Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറ്റ് രാജ്യങ്ങളുടെ സൈനിക ഉപഗ്രഹങ്ങളിലെ വിവരങ്ങൾ ചോർത്താൻ അമേരിക്കൻ പദ്ധതി; ബഹിരാകാശ പ്രതിരോധ രംഗത്തെ ഏക വൻശക്തിയായി മാറാൻ കൂട്ടുപിടിക്കുന്നത് ഹാക്കർമാരെ

മറ്റ് രാജ്യങ്ങളുടെ സൈനിക ഉപഗ്രഹങ്ങളിലെ വിവരങ്ങൾ ചോർത്താൻ അമേരിക്കൻ പദ്ധതി; ബഹിരാകാശ പ്രതിരോധ രംഗത്തെ ഏക വൻശക്തിയായി മാറാൻ കൂട്ടുപിടിക്കുന്നത് ഹാക്കർമാരെ

മറുനാടൻ മലയാളി ബ്യൂറോ

വാഷിംങ്ടൺ: ബഹിരാകാശത്ത് ഏകശക്തിയാകാൻ അമേരിക്ക ഒരുങ്ങുന്നു. മറ്റ് രാജ്യങ്ങളുടെ കൃത്രിമ ഉപഗ്രഹങ്ങളിലെ വിവരങ്ങൾ ചോർത്തുന്നതിനും നിരീക്ഷണ ക്യാമറകളുടെ ഗതിമാറ്റുകയും ചെയ്യുന്നതിനുള്ള പദ്ധതികളാണ് ഇപ്പോൾ നടക്കുന്നത്. ശത്രുരാജ്യ സേനയുടെ നിരീക്ഷണ ഉപഗ്രങ്ങൾ ഹാക്ക് ചെയ്യാൻ പ്രാപ്തമായ സൈബർ പ്രതിരോധമൊരുക്കുന്നതിനായി അതിവിദഗ്ദരായ ഹാക്കർമാരെ ക്ഷണിക്കുകയാണ് അമേരിക്കൻ വ്യോമസേന.

ഭൂമിയെ ചുറ്റുന്ന സൈനിക ഉപഗ്രഹങ്ങൾ ഹാക്ക് ചെയ്യാൻ ഒരു ഹാക്കത്തോൺ സംഘടിപ്പിക്കാനൊരുങ്ങുകയാണ് അമേരിക്കൻ പ്രതിരോധ വകുപ്പ്. ഇക്കാര്യം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് ഐബിടി റിപ്പോർട്ട് ചെയ്യുന്നു. ഭൂമിയിലെ ഗ്രൗണ്ട് സ്റ്റേഷനിലിരുന്ന് ബഹിരകാശം ചുറ്റുന്ന സൈനിക ഉപഗ്രഹങ്ങൾ ഹാക്ക് ചെയ്യുകയും ഭൂമിക്ക് നേരെ നിൽക്കുന്ന അതിന്റെ ക്യാമറ ചന്ദ്രനിലേക്ക് തിരിച്ചുവെക്കുകയുമാണ് ഹാക്കർമാർക്കുള്ള ഉദ്യമം. ഒപ്പം ഗ്രൗണ്ട് സ്റ്റേഷൻ ഹാക്ക് ചെയ്യാനും ഇവരെ അനുവദിക്കും.

ബഹിരാകാശത്ത് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് പ്രതിരോധ നിരീക്ഷണ ഉപഗ്രങ്ങൾ സ്വന്തമായുണ്ട്. ശത്രുരാജ്യങ്ങളുടെ വ്യോമസേനാ നീക്കങ്ങളെ നിരീക്ഷിക്കാനും പരാജയപ്പെടുത്താനും വ്യോമാക്രമണങ്ങൾക്ക് പദ്ധതിയിടാനും ഇത്തരം നിരീക്ഷണ ഉപഗ്രഹങ്ങൾ രാജ്യങ്ങൾക്ക് സഹായകമാണ്. ഈ സാഹചര്യത്തിലാണ് ശത്രുരാജ്യങ്ങളെ സഹായിക്കുന്ന സൈനിക ഉപഗ്രഹങ്ങളെ ലക്ഷ്യമിട്ട് പ്രതിരോധമൊരുക്കാൻ അമേരിക്ക ശ്രമിക്കുന്നത്.

ഹാക്കിങ് അറിയുന്ന എല്ലാവർക്കും  ഹാക്കത്തോണിൽ പങ്കെടുക്കാൻ സാധിക്കില്ല. തിരഞ്ഞെടുത്ത ഹാക്കർമാർക്ക് മാത്രമേ അതിനുള്ള അനുവാദം ലഭിക്കുകയുള്ളൂ. ഇതിൽ വിജയിക്കുന്നവർക്ക് 2020 ൽ നടക്കുന്ന ഡിഫ്കോൺ കോൺഫറൻസിൽ അവരുടെ കഴിവ് പ്രദർശിപ്പിക്കാനാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP