ങിയുള്ള അമേരിക്കയുടെ ഇപ്പോഴത്തെ നീക്കം മോശം കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കുമെന്നാണ് ചൈനയുടെ വിലയിരുത്തൽ.

ചൈനയുടെ ഭാഗത്ത് നിന്ന് നടപടി വേഗത്തിലാക്കുള്ള നീക്കം തുടരുകയാണെന്ന് യൂറോപ്യൻ നയതന്ത്ര വിദഗ്ദ്ധർ വ്യക്തമാക്കി. നടപടികൾ പൂർത്തിയാക്കാൻ ഏപ്രിൽ 23വരെ ചൈന സമയം തേടിയതായും റിപ്പോർട്ടുകളുണ്ട്. ചൈന തടസ്സം ഉന്നയിക്കുകയാണെങ്കിൽ ഇതര മാർഗങ്ങളിലൂടെ പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് അനൗദ്യോഗികമായി തുടക്കം കുറിച്ചിട്ടുണ്ട്. അതേസമയം മസൂദ് അസ്ഹറിനെ വിലക്കാനും സ്വത്തുക്കൾ മരവിപ്പിക്കാനും അനുകൂലമായ തീരുമാനമെടുക്കുമെന്ന സൂചന ചൈന ഇതുവരെ നൽകിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP