Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുള്ളൻ ക്രാഫ്റ്റിനു ഒടുവിൽ ഗേൾഫ്രണ്ടായി; നാലടിക്കാരന്റെ ആറടിക്കാരി ഗേൾഫ്രണ്ട് ലോകത്തിനു കൗതുകമാകുന്നത് ഇങ്ങനെ

കുള്ളൻ ക്രാഫ്റ്റിനു ഒടുവിൽ ഗേൾഫ്രണ്ടായി; നാലടിക്കാരന്റെ ആറടിക്കാരി ഗേൾഫ്രണ്ട് ലോകത്തിനു കൗതുകമാകുന്നത് ഇങ്ങനെ

സ്വന്തം ശരീരഭാരത്തിന്റെ നാലിരട്ടി ഭാരം ഉയർത്തിയ ലോകത്തെ ഏക പവർലിഫ്റ്റിങ് താരമായ ആന്റൺ ക്രാഫ്റ്റ് എന്ന നാലടി പൊക്കക്കാരൻ ഒരു പങ്കാളിയെ കണ്ടെത്തുന്നതിലും മോശക്കാരനല്ല. ആരാധകർ ഒരുപാടുണ്ടെങ്കിലും ഒരു ഗേൾഫ്രണ്ടിനെ തേടി നടന്ന 52-കാരൻ ക്രാഫ്റ്റ് ഇപ്പോൽ ഡേറ്റിങ് നടത്തുന്നത് ആറടി ഉയരമുള്ള ചിന ബെൽ എന്ന സുന്ദരിയോടൊപ്പമാണ്. 43-കാരിയായ ബെല്ലിനെ കണ്ടെത്തിയ താൻ ഈ ഭൂലോകത്തെ ഏറ്റവും വലിയ ഭാഗ്യവാനാണെന്നാണ് ഒടുവിലൊരു ഗേൾഫ്രണ്ടിനെ സ്വന്തമാക്കിയതിലുള്ള ആഹ്ലാദം മറച്ചു വയ്ക്കാതെ ക്രാഫ്റ്റ് പറയുന്നത്. പുരുഷനായി ജനിച്ച ബെൽ ലിംഗമാറ്റത്തിലൂടെ സ്ത്രീ ആയ ആളാണ്. ആദ്യമായി ക്രാഫ്റ്റ് പ്രൊപോസ് ചെയ്തപ്പോൾ എന്തു ചെയ്യണമെന്ന് തനക്കൊരു തീർച്ചയുമുണ്ടായിരുന്നല്ലെന്ന് ബെൽ പറയുന്നു. പിന്നീട് ക്രാഫ്റ്റിന്റെ ഭാരോദ്വഹന റെക്കോർഡുകൾ കണ്ട് പ്രണയം മൊട്ടിടുകയായിരുന്നു.

പത്തു വർഷമായി പവർ ലിഫ്റ്റിങ് രംഗത്ത് തിളങ്ങി നിൽക്കുന്ന ക്രാഫ്റ്റ് ആരും സ്വന്തമാക്കാത്ത നേട്ടത്തിനും ഉടമായണ്. ശരീരത്തിന്റെ വൈകല്യത്തെ മേന്മയാക്കി മാറ്റുന്നതിൽ ആരെയും അത്ഭുതപ്പെടുത്തുന്ന വിജയമാണ് ക്രാഫ്റ്റിന്റേത്. ജാലകത്തിലൂടെ പുറത്തു വീണും കുളത്തിൽ മുങ്ങിയും ജീവിതത്തിൽ നാലഞ്ചു തവണ 'സാങ്കേതികമായി മരിച്ച' താൻ ഓരോ തവണയും ഉയിർത്തെഴുന്നേറ്റ് ശക്തനായി തിരിച്ചു വന്നിട്ടുണ്ടെന്ന് ക്രാഫ്റ്റ് പറയുന്നു. തന്റെ ആക്ഷൻ ലൈഫ് സ്റ്റൈൽ തന്നെ തുടരുകയാണെങ്കിൽ ഹൃദയാഘാതം വരാൻ സാധ്യതയുണ്ടെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പും ക്രാഫ്റ്റ് മുഖവിലയ്ക്കെടുത്തിട്ടില്ല. 'ചിലർ പറുന്നത് ഞാൻ ചെയ്യുന്നത് ഒരു കുള്ളന്റെ ദൗർബല്യങ്ങളാണെന്നാണ്. കാരണം ഞാൻ ചെയ്യുന്നതെല്ലാം എന്റെ ശരീര പ്രകൃതിക്ക് യോജിച്ചതല്ല. എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തെളിയിക്കാനാണ് ഞാനിതൊക്കെ ചെയ്യുന്നത്,' നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ ക്രാഫ്റ്റ് പറയുന്നു.

ഈ മനക്കരുത്തുകൊണ്ടാകാം ശരീരത്തിന്റെ ന്യൂനതകളെ ക്രാഫ്റ്റ് ചെറുത്തു പിന്നിലാക്കിയത്. ഉയരവും ഭാരവും പരിഗണിക്കുന്നില്ലെങ്കിൽ ഇന്ന് ലോകത്തെ ഏറ്റവും കരുത്തുറ്റ അഞ്ചു പേരിൽ ഒരാളാണ് ഈ കുള്ളൻ. 'വിജയി ഒരാൾ മാത്രമാണെന്നാണ് എന്റെ വിശ്വാസം. രണ്ടാമതെത്തുന്നയാൾ ആദ്യം തോൽവിക്കാരനാണ്. രണ്ടാം സ്ഥാനം ആരും ഗൗനിക്കുന്നില്ല,' ക്രാഫ്റ്റ് പറയുന്നു. തന്റെ മുന്നേറ്റങ്ങൾക്കു പിന്നിലെ ചാലക ശക്തിയായി ക്രാഫ്റ്റ് ചൂണ്ടിക്കാട്ടുന്നത് ഗേൾഫ്രണ്ട് ബെല്ലിനെയാണ്. സ്വവർഗ വിവാഹത്തിന് നിയമ പരമായ പിന്തുണയുള്ള അമേരിക്കൻ സംസ്ഥാനമായ ഫ്‌ളോറിഡക്കാരാണ് ഇരുവരും. ഒരു ട്രാൻസ്‌ജെൻഡർ കാമുകിയുമായി ഡേറ്റിങ് നടത്തുന്നത് ക്രാഫ്റ്റിന് കൂടുതൽ ആസ്വാദ്യകരമാണ്. ഇപ്പോഴുള്ള സന്തോഷം ജീവിതത്തിൽ മുമ്പൊരിക്കലും തനിക്കുണ്ടായിട്ടില്ലെന്നും ഈ സന്തോഷത്തിനു കാരണക്കാരി ബെൽ ആണന്നും ക്രാഫ്റ്റ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP