Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞുങ്ങളുടെ മൃതശരീരങ്ങളുമായി അമ്മമാർ നിലവിളിച്ചുകൊണ്ടോടി; പൊള്ളിയ കുരുന്നുകൾക്ക് മരുന്ന് തേക്കാൻ ആരെയും കണ്ടില്ല; അണുബോംബ് വീണതിന്റെ പിറ്റേന്നത്തെ ഓർമകൾ ഹിരോഷിമക്കാരെ ഇപ്പോഴും കരയിപ്പിക്കുന്നു

കുഞ്ഞുങ്ങളുടെ മൃതശരീരങ്ങളുമായി അമ്മമാർ നിലവിളിച്ചുകൊണ്ടോടി; പൊള്ളിയ കുരുന്നുകൾക്ക് മരുന്ന് തേക്കാൻ ആരെയും കണ്ടില്ല; അണുബോംബ് വീണതിന്റെ പിറ്റേന്നത്തെ ഓർമകൾ ഹിരോഷിമക്കാരെ ഇപ്പോഴും കരയിപ്പിക്കുന്നു

നുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഹിരോഷിമ നാഗസാക്കി അണുബോംബ് സ്‌ഫോടനത്തിന്റെ വാർഷിക വേളയാണിത്. അമേരിക്കൻ ക്രൂരത അതിരുകടന്നപ്പോൾ ഹിരോഷിമയിലും നാഗസാക്കിയിലും അതിന് ഇരകളായത് ലക്ഷക്കണക്കിനാളുകളാണ്. ഹിരോഷിമയിലെ ബോംബാക്രമണത്തിന്റെ നേർക്കാഴ്ചകളാണ് ഈ ചിത്രങ്ങൾ. ഇന്നും ജപ്പാനെ ഉലച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ. ഈ ചിത്രങ്ങളിൽ ജീവനോടെ കാണുന്നവർ ഒരുപക്ഷേ, പിന്നീട് ഒരുമണിക്കൂർ പോലും ജീവനോടെ ഉണ്ടായിരുന്നിരിക്കില്ല. അത്രത്തോളം മാരകമായ നിലയിലായിരുന്നു ഹിരോഷിമയിലെ അന്നത്തെ റേഡിയേഷൻ.

1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയിൽ നടന്ന ബോംബാക്രമണത്തിൽ ഒറ്റടിക്ക് ഇല്ലാതാക്കിയത് 1,40000 പേരെയാണ്. നഗരത്തിൽ ശേഷിച്ചിരുന്നവരിൽ ബഹുഭൂരിപക്ഷവും പിന്നീട് മരണത്തിന് കീഴടങ്ങി. റേഡിയേഷൻ ഏൽപിച്ച യാതനകൾപേറി ചില ഹതഭാഗ്യർ വർഷങ്ങളോളം നരകിക്കേണ്ടിവരികയും ചെയ്തു. ബോംബാക്രമണത്തിന്റെ ഇരകളായി ജീവിച്ചവരുടെ എണ്ണം എണ്ണമറ്റതാണ്.

ഹിരോഷിമയിൽ അണുബോംബ് വീണ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ എടുത്ത ചിത്രങ്ങളാണിവ. ലോകം ഇന്നേവരെ ഈ ഭീകര ദൃശ്യങ്ങൾ ഈ രീതിയിൽ കണ്ടിട്ടില്ല. സ്‌കോട്ട്‌ലൻഡിലെ സീക്രട്ട് ബങ്കർ മ്യൂസിയത്തിലാണ് ചിത്രങ്ങൾ ഇപ്പോൾ പ്രദർശിപ്പിച്ചിരിക്കുന്നത്.

പൊള്ളിയടർന്ന് വീഴാറായ ശരീരവുമായി കുഞ്ഞുങ്ങളുടെ ദയനീയ നിലവിളിയും അവരെയുമെടുത്ത് എങ്ങോട്ടെന്നില്ലാതെ ഓടുന്ന അമ്മമാരുമാണ് ചിത്രങ്ങളിൽ നിറയെ. രക്ഷിക്കാനാരുമില്ലാത്ത നിസ്സഹായരായ ജാപ്പനീസ് ജനതയുടെ ദുരന്തചിത്രം ഇന്നും അവരുടെ മനസ്സിനെ വേദനിപ്പിക്കുന്നു. മരണത്തോട് അടുക്കുന്ന ഒരുപറ്റം മനുഷ്യരെയും ചുറ്റും ചിതറിക്കിടക്കുന്ന ശവശരീരങ്ങളെയും ആ ചിത്രത്തിൽ കാണാം.

പത്തുവർഷം മുമ്പാണ് ഈ ചിത്രങ്ങൾ കണ്ടെടുക്കപ്പെട്ടത്. ആരാണ് ഈ ചിത്രങ്ങളെടുത്തതെന്ന് വ്യക്തമല്ല. ബോംബാക്രമണമുണ്ടായി ആറുമാസത്തിന് ശേഷം സ്‌കോട്ടിഷുകാരനായ പൈലറ്റ് ക്ലിഫോർഡ് ഫെൻ ഹിരോഷിമയ്ക്ക് 15 കിലോമീറ്റർ അകലെനിന്ന് വാങ്ങിയ സെക്കനാൻഡ് ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞുകിടന്നത്. താൻ വാങ്ങിയ ക്യാമറയുടെ കാര്യം ഫെൻ പിന്നീട് മറന്നുപോയി. അദ്ദേഹത്തിന്റെ മകൻ ജോണാണ് ഇപ്പോഴിത് പ്രദർശനത്തിനായി വിട്ടുകൊടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP