Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാക്കർമാർ ചോർത്തിയത് ഒരു രാജ്യത്തെ മുഴുവനായി; ഏഴു ദശലക്ഷം ജനങ്ങളുള്ള ബൾഗേറിയയിൽ അഞ്ചു ദശലക്ഷം ആളുകളുടെയും വ്യക്തിവിവരങ്ങൾ ഇന്റർനെറ്റിൽ പരസ്യമായി; രാജ്യം കണ്ട ഏറ്റവും വലിയ ആക്രമണത്തിനു പിന്നിൽ 20 വയസ്സുള്ള വിദ്യാർത്ഥിയെന്നു സൂചന

ഹാക്കർമാർ ചോർത്തിയത് ഒരു രാജ്യത്തെ മുഴുവനായി; ഏഴു ദശലക്ഷം ജനങ്ങളുള്ള ബൾഗേറിയയിൽ അഞ്ചു ദശലക്ഷം ആളുകളുടെയും വ്യക്തിവിവരങ്ങൾ ഇന്റർനെറ്റിൽ പരസ്യമായി; രാജ്യം കണ്ട ഏറ്റവും വലിയ ആക്രമണത്തിനു പിന്നിൽ 20 വയസ്സുള്ള വിദ്യാർത്ഥിയെന്നു സൂചന

മറുനാടൻ മലയാളി ബ്യൂറോ

സോഫിയ: ഏഴു ദശലക്ഷം ജനങ്ങളുള്ള ബൾഗേറിയയിൽ അഞ്ചു ദശലക്ഷം ആളുകളുടെയും വ്യക്തിവിവരങ്ങൾ ഇപ്പോൾ ഇന്റർനെറ്റ് ഉള്ള ആർക്കും ലഭ്യമാകുന്ന അവസ്ഥയിലാണ്. രാജ്യത്തെ നികുതി വരുമാന വകുപ്പിന്റെ കീഴിലുള്ള വിവരങ്ങളാണ് പരസ്യമായത്. 2006 ൽ യുഎസിലെ വാർദ്ധക്യ ക്ഷേമ വിഭാഗത്തിൽ നിന്നും 2.6 കോടിപ്പേരുടെ വിവരങ്ങൾ ചോർന്നതിന് ശേഷം ഒരു സർക്കാർ സംവിധാനത്തിൽ വരുന്ന ഏറ്റവും വലിയ ഹാക്കിങ് ആണ് ബൾഗേറിയയിൽ സംഭവിച്ചിരിക്കുന്നത്.

ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് 20 വയസുള്ള സൈബർ സുരക്ഷ വിദ്യാർത്ഥിയെ ബൾഗേറിയൻ പൊലീസ അറസ്റ്റ് ചെയതു. ഹാക്കിങ്ങിനു പിന്നിൽ ഇയാൾ ആണെന്നാണ് സംശയിക്കപ്പെടുന്നത്. കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും വിദ്യാർത്ഥിയിൽ നിന്നും പിടിച്ചെടുത്തു. 8 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാളിൽ ആരോപിക്കപ്പെട്ടിരിക്കുന്നത്.

ഞങ്ങളെല്ലാവരും രോഷാകുലരാകേണ്ട സമയമാണിത്, ആർക്കു വേണമെങ്കിലും ഈ വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കും. ബൾഗേറിയയിൽത്തന്നെ നിരവധിയാളുകളുടെ കൈവശം ചോർന്ന ഫയലുണ്ട്. അത് ബൾഗേറിയയിൽ മാത്രമായിരിക്കുമെന്ന ഞാൻ കരുതുന്നില്ല, - ബ്ലോഗറും രാഷ്ട്രീയ നിരീക്ഷകനുമായ അസെൻ ജെനോവ് പറയുന്നു. ഒരു ഐ.ടി വിദഗ്ദൻ അല്ലാതിരുന്നിട്ടും മോഷ്ടിക്കപ്പെട്ട വിവരങ്ങൾ തനിക്ക് ഓൺലൈനിൽ കണ്ടെത്താനായി എന്നും ജെനോവ് കൂട്ടിച്ചേർത്തു. ശക്തമായ സൈബർ സുരക്ഷാ നിയമങ്ങളുടെ അഭാവത്തിൽ ഹാക്കർമാരുടെ ആക്രമണങ്ങൾ സാധാരണമാവുകയാണെങ്കിലും ഇത്ര വലിയൊരു ആക്രമണം അപൂർവ്വമാണ്. വലിയ അളവിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ള വിവരങ്ങൾ അടങ്ങിയ ഗവൺമെന്റ് ഡാറ്റാശേഖരങ്ങളെ ഹാക്കർമാർ ഉന്നം വയ്ക്കുന്നതും ഇതാദ്യതമല്ല.

സ്വന്തം പാസ്സവേർഡ് നീളമുള്ളതും സങ്കീർണവുമാക്കുന്നതു കൊണ്ട് ഓൺലൈൻ ലോകത്ത് നിങ്ങൾ സുരക്ഷിതാരണെന്നും നിങ്ങളുടെ സ്വകാര്യത നിലനിൽക്കുന്നുവെന്നും കരുതുന്നതിൽ അർഥമില്ല. ഒരു വ്യക്തിയെ ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തുന്നതിനെക്കാൾ എളുപ്പം സർക്കാർ സെർവറുകൾ ആക്രമിക്കുന്നതാണ് നിങ്ങളുടെ ജനനത്തീയതിയും വിലാസവുമടക്കമുള്ള വിവരങ്ങൾ ഗവൺമെന്റിന്റെ കൈവശമുണ്ട്. അവ ഏതു നേരവും ചോർത്തപ്പെട്ടാക്കാം എന്ന നിലയിലാണെന്നുള്ളത് ഭയജനകമാണ്- സൈബർ സെക്യൂരിറ്റി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

മുൻപ് വലിയ തോതിലുള്ള ഡാറ്റാ മോഷണവും മറ്റും നടന്നിരുന്നത് അതി വിദഗ്ദ്ധരായ ഹാക്കർമാരുടെ നേതൃത്വത്തിൽ ആയിരുന്നെങ്കിൽ ഇന്ന് ഡാർക്ക് വെബ്ബിൽ ലഭ്യമായ ടൂളുകളും മാൽവെയറുകളും ഉപയോഗപ്പെടുത്തി തുടക്കക്കാരനായ ഒരു ഹാക്കർക്കു പോലും ഗൗരവമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുവാനാകും. കഴിഞ്ഞ വർഷമാണ് യൂറോപ്യൻ യൂണിയനിലുള്ള രാജ്യങ്ങളിൽ എമ്പാടും കർശനമായ ഡാറ്റാ പ്രൊട്ടക്ഷൻ നിയമങ്ങൾ നിലവിൽ വന്നത്. വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുന്ന ഏജൻസികളിൽ നിന്നും ആ വിവരങ്ങൾ കൈമോശം വന്നാൽ കനത്ത പിഴ അടക്കണം. ബൾഗേറിയൻ ഗവൺമെന്റ് തങ്ങൾക്കു തന്നെ പിഴ നൽകേണ്ടി വരും. ബൾഗേറിയൻ കമ്മീഷൻ ഓഫ് പേഴ്സണൽ ഡാറ്റ പ്രോട്ടക്ഷൻ ആശങ്കയുണ്ടാക്കുന്ന ഈ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

തങ്ങൾ നേരിടുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ നൽകാതെ ഒഴിഞ്ഞു മാറുകയാണ് ബൾഗേറിയൻ സർക്കാർ. സർക്കാർ സംവിധാനത്തിൻ ഡാറ്റ വേണ്ട വിധം സംരക്ഷിക്കപ്പെട്ടിരുന്നില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. വിവരങ്ങൾ ചോർത്തിയതിനു പിന്നിലെ ഹാക്കർമാരുടെ ലക്ഷ്യവും ദുരൂഹമായി തുടരുന്നു. ബൾഗേറിയൻ കമ്മീഷൻ ഓഫ് പേഴ്സണൽ ഡാറ്റ പ്രോട്ടക്ഷൻ ഡയറക്ടർ റോസ്സൻ ബെച്ചറോവ് പറയുന്നത് അന്വേഷണം നടക്കുകയാണെന്നും കൃത്യമായ വിവരങ്ങൾ നൽകാൻ ഇപ്പോൾ സാധിക്കില്ലെന്നുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP